TMJ
searchnav-menu
post-thumbnail

keraleeyam 2023 seminars

സാങ്കേതിക വിദ്യകള്‍ ക്ഷീരമേഖലയിലേക്കും

03 Nov 2023   |   1 min Read
TMJ News Desk

ധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കി ക്ഷീരമേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലടക്കം മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ക്ഷീരമന്ത്രി ജെ. ചിഞ്ചുറാണി. ശാസ്ത്രീയമായ പശു വളര്‍ത്തല്‍ രീതികള്‍ അവലംബിക്കാന്‍ സംസ്ഥാനത്തെ കര്‍ഷകരെ പരിശീലിപ്പിക്കും. സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പാല്‍ ലഭ്യമാക്കുക, പാല്‍ ഉത്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന കേരളത്തിലെ ക്ഷീരമേഖല എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹ്യസുരക്ഷ ഉറപ്പാക്കിയും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രയോജനപ്പെടുത്തിക്കൊണ്ടും സംസ്ഥാനത്തെ ക്ഷീര ഉല്‍പ്പാദന രംഗത്ത് വിപ്ലവകരമായ മാറ്റംകൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കലണ്ടര്‍ തയ്യാറാക്കി പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കും. രോഗസാധ്യതകള്‍ കുറച്ച് വാതില്‍പ്പടി മൃഗചികിത്സ സേവനങ്ങള്‍ ഉറപ്പാക്കുന്നു. പാലുല്‍പ്പാദനത്തില്‍ 100% സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മാറുകയാണ്. പുല്ലിന്റെ ലഭ്യത കുറവ് പരിഹരിക്കുക, വര്‍ധിച്ച പാല്‍ ഉല്‍പ്പാദന ചെലവ് നിയന്ത്രിക്കുക, സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്നും മന്ത്രി പറഞ്ഞു.

അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങള്‍, രജിസ്‌ട്രേഷന്‍ നടപടികളില്‍ നേരിടുന്ന കാലതാമസം ഇവ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മിനേഷ് ഷാ, ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ആര്‍ എസ് സോധി, മില്‍മ ചെയര്‍മാന്‍ ഇ എസ് മണി, ഡോ.പ്രകാശ് കളരിക്കല്‍, ഡോ. എസ് രാംകുമാര്‍, പ്രൊഫ. പി സുധീര്‍ബാബു ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവ് ബീന തങ്കച്ചന്‍, ഫാദര്‍ ജിബിന്‍ ജോസ് എന്നിവരും സെമിനാറില്‍ സംബന്ധിച്ചു. 

#Keraleeyam 2023
Leave a comment