“തെയ്യത്തിന്റെ സ്വീകാര്യതയിലും അനുഷ്ഠാന സാധ്യതയിലും കണ്ണുവെച്ച് ആര്യദൈവങ്ങളോട് കോർത്തുകെട്ടിയപ്പോഴും തെയ്യത്തിന്റെ അനുഷ്ഠാന ശരീരത്തിന് വർണ്ണവ്യവസ്ഥയുടെ വരമ്പുകൾക്കിപ്പുറത്തു നിൽക്കാനേ ഇടം കൊടുത്തുള്ളൂ. തെയ്യമുണ്ടോ വിടുന്നു, തോറ്റത്തിലും വാക്കുരിയിലും കൂടുതൽ തീ നിറച്ച് ജാതിയുടെ കരിമരുന്നുപ്രതലത്തിൽ ഉരസിക്കൊണ്ടേയിരുന്നു.എന്നിട്ടും ജാതി ചാരമായില്ല.. അത് പൂർവ്വാധികം സ്പഷ്ടമായി തെയ്യക്കളങ്ങളിൽ മായ്ക്കാനാവാത്ത അതിരുകൾ വരച്ചുകൊണ്ടേയിരുന്നു.”
സുധീഷ് ചട്ടഞ്ചാൽ എഴുതിയ ലേഖനപരമ്പരയുടെ രണ്ടാം ഭാഗം ഇവിടെ കേൾക്കാം.


