TMJ
searchnav-menu
post-thumbnail

keraleeyam-2023-exhibitions

പെറ്റ് ഫുഡ് ഫെസ്റ്റിന് LMS-ല്‍ തുടക്കമായി

03 Nov 2023   |   1 min Read
TMJ News Desk

കേരളീയം 2023 ന്റെ ഭാഗമായി തിരുവനന്തപുരം ഘങട കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിന് ജനപങ്കാളിത്തമേറുന്നു. സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ഒമ്പത് കൊമേഴ്ഷ്യല്‍ സ്റ്റാളുകളാണ് ഫെസ്റ്റിന്റെ ഭാഗമായി അണിനിരന്നിട്ടുള്ളത്.

മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഭക്ഷണ വൈവിധ്യം ആസ്വദിക്കേണ്ടതുണ്ടെന്നും അതിനായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും പെറ്റ് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാനം കൂടുതല്‍ വളര്‍ത്തുമൃഗ സൗഹൃദമായി മാറിവരുന്നത് മനസ്സിലാക്കിയാണ് കേരളീയം 2023 ന്റെ ഭാഗമായി പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫുഡ് ഫെസ്റ്റിവെല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹീം എം.പി പറഞ്ഞു.

#Keraleeyam 2023
Leave a comment