TMJ
searchnav-menu
post-thumbnail

TMJ Daily

മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തു; യുപി ഗവൺമെന്റിനെതിരെ പ്രസ് കൗൺസിൽ നോട്ടീസ് നൽകി

17 Mar 2023   |   1 min Read
TMJ News Desk

ന്ത്രിയെ ചോദ്യം ചെയ്തതിന് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുപി സർക്കാരിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസ് നൽകി. ഉത്തർ പ്രദേശിലെ സംഭാൽ ജില്ലയിൽ നടന്ന പൊതു പരിപാടിക്കിടയിലാണ് സംഭവം. മാധ്യമ പ്രവർത്തകൻ  സഞ്ജയ് റാണയെ, സ്വതന്ത്ര ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി ഗുലാബ് ദേവിയെ ചോദ്യം ചെയ്തതിനാണ് പൊലീസ് മാർച്ച് 12 ന് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 323,504,506 എന്നീ വകുപ്പുകളാണ് റാണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 30 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. സംഭവത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്വമേധയാ കേസെടുത്തു.

അധികാരസ്ഥാനത്തുള്ളവരെ ചോദ്യം ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തേയും, കടമയേയും ഹനിക്കുന്നതാണ് ഇത്തരം അറസ്റ്റുകൾ,അത് അംഗീകരിക്കാനാവില്ലെന്ന് മാർച്ച് 16, വ്യാഴാഴ്ച പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച രണ്ട് പേജുള്ള നോട്ടീസിൽ പറയുന്നു. 

2015 മുതൽ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്, നിലവിൽ 180-ൽ ഏറ്റവും താഴെയുള്ള 30 രാജ്യങ്ങളിൽ, തുർക്കി, റുവാണ്ട, ലിബിയ  സൊമാലിയ എന്നിവയേക്കാൾ താഴെയാണ് ഇന്ത്യയുടെ സ്ഥാനം, എറിത്രിയ, ഈജിപ്ത്, സുഡാൻ എന്നിവയൊഴികെയുള്ള എല്ലാ ആഫ്രിക്കൽ രാജ്യങ്ങളും ഇന്ത്യയേക്കാൾ മികച്ച നിലവാരം പുലർത്തുന്നതായി റിപ്പോർട്ടേഴ്‌സ് സാൻസ് ഫ്രോണ്ടിയേഴ്‌സ് (RSF) സമാഹരിച്ച സൂചിക പ്രകാരം മനസിലാക്കാം.


#Daily
Leave a comment