സമൂഹമാകെയാണ് കെ ആര് മീരയുടെ നോവലുകളിലെ കഥാസ്ഥലം. അതും കേരളസമൂഹം എന്ന് മാത്രമല്ല, രാജ്യമാകെ എന്ന് തന്നെയാണ്.പക്ഷെ അങ്ങനെ ഇന്ത്യന്‍ സമൂഹത്തിന്റെയാകെ കഥയും രാഷ്ട്രീയവും രേഖപ്പെടുത്തുമ്പോഴും നമ്മുടെ കുടുംബം എന്ന യൂണിറ്റിന്റെ ചെറുചലനങ്ങള്‍ പോലും അതിലുണ്ട് താനും. അതിന്റെ സങ്കീര്‍ണമായ അടരുകളും രാഷ്ട്രീയവും ആ കഥകളില്‍ സൂക്ഷ്മമായി ചിത്രീകരിക്കപ്പെട്ട് കിടക്കുന്നു. അതിലെ വ്യക്തികളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ ആന്തരിക ജീവിതമടക്കം.
നോവലുകളിലെയും പുറത്തെയും കുടുംബത്തെ, അതിന്റെ രാഷ്ട്രീയത്തെയും വെല്ലുവിളികളെയും കുറിച്ച് കെ ആര് മീര സംസാരിക്കുന്നു. കുടുംബം മുഖ്യ വിഷയമാകുന്ന TMJ 360 യുടെ ഈ പതിപ്പില്‍.


