വടക്കേ മലബാറിന്റെ രാഷ്ട്രീയ സാമൂഹിക ബോധം രൂപപ്പെടുത്തുന്നതിൽ മുത്തപ്പനോളം സ്വാധീനം ചെലുത്തിയ മറ്റൊരു ദൈവ സങ്കൽപമില്ല. ഏറ്റവും വ്യാപകമായി ആരാധിക്കപ്പെടുന്ന ദൈവ സങ്കല്പമായി നിലനിൽക്കുമ്പോഴും മുത്തപ്പൻ എന്ന ആരാധനമൂർത്തിയുടെ ചരിത്രപരവും നരവംശപരവുമായ പശ്ചാത്തലം മുത്തപ്പൻ ആരാധന നടത്തുന്നവർ തന്നെ എത്രത്തോളം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നത് സംശയമാണ്. വളരെ ഉപരിപ്ലവമായ ഒരു ഐതിഹ്യത്തിന് അപ്പുറം മുത്തപ്പനെ പറ്റി അന്വേഷണം നടത്തിയിട്ടുള്ളവർ ചുരുക്കമായിരിക്കും. ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള മുത്തപ്പൻ പുരാവൃത്തത്തിന് അപ്പുറമുള്ള ഒരന്വേഷണം.

