സംസ്ഥാനങ്ങളുടെ ധനകാര്യ പരമാധികാരത്തെ ഏതാണ്ട് ഇല്ലാതാക്കിയ GST നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് കഴിഞ്ഞ 5 വർഷത്തെ അനുഭവം തെളിയിക്കുന്നതായി വിമർശകർ വിലയിരുത്തുന്നു. GST ഫയൽ ചെയ്യുന്നതിന് വേണ്ടിവരുന്ന സങ്കീർണമായ പ്രക്രിയ മുതൽ അസംഘടിത മേഖല നേരിടുന്ന പ്രശ്നങ്ങൾ വരെ സമഗ്രമായ പരിഹാരങ്ങൾ ആവശ്യപെടുന്നതായി അവർ ചൂണ്ടികാണിക്കുന്നു


