
Keraleeyam
വൈബായി ലേസര്‍മാന്‍ ഷോയും ട്രോണ്‍സ് ഡാന്‍സും
04 Nov 2023 | 1 min Read
TMJ News Desk
കാഴ്ചക്കാരില്‍ പുത്തന്‍ വൈബായി മാറുകയാണ് ലേസര്‍ മാന്‍ ഷോ. DJ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കുന്ന യുവനിര കേരളീയത്തിന്റ ഉത്സവപ്രതീതിക്ക് മാറ്റുകൂട്ടുന്നു. കനകക്കുന്ന് കൊട്ടാരത്തിനു സമീപത്തായി അണിയിച്ചൊരുക്കിയ പ്രത്യേക സ്റ്റേജിലാണ് പരിപാടി നടക്കുന്നത്. അള്‍ട്രാ വയലറ്റ് രശ്മികള്‍ കൊണ്ടലങ്കരിച്ച വേദിയില്‍, കലാകാരന്മാര്‍ കാഴ്ചവയ്ക്കുന്ന UV ഷോ, LED ബള്‍ബുകളുടെ പ്രകാശത്തിനിടെ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നര്‍ത്തകരും പകരുന്ന ആവേശം പരിപാടിയെ ശ്രദ്ധേയമാക്കുന്നു. ഇല്യൂമിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റേജ് ലൈറ്റ് ആന്‍ഡ് ഡാന്‍സ് ഷോ നടക്കുന്നത്. വൈകിട്ട് 7 മുതല്‍ രാത്രി 11 വരെയാണ് ലേസര്‍ ഷോയും ട്രോണ്‍സ് ഷോയും സംഘടിപ്പിക്കുന്നത്.
#Keraleeyam 2023
Leave a comment