TMJ
searchnav-menu
post-thumbnail

Gentrification

അതിവേഗ റെയില്‍, അതിവേഗ ജീവിതം ജാപ്പനീസ് മാതൃക

25 Aug 2021   |   1 min Read
അയന സേവ്യർ

വികസനം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ഒരു കൂട്ടം ജനതയ്ക്ക് മുന്നിലേക്കാണ് ഇന്നത്തെ കേരള സർക്കാർ 63940 കോടി രൂപ മുതൽമുടക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ' Silver line' പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തലസ്ഥാനമായ തിരുവനന്തപുരത്തെയും വടക്ക് കാസർഗോഡിനേയും ബന്ധിപ്പിക്കുന്ന ഒരു സെമി ഹൈസ്പീഡ് റെയിൽവേ ആണ് 'Silver line'. 11 ജില്ലകളിലായി 11 സ്റ്റേഷനുകൾ ഉൾപ്പെടുത്തി മണിക്കൂറിൽ 200km സഞ്ചരിക്കാൻ സാധിക്കുന്ന 529.45km ദൂരമുള്ള ഒരു അതിവേഗ റെയിൽപാത, 2025 ൽ പ്രാവർത്തികമാകുമെന്നാണ് K Rail അഥവാ KRDCL (Kerala Rail Development Corporation Limited) ന്റെ അനുമാനം.

കൃത്യമായ മുന്നൊരുക്കങ്ങളോടെ പദ്ധതി നടപ്പിലാക്കാൻ സാധ്യമായാൽ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകൾക്ക് കെ റയിൽ ഉണ്ടാകുന്ന നേട്ടം വളരെയേറെ വിലപ്പെട്ടതായിരിക്കും. പാരിസ്ഥിതിക പ്രശ്നങ്ങളെ മുന്നിൽക്കണ്ടുകൊണ്ട് കൃത്യമായ മാർഗരേഖ തയ്യാറാക്കി മുന്നോട്ട് പോയാൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകുവാൻ ഈ പദ്ധതി കാരണമാകും.

ടോക്കിയോ നഗരം / Source : wikki commons

വികസനം എന്നതിന്റെ മറുപുറം ആ പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഘടനയിലുണ്ടാവുന്ന മാറ്റങ്ങൾ തന്നെയാണ്. വികസനോന്മുഖമായ പ്രവർത്തനങ്ങളുടെ പിന്നാലെ വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ മുന്നോട്ട് പോവുക എന്നത് അസാധ്യമാണ്. പരിസ്ഥിതിക്കനുയോജ്യമായി മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെ കാര്യമായി ബാധിക്കാത്ത വിധത്തിലുള്ള വികസനമാണ് ഏവരും സ്വാഗതം ചെയ്യുന്നത്.

അതിവേഗ റെയിൽ എന്ന വിഷയം മുന്നോട്ട് വെക്കുമ്പോൾ തന്നെ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നത്, സാങ്കേതിക വിദ്യയിൽ വളരെയേറെ മുന്നിട്ടു നിൽക്കുന്ന ജപ്പാനിലെ റെയിൽ ഗതാഗതത്തിന്റെ ചിത്രം ആണ്. രണ്ടു വർഷത്തോളമായി ജപ്പാനിൽ ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ ഇവിടുത്തെ റെയിൽ ഗതാഗതം എത്രമാത്രം ഈ നാട്ടിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

ജപ്പാനിലെ റെയിൽ ഗതാഗത ശൃംഖലകളിൽ ഏറ്റവും പ്രസിദ്ധമായത് അതിവേഗ റെയിൽ ഗതാഗത ശൃംഖലയായ ബുള്ളറ്റ് ട്രെയിൻ അഥവാ ഷിൻകൻസെൻ (Shinkansen) തന്നെയാണ്. തലസ്ഥാനമായ ടോക്യോയെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1964ൽ പ്രവർത്തനം ആരംഭിച്ച ഷിൻകൻസെൻ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കേറിയ റെയിൽ ഗതാഗത ശൃംഖലകളിലൊന്നായി മാറിയിരിക്കുകയാണ്. ഷിൻകൻസെന്നിന്റെ കടന്നുവരവോടുകൂടി ജപ്പാനിലെ ജനജീവിതവും മറ്റു മേഖലകളിലും എങ്ങനെയൊക്കെ മാറി എന്ന് നമുക്ക് നോക്കാം.

ഒസാക്ക സ്റ്റേഷൻ / Source : wikki commons

ഷിൻകൻസെന്നിന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നം ശബ്ദമലിനീകരണം ആണ്. ജപ്പാനിലെ ആദ്യത്തെ ഷിൻകൻസെൻ ശൃംഖലയായ തൊകൈദോ (tokaido) റെയിൽവേ ഉദാഹരണമായി എടുത്തു നോക്കിയാൽ റെയിൽപാതയുടെ 56% ജനവാസകേന്ദ്രവും 30% വാണിജ്യ കേന്ദ്രവും ആയതിനാൽ തന്നെ റെയിൽ പാതയുടെ 86 ശതമാനവും ശബ്ദപരിധി 76dB ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാതയായതിനാൽ ഭൂമിശാസ്ത്രപരമായ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തിയാണ് ഷിൻകൻസെൻ നടപ്പാക്കിയിരിക്കുന്നത്. ഷിൻകൻസെൻ പാതകളിൽ ടണലുകൾ ഒഴികെയുള്ള ഭാഗങ്ങൾ തീർത്തും ജനസാന്ദ്രതയേറിയതാണ്. അതിനാൽത്തന്നെ പാരിസ്ഥിതിക പ്രശ്നങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് അവയുടെ പ്രതിവിധിയും ഒരു പരിധിവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

അതിനുള്ള ഉദാഹരണമാണ് ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഷിൻകൻസെൻ ശൃംഖലയായി മാറുവാൻ പോകുന്ന മാഗ്ലേവ് ചുവോ ഷിൻകൻസെൻ (Maglev chuo shinkansen). 2027ൽ പൂർണമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി മൂലം ചില പാരിസ്ഥിതിക പ്രശ്നങ്ങൾ ഉടലെടുക്കുകയുണ്ടായി. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ടണലിന്റെ സാന്നിധ്യം മൂലം ഷിസുഓക എന്ന പ്രവിശ്യയിലെ ഓയിഗവ നദിയിലേക്കുള്ള ഭൂഗർഭ ജലത്തിന്റെ ഒഴുക്കിലുള്ള തോത് കുറയുവാൻ കാരണമാകും എന്ന വാദം ഉയർന്നുവരികയുണ്ടായി. ഏകദേശം ആറു ലക്ഷത്തോളം പേരാണ് ഈ നദിയെ ആശ്രയിച്ച് ജീവിതം നയിക്കുന്നത്. അതിനാൽ തന്നെ ഈ പദ്ധതിക്കെതിരെ പ്രതിരോധങ്ങളും ഉണ്ടാവുകയുണ്ടായി. എന്നാൽ നദിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ടണലിനുള്ളിലൂടെ മറ്റു ജലപാതകളും പമ്പുകളും ഉപയോഗിച്ച് ഭൂഗർഭ ജലം തിരിച്ചുവിടും എന്ന് സെൻട്രൽ ജപ്പാൻ റെയിൽവേ അധികൃതർ ഷിസുഓക ഗവൺമെന്റിന് ഉറപ്പ് നൽകുകയുണ്ടായി. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ കൃത്യമായി അവ അവലോകനം ചെയ്ത് അതിനുള്ള പ്രതിവിധി കണ്ടെത്തിയ ശേഷമാണ് ഓരോ പദ്ധതിയും തുടങ്ങുന്നത് എന്നത് മാതൃകാപരമാണ്

ഷിൻകൻസെന്നിന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നം ശബ്ദമലിനീകരണം ആണ്. ജപ്പാനിലെ ആദ്യത്തെ ഷിൻകൻസെൻ ശൃംഖലയായ തൊകൈദോ (tokaido) റെയിൽവേ ഉദാഹരണമായി എടുത്തു നോക്കിയാൽ റെയിൽപാതയുടെ 56% ജനവാസകേന്ദ്രവും 30% വാണിജ്യ കേന്ദ്രവും ആയതിനാൽ തന്നെ റെയിൽ പാതയുടെ 86 ശതമാനവും ശബ്ദപരിധി 76dB ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ബാലസ്റ്റ് മാറ്റുകളുടെ ഉപയോഗം ഒരു പരിധി വരെ ശബ്ദ മലിനീകരണത്തെ തടയുവാൻ ഇവിടെ ഉപയോഗിക്കുന്നു. വേഗത കൂടുന്തോറും ശബ്ദ മലിനീകരണം കൂടുന്നു എന്നതാണ് ബുള്ളറ്റ് ട്രെയിനുകളുടെ ഒരു പോരായ്മ. മറ്റു റെയിൽ ഗതാഗത സൗകര്യങ്ങളെ അപേക്ഷിച്ച് ചിലവ് കൂടുതലാണ് എന്നതും ഒരു പരിധി വരെ പോരായ്മയായി കണക്കാക്കാവുന്നതാണ്.

ഷിൻകൻസെൻ പാതയിലെ മലയിടുക്കുകളുടെ സാന്നിധ്യം പാതകളിൽ ടണലുകളുടെ ആവശ്യകത വർധിപ്പിക്കുന്ന ഒരു ഘടകം ആണ്. നിർമാണ ചിലവ് കൂടുവാനുള്ള ഒരു കാരണം, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ടണലുകളുടെ എണ്ണത്തിലുള്ള വർധനയാണ്. ഭൂമികുലുക്കങ്ങളും അതിരൂക്ഷമായ മഴയും മഞ്ഞും ഉള്ള കാലാവസ്ഥയായതിനാൽ പരിപാലന ചിലവും കൂടുതലാവുന്നു.

നേട്ടങ്ങൾ പരിശോധിക്കുകയാണെങ്കിൽ വരുമാനമാർഗ്ഗം കൂടുന്നു എന്നതാണ് ഏറ്റവും പ്രധാനം. ജോലി സംബന്ധമായി ചെറു നഗരങ്ങളിൽ നിന്നും ടോക്യോ പോലെയുള്ള വൻ നേട്ടങ്ങൾ പരിശോധിക്കുകയാണെങ്കിൽ വരുമാനമാർഗ്ഗം കൂടുന്നു എന്നതാണ് ഏറ്റവും പ്രധാനം. ജോലി സംബന്ധമായി ചെറു നഗരങ്ങളിൽ നിന്നും ടോക്യോ പോലെയുള്ള വൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതലായും ഷിൻകൻസെൻ ആണ് ആശ്രയിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം സഞ്ചരിക്കാൻ പ്രാപ്തമാവുന്നതിനാൽ വിനോദ സഞ്ചാരികളും ഷിൻകൻസെൻ ആശ്രയിക്കുന്നു. ജപ്പാനിലെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയായതിനാൽ വാണിജ്യ മേഖലയെ ഉയർത്തിക്കൊണ്ടു വരുവാനും ഷിൻകൻസെന്നിന്റെ സാന്നിധ്യം ഉപകാരപ്രദമായിട്ടുണ്ട്. മറ്റു ഗതാഗത സൗകര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെയേറെ എനർജി എഫിഷ്യന്റും CO₂, NOx തുടങ്ങിയ വാതകങ്ങൾ പുറന്തള്ളുന്നതിലുള്ള തോത് കുറവും (നാലു ചക്ര വാഹനങ്ങൾ പുറന്തള്ളുന്നതിന്റെ 16% മാത്രം) ഷിൻകൻസെന്നിന്റെ ഗുണവശങ്ങൾ ആണ്.

കേരളത്തിന്റെ ഭാവിയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കെല്പുള്ള 'Silverline' പദ്ധതി വിജയകരമായ രീതിയിൽ പൂർത്തീകരിക്കുവാൻ സാധിച്ചാൽ വളരെ വലിയൊരു വികസന മുന്നേറ്റത്തിനുളള തുടക്കമായി ഈ സംരംഭം മാറും എന്നത് നിസ്സംശയം പറയാം.

സ്കൈലൈൻ ടോക്കിയോ / Source : wikki commons

ഒരു പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ സാധ്യമാകുന്ന ഇത്തരത്തിലുള്ള വികസനമുന്നേറ്റങ്ങൾ എന്തുകൊണ്ടും നാടിന്റെ വളർച്ചയ്ക്ക് കാരണമാകുന്നതാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ജപ്പാനിലെ കകെഗവ നഗരം. ടോക്യോ നഗരത്തിൽ നിന്നും ഏതാണ്ട് 230 KM അകലെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം, ജപ്പാനിലെ ആദ്യത്തെ ഷിൻകൻസെൻ ശൃംഖലയായ തൊകൈദോ ഷിൻകൻസെന്നിന്റെ കടന്നുവരവിനു ശേഷം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ ജെട്രിഫിക്കേഷന്റെ നല്ലൊരു ഉദാഹരണം കൂടെയാണ് കകെഗവ നഗരം.

തൊകൈദോ ഷിൻകൻസെൻ ശൃംഖലയിലെ തൊട്ടടുത്ത സ്റ്റേഷനുകളായ തൊകൈദോ ഷിൻകൻസെൻ ശൃംഖലയിലെ തൊട്ടടുത്ത സ്റ്റേഷനുകളായ ഷിസുഓകയും ഹമമത്സുവും തമ്മിൽ 71.5 KM അകലം ഉള്ളതിനാൽ അവയ്ക്കിടയിലുള്ള പ്രദേശവാസികൾക്ക് ഷിൻകൻസെൻ ഉപയോഗിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ചെറുനഗരങ്ങളിലെ നിവാസികൾക്കും ഷിൻകൻസെൻ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് 1988 ൽ കകെഗവ നഗരത്തിൽ ഷിൻകൻസെൻ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു. ഉത്പാദന, വിൽപന മേഖലകളിൽ വൻ കുതിച്ചു ചാട്ടമാണ് ഈയൊരു സ്റ്റേഷന്റെ കടന്നു വരവിലൂടെ സാധ്യമായത്. വിനോദസഞ്ചാര മേഖലയിലും മാറ്റങ്ങൾക്ക് പാത്രമാകാൻ ഇത് കാരണമായി. ജപ്പാനിലെ ഏറ്റവും വലിയ നഗരങ്ങളായ ടോക്യോ, ഒസാക എന്നിവയുടെ മദ്ധ്യ ഭാഗത്തായി ഈ നഗരം സ്ഥിതി ചെയ്യുന്നതിനാൽ വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ ഒരു സ്ഥലമായി കകെഗവ മാറുകയുണ്ടായി. ടോക്യോ, ക്യോതോ, ഒസാക തുടങ്ങിയ മെട്രോ പോളിറ്റൻ നഗരങ്ങളുടെ സാംസ്കാരിക സമന്വയത്തിന് സാക്ഷിയാകുവാനും കകെഗവ നഗരത്തിന് സാധിച്ചിട്ടുണ്ട്.

ചില പോരായ്മകൾ ഉണ്ടെങ്കിൽ കൂടിയും ജപ്പാനിലെ സാമൂഹിക,സാംസ്കാരിക,സാമ്പത്തിക മേഖലകൾക്ക് എന്നും ഒരു മുതൽക്കൂട്ട് തന്നെയാണ് ഷിൻകൻസെന്നിൻ്റെ സാന്നിധ്യം.

കേരളത്തിന്റെ ഭാവിയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കെല്പുള്ള 'Silverline' പദ്ധതി വിജയകരമായ രീതിയിൽ പൂർത്തീകരിക്കുവാൻ സാധിച്ചാൽ വളരെ വലിയൊരു വികസന മുന്നേറ്റത്തിനുളള തുടക്കമായി ഈ സംരംഭം മാറും എന്നത് നിസ്സംശയം പറയാം.അതിവേഗ റെയിൽ ഗതാഗതം വിജയകരമായി നടപ്പിലാക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിൻ്റെ ഭൂപ്രകൃതിക്കും സാമൂഹിക,സാമ്പത്തിക ഘടനയ്ക്കും നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്തിച്ചുകൊണ്ട് ഈ സംരംഭം പൂർണ വിജയമായി തീരാൻ സാധിക്കട്ടെ. വികസന ചുവടുകൾക്ക് കരുത്തു പകരുവാൻ കഴിയുന്ന ഏതൊരു പുതിയ മാറ്റങ്ങളെയും സ്വീകരിക്കാൻ കേരള ജനതയ്ക്ക് സാധ്യമാവട്ടെ.

Leave a comment