TMJ
searchnav-menu
post-thumbnail

keraleeyam-2023-exhibitions

കളിമണ്ണില്‍ വിരിഞ്ഞ കൗതുകങ്ങള്‍

07 Nov 2023   |   1 min Read
TMJ News Desk

ളിമണ്ണില്‍ തീര്‍ത്ത ആഭരണങ്ങളും ചിലയ്ക്കുന്ന കുഞ്ഞിക്കിളികളും കേരളീയത്തില്‍ വിസ്മയമായി. കളിമണ്ണില്‍ നിര്‍മിച്ച കുഞ്ഞിക്കിളികള്‍ക്ക് വെള്ളം കൊടുത്ത് ഒന്നൂതിയാല്‍ അവ ചിലയ്ക്കും. നിലമ്പൂര്‍ സ്വദേശികളായ രാജേഷും വിജയലക്ഷ്മിയുമാണ് ഈ സംരംഭത്തിന് പിന്നില്‍. മാജിക് ജാറും ഇവര്‍ പരിചയപ്പെടുത്തുന്നുണ്ട്. തലകീഴായി പിടിച്ച് ജാറില്‍ വെള്ളമൊഴിച്ചശേഷം അത് മേശപ്പുറത്ത് വെക്കാം. ഒരു തുള്ളി വെള്ളംപോലും താഴെ പോകില്ല എന്നത് അത്ഭുതകരമായ കാഴ്ചയാണ്.

ചെളിമണ്ണ് കുഴച്ച് അരിച്ചെടുത്ത് കളിമണ്ണ് ഉണ്ടാക്കുന്ന വയനാട്ടുകാരി ഗീതുവും മേളയില്‍ സജീവമാണ്. കളിമണ്ണിലുണ്ടാക്കിയ മാല, വള, കമ്മല്‍, കപ്പുകള്‍, പുട്ടുകുറ്റികള്‍, മീന്‍ ചട്ടികള്‍,  മണ്‍പാത്രങ്ങള്‍, മണ്‍കൂജ, തിരി സ്റ്റാന്‍ഡ് എന്നിവയും മേളയുടെ ഭാഗമാണ്. 50 രൂപ മുതല്‍ 750 രൂപ നിരക്കുകളിലാണ് കളിമണ്‍ പാത്രങ്ങളുടെ വില്പന.


#Keraleeyam 2023
Leave a comment