keraleeyam-2023-exhibitions
കൗതുകമാകുന്ന തെയ്യകാഴ്ച
03 Nov 2023 | 1 min Read
TMJ News Desk
വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യം കേരളീയം വേദിയില്‍ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. യൂണിവേഴ്‌സിറ്റി കോളേജിലും മാനവീയം വേദിയിലും ലക്ഷ്മി പാര്‍ക്കിലുമാണ് തെയ്യക്കോലങ്ങള്‍ തിമിര്‍ത്താടുന്നത്. തെയ്യമില്ലാത്ത തെക്കന്‍കാര്‍ തെയ്യത്തെ കാണാന്‍ ആവേശത്തോടെയാണ് എത്തുന്നത്.
മുത്തപ്പന്‍ തെയ്യവും കാവും ഇല്ല്യൂമിനേഷനുമൊക്കെ കൗതുക കാഴ്ചയാണ് പകരുന്നത്. വടക്കന്‍ മലബാറിലെ ആരാധന മൂര്‍ത്തിയായ മുത്തപ്പന്‍ വെള്ളാട്ടം, തീ കുട്ടിച്ചാത്തന്‍ തുടങ്ങിയവയും കേരളീയത്തിന്റെ മറ്റ് ആകര്‍ഷണങ്ങളാണ്. കേരളീയം ഇല്ലുമിനേഷന്‍ കമ്മിറ്റിയാണ് കനകക്കുന്ന് കൊട്ടാരത്തില്‍ തെയ്യവും കാവും അണിയിച്ചൊ രുക്കിയിട്ടുള്ളത്. 32 തെയ്യക്കോലങ്ങളാണ് കേരളീയത്തില്‍ അവതരിപ്പിക്കുന്നത്.
#Keraleeyam 2023
Leave a comment