TMJ
searchnav-menu
post-thumbnail

Outlook

ആരാധനയുടെ കാണാപ്പൂരങ്ങൾ അഥവാ ജീവിതത്തിൽ നഷ്ടപ്പെടുത്തിയ പതിനഞ്ച് വർഷങ്ങൾ

08 Nov 2022   |   1 min Read
സിവിക് ജോൺ

ലക്കെട്ടിൽ ചേർത്ത ജീവിതത്തിൽ നഷ്ടപ്പെടുത്തിയ പതിനഞ്ച് വർഷങ്ങൾ എന്ന വാചകം യാദൃശ്ചികമല്ല. ഈ കുറിപ്പിൽ പരാമർശിക്കുന്ന ചലച്ചിത്രത്തിലെ, അല്ലെങ്കിൽ അതിന് ആസ്‌പദമായ നോവലിലെ പ്രധാനകഥാപാത്രം മറ്റൊരാളോട് ചോദിക്കുന്ന ചോദ്യമാണ് “What do you do if you think you’ve wasted fifteen years of your life” എന്ന്.

ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ അങ്ങനെയൊരു കാലയളവുണ്ടാകും. നേടിയെടുത്ത അംഗീകാരങ്ങളുടെയും വിജയങ്ങളുടെയും പരസ്യജീവിതത്തിനപ്പുറം രഹസ്യമായി കൊണ്ടുനടക്കുന്ന ഒരാരാധകജീവിതം. കാലഘട്ടം മാറിമറിയുന്നതനുസരിച്ച്, പ്രായം കടന്നുപോകുന്നതനുസരിച്ച് ഏറ്റക്കുറച്ചിലുകളോടെ തുടരുന്ന അഭിനിവേശത്തിന്റെ രഹസ്യജീവിതം. എഴുത്തുകാരോടാവാം, അഭിനേതാക്കളോടാവാം, ഗായകരോടാവാം, ചിത്രകാരന്മാരോട്, കായിക താരങ്ങളോട്, രാഷ്ട്രീയക്കാരോട് അങ്ങനെ ആരോടുമാവാം ഈ രഹസ്യജീവിതത്തിലെ ആരാധന. അതിന് നിയതമായ ചട്ടക്കൂടുകളില്ല.

ഓരോ കാലത്തും ഓരോ മനുഷ്യരെ ആരാധിച്ചു ചിലവഴിച്ച സമയങ്ങൾ, മണിക്കൂറുകൾ, അതിന്റെ മൊത്തക്കണക്കെടുത്താൽ അത് ജീവിതത്തിന്റെ വലിയൊരു ഭാഗം വരും. ‘ജീവിതം, തന്നെ ഏറെക്കുറെ കടന്നു പോയിരിക്കുന്നു’ എന്ന തിരിച്ചറിവിൽ നിൽക്കുമ്പോൾ സ്വാഭാവികമായും ഒരുവൻ സ്വയം ചോദിച്ചുപോകും, നഷ്ടപ്പെടുത്തിക്കളഞ്ഞ വർഷങ്ങൾക്ക് പകരമായി എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന്. ചിലർ ജീവിതത്തിന് ഗതിനിലയ്ക്കുന്നു എന്ന് തോന്നിക്കുന്ന ആ കാലഘട്ടത്തെ മിഡ്ലൈഫ് ക്രൈസിസ് എന്ന ഓമനപ്പേരിൽ വിളിക്കും. ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലെന്ന്, വേണ്ടതൊന്നും ചെയ്തിട്ടില്ലയെന്ന്, ജീവിതത്തിന് യാതൊരു അർത്ഥവും നൽകാൻ കഴിഞ്ഞിട്ടില്ലെന്ന്, അങ്ങനെയുള്ള നിരർത്ഥകമായ ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ട്, ആ രഹസ്യജീവിതം തുടരണമോ വേണ്ടയോ എന്ന ആശയക്കുഴപ്പം നമ്മളെ വിടാതെ പിന്തുടരും.

നിക്ക് ഹോൺബി | photo : wiki commons

ഉണർവിലും മയക്കത്തിലും വിടാതെ ഉൾച്ചേരുന്ന ഒന്നാകുന്നു ആരാധനയുടെ ഈ വിഷവൃക്ഷം. അതിന്റെ പരാതികളിൽ സ്വയം മറക്കുന്ന ചിലരാവും പിന്നീട് തങ്ങളുടെ ആരാധനാമൂർത്തികളെ വധിക്കാൻ പോലും ഒരുങ്ങുന്നത്. ജോൺ ലെനന്റെ ആരാധകൻ മൈക്കൽ ഡേവിഡ് ചാപ്മാൻ ഉദാഹരണം. പ്രശസ്തി മാത്രമാണോ ഒരാളിലേക്ക് നമ്മുടെ ആരാധനയെ നയിക്കുന്നതിന് കാരണം? എഴുത്ത്, ഒരു ഗാനം, അല്ലെങ്കിൽ വിസ്മയിപ്പിക്കുന്ന ഒരു അഭിനയപ്രകടനം, അമ്പരപ്പിക്കുന്ന ഒരു കായികനേട്ടം ഇവയാണോ നമ്മളിൽ ആരാധനയുളവാക്കുന്നത്. നമ്മൾ ആരാധിക്കുന്നത് ഒരു വ്യക്തിയെയാണോ അല്ലെങ്കിൽ നമ്മുടെ ഉപബോധമനസ്സിൽ അർദ്ധസത്യങ്ങളും കല്ലുവെച്ച നുണകളും ചേർത്ത് നമ്മൾ അവരെക്കുറിച്ച് കെട്ടിയുണ്ടാക്കിയിരിക്കുന്ന അവരുടെ മായാരൂപങ്ങളെയാണോ?

കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്. താരാരാധന അതിന്റെ എല്ലാവിധ സീമകളും ലംഘിച്ച ഒരു പ്രദേശത്ത് ഇരുന്നുകൊണ്ടാണ് ഞാൻ ഈ ചോദ്യം ചോദിക്കുന്നത്. ഓരോ കാലഘട്ടത്തിലും കൃത്യമായ ഒരു ബിംബം നമ്മുടെ സാംസ്കാരിക പരിസരങ്ങളിൽ രൂപപ്പെട്ടിരുന്നു. അതിനെ ഉപയോഗപ്പെടുത്താൻ അതിന് സാമ്പത്തികമായ മാനങ്ങൾ നൽകാൻ അല്ലെങ്കിൽ വൈകാരികമായ മാനങ്ങൾ നൽകാൻ അതിനെ ചൂഷണം ചെയ്യാൻ എല്ലാ കാലത്തും ഇവിടെ ആളുകളുണ്ടായി. അതിന്റെ ലാഭം കൊയ്തവർ എത്രയോ പേർ. എന്നാൽ ഇതേ ആരാധനയുടെ മറുകരയൊന്നുണ്ട്.

അവിടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നും അകന്ന് നിൽക്കുന്ന മനുഷ്യരെ കാണാം. ഭൂരിഭാഗം പേരും സാവധാനം അപ്രസക്തരായി പോയവർ. പ്രതിഭ ഉണ്ടായിട്ടും അർഹിക്കുന്ന വിജയമോ പരിഗണനയോ ലഭിക്കാതെ പോയവർ. ചിലരാകട്ടെ പെട്ടെന്നൊരു ദിവസം തന്റെ വിജയങ്ങളെ എല്ലാം പുറകിലുപേക്ഷിച്ച് താനേ നടന്ന് മറയുന്നു.

തന്റെ കരിയറിന്റെ ഏറ്റവും നല്ല കാലത്ത്, ജൂലിയറ്റ് എന്ന ആൽബം വലിയ വിജയം നേടി നിൽക്കുന്ന സമയത്ത്, ആർക്കും ഒരു സൂചനയും നൽകാതെ ഒരു ദിവസം ഒരു ലൈവ് ഷോയിൽ നിന്ന് ഇറങ്ങിപ്പോയ മനുഷ്യൻ പിന്നീട് പതിറ്റാണ്ടുകളോളം ഒരിടത്തും പ്രത്യക്ഷപ്പെടാതെ എല്ലാവിധ പ്രശസ്തിയിൽ നിന്നും അകന്നുമാറിനിൽക്കുകയാണ്.

അത്തരം ഒരാളാണ് നിക്ക് ഹോൺബി എഴുതിയ പുസ്തകത്തിലെ നായകൻ. ഒരു മാതൃകാ വ്യക്തിത്വമാണോ അയാളെന്നത് വേറൊരു ചോദ്യമാണ്. കാരണം പുസ്തകത്തിന്റെ ഭൂരിഭാഗവും ടക്കർ ക്രോ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള യാത്രകളാണ്. തന്റെ കരിയറിന്റെ ഏറ്റവും നല്ല കാലത്ത്, ജൂലിയറ്റ് എന്ന ആൽബം വലിയ വിജയം നേടി നിൽക്കുന്ന സമയത്ത്, ആർക്കും ഒരു സൂചനയും നൽകാതെ ഒരു ദിവസം ഒരു ലൈവ് ഷോയിൽ നിന്ന് ഇറങ്ങിപ്പോയ മനുഷ്യൻ പിന്നീട് പതിറ്റാണ്ടുകളോളം ഒരിടത്തും പ്രത്യക്ഷപ്പെടാതെ എല്ലാവിധ പ്രശസ്തിയിൽ നിന്നും അകന്നുമാറിനിൽക്കുകയാണ്. കടന്നുപോകുന്ന വർഷങ്ങളിൽ അയാളുടെ വരികളിൽ അഭയം കണ്ടെത്തിയ, അയാളുടെ വരികൾ ജീവിതത്തിന് പുതിയ ഭാവതലങ്ങൾ തുറന്നുതരുന്നു എന്ന് കണ്ടെത്തിയ, ആ വാചകങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകൾ നീക്കം ചെയ്യാൻ സ്വയം പ്രതിജ്ഞയെടുത്ത് അതിനായി ഇറങ്ങിത്തിരിച്ച അനേകം മനുഷ്യർ ഒത്തുചേരുന്നു… ഇന്റർനെറ്റിൽ… അവിടെ അവർ അയാളുടെ പാട്ടുകളിലെ സൂക്ഷ്‌മാര്‍ത്ഥം വിശകലനം ചെയ്യുകയും അയാൾ ഇന്നും തുടർന്ന് പോരുന്ന രഹസ്യജീവിതത്തെ അനാവരണം ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. അയാൾ ഇപ്പോൾ ജീവിക്കുന്നു എന്ന് കരുതപ്പെടുന്ന വിലാസത്തിലേക്ക്, അയാളുടെ സ്വകാര്യതയിലേക്ക് ക്യാമറക്കണ്ണുകൾ നീട്ടുവാനും അയാളുടെ ചിത്രങ്ങൾ പകർത്തുവാനും ഉത്സുകരാകുന്ന അംഗങ്ങൾ ആ കൂട്ടത്തിലെ മറ്റുള്ളവർക്ക് ആരാധനാപാത്രങ്ങളാകുന്നു. അങ്ങനെ ഒരു കൂട്ടം ആരാധകരിൽ സുപ്രധാനിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. ഡങ്കൻ.

നീണ്ട പതിനഞ്ച് വർഷങ്ങളായി ആനിയും ഡങ്കനും ഒരുമിച്ച് താമസിക്കുന്നു. ആ വർഷങ്ങളിലെല്ലാം അവർ ഏറ്റവും അധികം സംസാരിച്ചിട്ടുള്ളത് ടക്കർ ക്രോ എന്ന കാണാമറയത്തെ പാട്ടുകാരനെക്കുറിച്ചായിരിക്കും. നോവൽ തുടങ്ങുന്നതുതന്നെ തന്റെ സ്വകാര്യശേഖരത്തിൽ ചേർക്കാനായി ടക്കർ അവസാനമായി പാടിയ ആ സംഗീതസദസ്സിന്റെ, അയാൾ അവസാനമായി സന്ദർശിച്ചു എന്ന് കരുതപ്പെടുന്ന അവിടത്തെ മൂത്രപ്പുരയിലെ സ്റ്റാളുകളുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങുന്ന ഡങ്കനിലാണ്. ആ കാഴ്ച ആനിയെ സംബന്ധിച്ചിടത്തോളം ഡങ്കൻ എത്തിനിൽക്കുന്ന താരാരാധനയുടെ ദയനീയമായ നേർചിത്രമാണ്. ടക്കർ എന്ന സംഗീതജ്ഞന്റെ ജീവിതത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം അയാൾക്കറിയാം. അയാൾ ഓരോ പാട്ടും എഴുതാനിടയായ സാഹചര്യം, അയാളുടെ കാമുകിമാർ, അയാളുടെ പേരുകേട്ട പ്രണയനിരാസങ്ങൾ, മദ്യലഹരിയിൽ അയാൾ കല്ലെടുത്തെറിഞ്ഞ മുൻ പങ്കാളിയുടെ വീട് എന്നിങ്ങനെ വിചിത്രമെന്ന് തോന്നുന്ന ഒട്ടനവധി വിവരങ്ങൾ അയാളെപ്പറ്റി ശേഖരിച്ചിട്ടുണ്ട് ഡങ്കൻ. ഈ അഭിനിവേശം അതിരുകടക്കുന്നു എന്ന് സ്വയം വെളിവാകുന്ന ഒരു സന്ദർഭത്തിൽ "ഞാൻ എങ്ങനെയെങ്കിലും അയാളെ എന്റെ ജീവിതത്തിൽ നിന്നും പുറത്ത് കടത്തും, എന്നെങ്കിലും ഒരിക്കൽ അയാൾ എന്റെ ജീവിതത്തിൽ ഒഴിവാകും" എന്ന് ആനിയോട് കുറ്റബോധം നിറഞ്ഞ വാക്കുകളിൽ പറയുന്നുണ്ട് ഡങ്കൻ. "നീ അത് ചെയ്യില്ല എന്ന് പ്രതീക്ഷിക്കുന്നു" എന്നാണ് ആനി അതിന് മറുപടി പറയുക. അങ്ങനെ ചെയ്താൽ നിന്റെ ജീവിതത്തിൽ പിന്നെ എന്താണ് ബാക്കി ഉണ്ടാവുക എന്നാണ് പാതി കളിയായും കാര്യമായും നിരാശയോടെ ആനി ചോദിക്കുന്നത്. എന്നെങ്കിലും ടക്കർ മരിച്ചാൽ അയാളെക്കുറിച്ച് ചരമകോളത്തിൽ എന്തെഴുതണമെന്ന് തീർച്ചപ്പെടുത്തിയിരിക്കുന്ന അതിന്റെ ഒരു മാതൃക എഴുതി സൂക്ഷിച്ചിരിക്കുന്ന ഡങ്കനെ നോവലിൽ നമുക്ക് കാണാം.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പതിനഞ്ചു വർഷങ്ങൾ അയാൾക്കൊപ്പം ചിലവിട്ടത് ഒരു മോശം തീരുമാനമായിരുന്നു എന്ന് ആനിക്കറിയാം. നേരത്തെ തനിക്ക് ഇതിൽ നിന്ന് പുറത്ത് കടക്കാമായിരുന്നു, എന്ന് ചിന്തിക്കാറുണ്ട് ആനി. അങ്ങനെയെങ്കിൽ ജീവിതം ഇത്ര വിരസമാകുമായിരുന്നില്ലെന്ന്, കുറച്ചുകൂടി സന്തോഷം നിറഞ്ഞതാകുമായിരുന്നെന്ന്, അല്ലെങ്കിൽ താൻ വളരെ മുമ്പേ ഒന്നോ രണ്ടോ കുട്ടികളുടെ അമ്മയാകുമായിരുന്നെന്ന് ആനിയുടെ കുറ്റബോധം നിറഞ്ഞ മനസ് നിരന്തരം പറയുന്നു. ഒരേ ക്രമം പിന്തുടരുന്ന ജീവിതം, ഓടിമറയുന്ന കാലം, യാതൊരുവിധ വ്യത്യാസവും തോന്നിക്കാത്ത അനേകം ദിനരാത്രങ്ങൾ, തന്റെ ജീവിതത്തിൽ ഇനി പുതുതായി ഒന്നും സംഭവിക്കാനില്ല, തന്റെ ഈ ജീവിതം തന്നെ വെറും മിഥ്യയാണ് എന്നെല്ലാം വിചാരിച്ചു തുടങ്ങുന്ന നാളുകളിലാണ് അവിചാരിതമായി ഡങ്കനു വന്ന ഒരു പാഴ്‌സല്‍ അവളുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഡങ്കന്റെ സുഹൃത്ത് അയച്ചുനൽകിയ പുതിയ ആൽബം, 'ജൂലിയറ്റ്, നേക്കഡ്'. ഒരർത്ഥത്തിൽ അതൊരു പുതിയ ആൽബം അല്ല. ജൂലിയറ്റ് എന്ന ടക്കർ ക്രോയുടെ പ്രശസ്ത ആൽബത്തിന്റെ ഒരു ഡെമോ വേർഷൻ മാത്രം. ഫൈനൽമിക്‌സിങ്ങിനു മുൻപുള്ള ചില ഔട്ട്ടേക്കുകൾ. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്ലാത്ത ലൈവ് വെർഷനുകൾ. അത് കേട്ടുകൊണ്ടിരിക്കെ യഥാർത്ഥ ആൽബം എത്ര മികച്ചതായിരുന്നു എന്ന് ആനി ചിന്തിക്കുന്നുണ്ട്. ഏറ്റവും രസകരം വീട്ടിൽ ആ പാട്ടുകൾ മുഴങ്ങിക്കൊണ്ടിരിക്കെ അവിടേക്ക് കടന്നുവരുന്ന ഡങ്കന് ഒരു ഘട്ടത്തിൽ പോലും ആ ഗാനങ്ങൾ ഏതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ്.

എന്നാൽ തുടക്കത്തിലെ അപരിചിതത്വത്തെ എളുപ്പത്തിൽ മറികടന്ന് ഡങ്കൻ ആൽബം വീണ്ടും വീണ്ടും കേൾക്കുന്നു അതിനെക്കുറിച്ച് ടക്കറിന്റ ഏറ്റവും മികച്ച വർക്ക് എന്ന് പുകഴ്ത്തിക്കൊണ്ട് ഒരു ലേഖനം എഴുതി തന്റെ ഫാൻസൈറ്റിൽ പോസ്റ്റ് ചെയ്യുന്നു. ജോഗിങ്ങിനിടെ ആൽബം കേട്ടുകൊണ്ട് കരയുന്ന ഡങ്കനെയും അതിനോട് അയാൾക്കെതിരെ ഓടുന്ന ഒരു സ്ത്രീയുടെ പ്രതികരണവും നമുക്ക് നോവലിൽ കാണാം. വഴിയിൽ കരയുന്ന ഒരാളെ കാണുമ്പോൾ നിങ്ങൾ ഓക്കെയാണോ നിങ്ങൾക്ക് എന്തിനെക്കുറിച്ചെങ്കിലും സംസാരിക്കണോ എന്ന് കരുണാനിധിയാവുന്ന സ്ത്രീ തൊട്ടടുത്ത നിമിഷം അയാൾ കരഞ്ഞുകൊണ്ടിരിക്കുന്നത് ഒരു പാട്ട് കേട്ടതിന്റെ പേരിലാണ് എന്നറിയുമ്പോൾ “You’re crying about music?” എന്ന് ചോദിച്ച് ഒരു അന്യഗ്രഹജീവിയെന്നപോലെ ഡങ്കനെ തുറിച്ചുനോക്കി കടന്നുപോകുന്നുണ്ട്.

ആൽബത്തെ കുറിച്ച് ആനി എഴുതിയ അഭിപ്രായങ്ങളെ പൂർണമായും അംഗീകരിക്കുന്ന, അതൊരു മോശം സൃഷ്ടിയാണെന്ന് തുറന്നുസമ്മതിക്കുന്ന, കഴിയുമെങ്കിൽ തന്റെ വിലാസം രഹസ്യമായി സൂക്ഷിക്കണം എന്ന് തൊട്ടടുത്ത ഇ-മെയിലിൽ പറയുന്ന ടക്കറിനെ ആദ്യം ആനി അവിശ്വസിക്കുന്നുണ്ട്. എന്നാൽ സമയം കടന്നുപോകേ, അവരുടെ സംഭാഷണങ്ങൾ തീർത്തും സ്വാഭാവികമാവുകയും മറ്റൊരാളോട് പറയാൻ മടിച്ചിരുന്ന വിവരങ്ങൾപോലും പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു.

ഫാൻസൈറ്റിൽ ലേഖനം വളരെയധികം ചർച്ചകൾക്ക് വഴിവെക്കുന്നു. ആരാധകർ ജൂലിയറ്റ്, നേക്കഡ് എത്ര മഹത്തരമായ സൃഷ്ടിയെന്ന് വാനോളം പുകഴ്ത്തുന്നു. ഇവയെല്ലാം ആനിയിലെ ദേഷ്യം പതിന്മടങ്ങ് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. പൂർത്തിയാക്കിയ പാട്ടുകളെക്കാൾ പാതിയിൽ വിട്ടുപോയ ഈ പാട്ടുകൾ ഏതുരീതിയിലാണ് മഹത്തരമാകുക എന്ന് ആനിക്ക് എങ്ങനെ ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. “How could those sketches for songs be better than the finished product? How could leaving something half-formed be better than working on it, polishing it, layering and texturing it, shaping it until the music expresses what you want it to express?” എന്ന് അത്ഭുതപ്പെടുന്ന ആനിയെ കാണാം നമുക്ക് നോവലിൽ.

ഉപരിപ്ലവമായ ഒരു കലാസൃഷ്ടിയെ അതും അപൂർണമായ ഒരു സൃഷ്ടിയെ അതിരില്ലാതെ ആഘോഷിക്കുന്ന ആരാധകക്കൂട്ടത്തെ കണ്ട് സഹികെട്ടാണ് ജൂലിയറ്റ്, നേക്കഡ് എന്ന ആൽബത്തെക്കുറിച്ച് ഒരു ലേഖനം എഴുതാൻ ആനി തീരുമാനിക്കുന്നത്. ആൽബത്തെ നഖശിഖാന്തം വിമർശിച്ചുകൊണ്ട് ആനി എഴുതുന്ന ലേഖനം ഡങ്കനെ വിസ്മയിപ്പിക്കുന്നുണ്ട്. ഒരുവേള തന്റെ ആരാധകവേഷം ഒരു മറ മാത്രമാണോ എന്ന് ആനി കരുതുന്നുണ്ടോ എന്നുപോലും ഭയപ്പെടുന്നു ഡങ്കൻ. ആ ലേഖനം ഫാൻ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നതിനെ ആദ്യം എതിർക്കുന്നുണ്ട് എങ്കിലും പിന്നീട് അയാൾ അതിന് സമ്മതിക്കുന്നു. ലേഖനം പോസ്റ്റ് ചെയ്യുമ്പോൾ അതിന് വലിയൊരു പ്രതികരണമൊന്നും പ്രതീക്ഷിക്കുന്നില്ല ആനി. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഒരിക്കൽപ്പോലും ആരും പ്രതീക്ഷിക്കാതിരുന്ന ഒരാളുടെ മറുപടി ആനിക്ക് ലഭിക്കുന്നു.

ടക്കർ ക്രോ

ആൽബത്തെ കുറിച്ച് ആനി എഴുതിയ അഭിപ്രായങ്ങളെ പൂർണമായും അംഗീകരിക്കുന്ന, അതൊരു മോശം സൃഷ്ടിയാണെന്ന് തുറന്നുസമ്മതിക്കുന്ന, കഴിയുമെങ്കിൽ തന്റെ വിലാസം രഹസ്യമായി സൂക്ഷിക്കണം എന്ന് തൊട്ടടുത്ത ഇ-മെയിലിൽ പറയുന്ന ടക്കറിനെ ആദ്യം ആനി അവിശ്വസിക്കുന്നുണ്ട്. എന്നാൽ സമയം കടന്നുപോകേ, അവരുടെ സംഭാഷണങ്ങൾ തീർത്തും സ്വാഭാവികമാവുകയും മറ്റൊരാളോട് പറയാൻ മടിച്ചിരുന്ന വിവരങ്ങൾപോലും പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു.

ജൂലിയറ്റിനുശേഷം ഒരു പുതിയ ആൽബം സൃഷ്ടിച്ചിട്ടില്ലാത്ത, ഒരു പാട്ട് എഴുതാൻ പോലും ശ്രമിച്ചിട്ടില്ലാത്ത ടക്കർ ഒന്നിലധികം തകർന്ന വിവാഹബന്ധങ്ങളുടെ ഗുണഭോക്താവാണ്. ഇപ്പോൾ തന്റെ നാലാമത്തെ ഭാര്യക്കൊപ്പം താമസിക്കുന്ന അയാൾക്ക് അഞ്ചു മക്കളുമുണ്ട്. നാലാമത്തെ ഭാര്യയിൽ ജനിച്ച ജാക്സൺ എന്ന കുട്ടിയൊഴിച്ചാൽ ആദ്യ നാലുമക്കളോടും യാതൊരു ബന്ധവും നിലനിർത്താത്ത ഒരു മോശം പിതാവാണ് ടക്കർ. നാലാമത്തെ ഭാര്യയുമായുള്ള വിവാഹബന്ധവും തകർച്ചയുടെ വക്കിലാണ്. അപ്പോഴാണ് അയാളെ അന്വേഷിച്ച് അയാളുടെ മകൾ വരുന്നത്. മകൾ ഗർഭിണിയാണ്. അവളുടെ വിവാഹം ഏകദേശം നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഇല്ലാതിരുന്ന പിതാവ് തന്റെ കുട്ടിയുടെ ജീവിതത്തിലെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുകയാണ് ആ മകൾ.

കടന്നുപോകുന്ന ഓരോ ദിവസവും ടക്കറിന്റെ ജീവിതം പലവിധത്തിലുള്ള പരാജയങ്ങളുടെ സങ്കലനങ്ങൾ മാത്രമാണ്. കണക്കെടുപ്പുകളിൽ അയാൾ ഒരു നല്ല അച്ഛനല്ല, നല്ല ഭർത്താവല്ല, ഒരുപക്ഷേ നല്ല മനുഷ്യൻ പോലുമല്ല. തോൽവികൾ മാത്രം നിറഞ്ഞ തന്റെ യഥാർത്ഥജീവിതത്തിൽ നിന്നും അഭയം നേടാൻ അയാൾ കണ്ടെത്തുന്നത് അയാളെ ഒരു സംഗീതവിശാരദനായി ആഘോഷിക്കാൻ ഒരുമ്പെടുന്ന ആരാധകക്കൂട്ടത്തെയാണ്. വെറുതെ തന്റെ പേരൊന്ന് ഇന്റർനെറ്റിൽ പരതിയാൽ അവിടെ തെളിയുന്ന ആയിരക്കണക്കിന് പേജുകൾ അയാളെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ഒരുവേള തന്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും അതിപ്പോഴും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തുടരുന്നു എന്നുമുള്ള ഒരു മിഥ്യാബോധം ആ കാഴ്ച അയാളിൽ ഉണർത്തുന്നു.

ഒരു പഴയകാല സംഗീതജ്ഞൻ എന്നതിനേക്കാൾ ഏകാകിയായ ഒരു പ്രതിഭ എന്നാണ് ഇന്റർനെറ്റിന്റെ മായികലോകം അയാൾക്ക് നൽകിയിരിക്കുന്ന വിശേഷണം. അയാളുടെ പാട്ടുകൾ ഇപ്പോഴും ചർച്ചയായിരിക്കുന്നു എന്നതിൽ സന്തോഷിക്കുമ്പോഴും ജൂലിയറ്റ് എന്ന അവസാന ആൽബത്തിൽ ആ ചർച്ചകൾ അവസാനിക്കുന്നത് കാണുമ്പോൾ അയാൾക്ക് പുച്ഛം തോന്നാറുണ്ട്. “Yeah, people keep telling me they love it. But I don’t really understand them. To me, it’s the sound of someone having his fingernails pulled out. Who wants to listen to that?” എന്നാണ് അയാൾ സ്വയം ആ പാട്ടുകളെ വിലയിരുത്തുന്നത്. സംഗീതത്തിൽ തുടർന്നിരുന്നെങ്കിൽ ചിലപ്പോൾ കുറച്ച് മോശം പാട്ടുകൾ കൂടി ചെയ്ത് ആരുമറിയാതെ പോകുമായിരുന്നു തന്റെ കരിയർ എന്നും ജൂലിയറ്റിൽ തന്റെ കരിയർ അവസാനിപ്പിച്ചത് നന്നായി എന്നും അതുകൊണ്ട് ആളുകൾ ഇപ്പോഴും തന്നെ ഓർത്തിരിക്കുന്നുവെന്നും ആശ്വസിക്കുകയാണ് ഒരർത്ഥത്തിൽ അയാൾ.

മകൾ തന്നെ തിരക്കി എത്തിയ ദിവസം ആനിയുമായി സുദീർഘമായൊരു സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ട് ടക്കർ. “Learning that I was about to become a grandfather felt like reading my own obituary, and what I read made me feel really sad. I haven’t done much with whatever talents I was given, whatever your friends on the website think, nor have I been very successful in other areas of my life. The children I never see are products of relationships I messed up.” എന്ന് ഒന്നും ആവാതെ പോയ തന്റെ ജീവിതത്തെക്കുറിച്ചുള്ള അസംതൃപ്തി ടക്കർ പങ്കുവെക്കുമ്പോൾ ആനിക്ക് തിരിച്ചു പറയാനുള്ളത് ഡങ്കനൊപ്പം ചിലവഴിച്ച പതിനഞ്ച് വർഷങ്ങളുടെ നഷ്ടക്കണക്കാണ്. ആനിയെ ആശ്വസിപ്പിക്കാനായി നഷ്ടപ്പെടുത്തിയ വർഷങ്ങളെ എങ്ങനെ പ്രസാദാത്മകമായി നോക്കിക്കാണാം എന്ന് അയാൾ പറയാൻ ശ്രമിക്കുന്നുണ്ട്. വായിച്ചിട്ടുള്ള നല്ല പുസ്തകങ്ങൾ, കണ്ട നല്ല ചലച്ചിത്രങ്ങൾ, ഓർമിച്ചുവെക്കുന്ന സംഭാഷണങ്ങൾ, അങ്ങനെ ഓരോന്നിനും ഒരു ചെറിയ വില നൽകിയാൽത്തന്നെ പതിനഞ്ചിനെ പത്താക്കി ചുരുക്കാം എന്നാണ് ടക്കറിന്റെ പക്ഷം. കഴിഞ്ഞുപോയ വർഷങ്ങളെപ്രതി വിഷമിക്കുന്നത് അർത്ഥശൂന്യമാണെന്ന് അയാൾ ഉദാഹരണസഹിതം വിശദമാക്കുന്നുണ്ട്. പക്ഷെ അതൊന്നും ആനിയെ ആശ്വസിപ്പിക്കാൻ ഉതകുന്നില്ല. അമ്മയാവാൻ കഴിയുന്നില്ല എന്നത് അവളുടെ സ്വാഭാവികചോദനകളെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിരുന്നു. കാര്യങ്ങൾ ഒന്നുകൂടി ഗുരുതരമാക്കുന്ന നിലയിൽ ഡങ്കൻ തന്റെ സഹപ്രവർത്തകയുമായി ഒരു പുതിയ ബന്ധം തുടങ്ങുകയും ആനി ഡങ്കനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു.

കണ്ടുമുട്ടിയ മനുഷ്യരിലെ തനിക്ക് ഇഷ്ടപ്പെട്ട പ്രത്യേകതകൾ കൊണ്ട് റുസീന തന്റെ മായാരൂപിയായ കാമുകനെ രൂപപ്പെടുത്തുന്നു. ഒടുവിൽ ആ അദൃശ്യകാമുകൻ അവളുടെ യാഥാർഥ്യമായി തീർന്നിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു നിമിഷം വളരെ സ്വാഭാവികമെന്നോണം ഇപ്പോഴുള്ള പ്രണയബന്ധം അറുത്തുമുറിച്ചെറിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക്, ഏകാകിയായിരിക്കുന്നതിന്റെ സ്വാതന്ത്ര്യത്തിലേക്ക് വളരെവേഗം കടന്നു ചെല്ലുകയാണ് റുസീന.

ടക്കറും ആനിയും തമ്മിൽ വളരെ നൈസർഗികമായ ഒരു സൗഹൃദം രൂപം കൊള്ളുന്നത് നമുക്ക് കാണാൻ കഴിയും. താൻ യഥാർത്ഥ ടക്കർ തന്നെയാണെന്നതിന് തെളിവായി അയാൾ അയച്ചു നൽകുന്ന മകനോടൊപ്പമുള്ള ചിത്രം പ്രിന്റ് ചെയ്ത് തന്റെ ഫ്രിഡ്ജിനു മുകളിൽ പതിപ്പിക്കുന്നുണ്ട് ആനി. പിന്നീട് പലപ്പോഴായി ആ ചിത്രം കാണുന്നവരോടെല്ലാം അതു തന്റെ കാമുകനാണ് എന്ന് പ്രത്യേകിച്ച് കുറ്റബോധം ഒന്നുമില്ലാതെ പറയുന്ന ആനിയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരിക അമേരിക്കൻ എഴുത്തുകാരി ലാറ വാപ്ന്യാർ എഴുതിയ ഒരു ചെറുകഥയാണ്. “ബ്രോക്കോളി ആൻഡ് അദർ ടെയിൽസ് ഓഫ് ഫുഡ് ആൻഡ് ലവ്” എന്ന പേരിലുള്ള സമാഹാരത്തിലെ കഥകൾ ഓരോന്നും ഭക്ഷണവുമായും പ്രണയവുമായും ബന്ധപ്പെട്ടവയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അമേരിക്കയിലേക്ക് കുടിയേറി അവിടെ സ്വന്തമായൊരു ജീവിതം പടുത്തുയർത്തിയ അനവധി കുടിയേറ്റക്കാരുടെ നിരയിൽ ഒരാളാണ് ലാറ. അവരുടെ പ്രസ്തുത സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ് സ്ലൈസിംഗ് സൊടേഡ് സ്പിനച്ച്. ആ കഥയിലുടനീളം സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്രമില്ലാതെ ഒരു പ്രണയബന്ധത്തിൽ കുടുങ്ങിക്കിടക്കുന്ന നായികയെ കാണാം. ചെക്ക്റിപ്പബ്ലിക്കിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ യുവതിയാണ് റുസീന. അവരുടെ പ്രണയബന്ധത്തിന്റെ പുരോഗതിയും അതിന്റെ ഭയാനകതയുമെല്ലാം വളരെ സ്വാഭാവികം എന്നുതോന്നിക്കും വിധം ലാറ നമുക്ക് മുന്നിൽ വെളിവാക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ചീരകൊണ്ടുള്ള വിഭവങ്ങൾ മാത്രം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കാമുകനാണ് റുസീനയുടേത്. അവർ ഏത് റസ്റ്റോറന്റിൽ പോയാലും മെനു കാർഡിൽ എന്തെല്ലാം തിരഞ്ഞാലും അവസാനം ഓർഡർ ചെയ്യുന്നത് ചീര കൊണ്ടുള്ള ഏതെങ്കിലും വിഭവമാകും. ഒരിക്കൽപോലും തനിക്ക് വേണ്ട ഭക്ഷണം ഓർഡർ ചെയ്യാനുള്ള സ്വാതന്ത്ര്യം ആ സ്ത്രീക്ക് ലഭിക്കുന്നില്ല. തനിക്ക് ഇഷ്ടമല്ലാത്ത ഒരു ഭക്ഷണവസ്തു നിരന്തരമായി റുസീനയിൽ അടിച്ചേൽപ്പിക്കപ്പെടുകയാണ്. തന്റെ തീരുമാനങ്ങൾക്കൊന്നും അയാൾക്കൊപ്പമുള്ള ജീവിതത്തിൽ യാതൊരു വിലയും ലഭിക്കുന്നില്ലെന്നും താൻ തുടരുന്ന ജീവിതം പൊള്ളയായ ഒന്നാണെന്നും അവർ തിരിച്ചറിയുകയാണ്. അങ്ങനെയാണ് ഒരു ദിവസം തനിക്ക് ജന്മനാട്ടിൽ ഒരു കാമുകനുണ്ടെന്ന് ഇപ്പോഴത്തെ കാമുകനോട് അവർ പറയുന്നത്. പോകെപ്പോകെ ആ വിശദീകരണങ്ങളിലെ സ്വാഭാവികത ഏറി വന്നു. കണ്ടുമുട്ടിയ മനുഷ്യരിലെ തനിക്ക് ഇഷ്ടപ്പെട്ട പ്രത്യേകതകൾ കൊണ്ട് റുസീന തന്റെ മായാരൂപിയായ കാമുകനെ രൂപപ്പെടുത്തുന്നു. ഒടുവിൽ ആ അദൃശ്യകാമുകൻ അവളുടെ യാഥാർഥ്യമായി തീർന്നിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു നിമിഷം വളരെ സ്വാഭാവികമെന്നോണം ഇപ്പോഴുള്ള പ്രണയബന്ധം അറുത്തുമുറിച്ചെറിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക്, ഏകാകിയായിരിക്കുന്നതിന്റെ സ്വാതന്ത്ര്യത്തിലേക്ക് വളരെവേഗം കടന്നു ചെല്ലുകയാണ് റുസീന. ആ രംഗം നമ്മൾ കാണുന്നത് വീണ്ടും ഒരു ഭക്ഷണശാലയിലാണ്. സാമാന്യം ദൈർഘ്യമുള്ള കഥയിൽ ആദ്യമായി ഒരു മെനു കാർഡ് എടുത്ത് തനിക്കിഷ്ടമുള്ള ഒരു ഭക്ഷണം ഓർഡർ ചെയ്യാൻ ഒരുങ്ങുന്ന നായികയെ നമുക്ക് കാണാം. അതിനൊപ്പം വളരെ സ്വാഭാവികമായി "നമ്മുടെ ബന്ധം ഇനി തുടരാൻ കഴിയില്ല, അടുത്തയാഴ്ച എന്റെ കാമുകൻ അമേരിക്കയിൽ എത്തുകയാണ്" എന്ന് പറഞ്ഞുകൊണ്ട് തന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്ന റുസീനയെ കാണാം.

ലാറയുടെ കഥയിൽ അങ്ങനെയൊരു കാമുകൻ അവൾക്കരികിൽ വരുന്നു എന്നതിന് സൂചനകൾ ഒന്നുമില്ല. അത് ആ കഥാപാത്രത്തിന്റെ സ്വപ്നം മാത്രമാണ്. എന്നാൽ നിക്കിന്റെ നോവലിൽ അത് ഒരു സ്വാഭാവികപരിസമാപ്തിയായി പരിണമിക്കുന്നു, ഇവിടെ പുസ്തകമൊരു സാധാരണ പ്രണയനോവലായി മാറുന്നു. മകളുടെ പ്രസവത്തിൽ ചില സങ്കീർണ്ണതകൾ ഉണ്ടാവുകയും അവൾ ആശുപത്രിയിലാവുകയും ചെയ്യുന്ന സമയത്ത് മകളെ കാണാൻ അയാൾ അമേരിക്കയിൽ നിന്നും ലണ്ടനിലേക്ക് പോവുകയാണ്. ആശുപത്രിയിലെത്തുമ്പോൾ താൻ അഭിമുഖീകരിക്കാൻ പോകുന്ന ആ ഒരു സന്ദർഭത്തിന്റെ കാഠിന്യം മനസ്സിലാക്കിയിട്ടെന്നവണ്ണം, അത് അഭിമുഖീകരിക്കാനുള്ള പേടി കൊണ്ടെന്നവണ്ണം അയാൾക്ക് ഒരു ഹൃദയാഘാതം ഉണ്ടാവുകയും അയാൾ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.

യാതൊരു പ്രതിരോധവുമില്ലാതെ നിരാലംബനായി കിടക്കുന്ന അയാൾക്ക് മുന്നിൽ മുൻഭാര്യമാരും മക്കളും ഓരോരുത്തരായി പ്രത്യക്ഷപ്പെടുന്നു. ആ കൂട്ടത്തിൽ അയാളുടെ ആദ്യഭാര്യയിൽ ഉണ്ടായ മകളുമുണ്ട്. അങ്ങനെയൊരു കുഞ്ഞുണ്ട് തനിക്കെന്നറിഞ്ഞ് കുറച്ച് സമയത്തിന് ശേഷമാണ്, അവളെ ആദ്യമായി കാണുന്ന ആ ഞെട്ടലിലാണ് അയാൾ തന്റെ അതുവരെയുള്ള സംഗീതജീവിതം വേണ്ടെന്നുവെച്ച് നിരുത്തരവാദപരമായ ഇപ്പോഴത്തെ ജീവിതത്തിലേക്ക് ഒളിച്ചോടുന്നത്. ഇപ്പോൾ ഇത്രയും വർഷങ്ങൾക്കുശേഷം ജീവിതത്തിൽ ഒരിക്കൽപ്പോലും നേരിൽ കാണാത്ത, സംസാരിക്കാത്ത ആ മകളെ വീണ്ടും കാണേണ്ടി വരുമെന്ന സന്ദർഭം അയാളെ വല്ലാതെ ഭയചകിതനാക്കുകയാണ്. ആ ഭയം അയാളുടെ പ്രിയപ്പെട്ടവർക്ക് എളുപ്പത്തിൽ മനസിലാക്കാനും കഴിയുന്നുണ്ട്. അതുകൊണ്ടാണല്ലോ “You’ve always been so good at hiding from your life and running from it. And now you’re stuck in bed, and it’s heading toward you.” എന്ന് അയാളോട് അവർ പറയുന്നത്.

എന്നാൽ തന്നെ സന്ദർശിക്കാൻ ആശുപത്രിയിലെത്തുന്ന ആനിക്കൊപ്പം അയാൾ ആരോടും പറയാതെ ആശുപത്രി വിടുകയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ആശുപത്രിയിൽ നിന്നും ഒളിച്ചോടുന്നത് എന്ന ആനിയുടെ ചോദ്യത്തിന് മറുപടിയായി എല്ലാം വിശദീകരിച്ചുകൊണ്ട് അയാൾ അവൾക്കൊരു ഇമെയിൽ അയക്കുന്നു. ഒരേയിടത്ത് നിൽക്കുമ്പോഴും നേരിട്ട് ആ വാചകങ്ങൾ പറയാൻ അയാൾക്ക് ധൈര്യമില്ല. ഒരു കമ്പ്യൂട്ടർ സ്ക്രീനും അത് തരുന്ന അപരിചിതത്വവുമാണ് അയാൾക്ക് അഭയമാകുന്നത്. അയാളുടെ ബുദ്ധിശൂന്യതയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട് ആനി. ഇതിനിടയിൽ അടുത്ത പ്രഭാതത്തിൽ ജോഗിംഗിനിറങ്ങുന്ന അവർക്ക് മുന്നിൽ ഡങ്കൻ പ്രത്യക്ഷപ്പെടുന്നുണ്ട്. വർഷങ്ങളോളം ടക്കറിന്റെ സംഗീതം ശ്രവിച്ചിട്ടും, അയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടും, അയാൾ ആണെന്ന് വിശ്വസിക്കപ്പെടുന്ന ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടും തന്റെ ആരാധനാപാത്രത്തെ നേരിട്ടു കാണുമ്പോൾ, അയാൾ സ്വന്തം പേര് പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ അത് തൻറെ മുൻ കാമുകി തന്നോടുള്ള പക വീട്ടാൻ വേണ്ടി നടത്തുന്ന ഒരു നാടകമാണ് എന്ന് കരുതാനെ ഡങ്കനാകുന്നുള്ളൂ.

ഒടുക്കം പ്രതിവിധിയായി തന്റെ പാസ്പോർട്ട് കാണിക്കുന്ന ടക്കറും ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ ഗൗരവത്തോടെ പാസ്പോർട്ട് പരിശോധിക്കുന്ന ഡങ്കനും ചിരി ഉണർത്തുന്ന കാഴ്ചയാണ്. പക്ഷേ ദൃശ്യം പുരോഗമിക്കേ ടക്കറിന്റെ രഹസ്യജീവിതത്തെക്കുറിച്ച് ഡങ്കൻ ചോദ്യങ്ങളുയർത്തുന്നു.

കോപത്തോടെ അവിടെ നിന്നും നടന്നുമറയുന്ന ഡങ്കൻ പിന്നീട് അമളി മനസ്സിലാക്കി തിരിച്ച് ആനിയുടെ വീട്ടിലെത്തുന്നു. അവിടെവച്ച് അവർ തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെടുന്നുണ്ട്. എത്ര പറഞ്ഞിട്ടും അയാൾ ടക്കറാണെന്ന് സമ്മതിക്കാൻ ഡങ്കൻ ഒരുക്കമല്ല. ഒടുക്കം പ്രതിവിധിയായി തന്റെ പാസ്പോർട്ട് കാണിക്കുന്ന ടക്കറും ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ ഗൗരവത്തോടെ പാസ്പോർട്ട് പരിശോധിക്കുന്ന ഡങ്കനും ചിരി ഉണർത്തുന്ന കാഴ്ചയാണ്. പക്ഷേ ദൃശ്യം പുരോഗമിക്കേ ടക്കറിന്റെ രഹസ്യജീവിതത്തെക്കുറിച്ച് ഡങ്കൻ ചോദ്യങ്ങളുയർത്തുന്നു. അത് അയാളിൽ വല്ലാത്ത അസ്വസ്ഥതയുളവാക്കുന്നുണ്ട്. ജൂലിയറ്റ് എന്ന ആൽബത്തിന് പ്രചോദനമായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും അവരുടേതായി അയാൾ വരച്ച പോർട്രെയ്റ്റ് കാണുകയും ചെയ്യുന്നുണ്ട് ഡങ്കൻ. അയാൾ അതിനെപ്പറ്റി പരാമർശിക്കുന്ന നിമിഷം ടക്കറിന്റെ സംയമനം നഷ്ടപ്പെടുന്നതും അയാൾക്കുനേരെ ക്ഷോഭിക്കുന്നതും കാണാം. നിങ്ങൾ എന്തിനാണ് ഒന്നിനും കൊള്ളാത്ത തന്റെ പാട്ടുകൾ ഇത്ര കാര്യമായി ആഘോഷിക്കുന്നതെന്ന് കയർക്കുന്ന ടക്കറിനോട് ഡങ്കൻ പറയുന്ന മറുപടി ഒരു തരത്തിൽ ഒരു ആരാധകന്റെ ദുര്യോഗത്തെ വരച്ചുകാട്ടുന്നുണ്ട്. “I don’t think people with talent necessarily value it, because it all comes so easy to them, and we never value things that come easy to us. But I value what you did on that album more highly than, I think, anything else I’ve heard.” ജൂലിയറ്റ് എന്ന അയാളുടെ അവസാനത്തെ ആൽബം എത്ര മനോഹരമായിരുന്നു, അത് ഏതെല്ലാം രീതിയിൽ തന്റെ ജീവിതത്തെ സ്പർശിച്ചിരുന്നു എന്നെല്ലാം വിവരിച്ചുകൊണ്ടുള്ള ആ സംഭാഷണം ഡങ്കൻ അവസാനിപ്പിക്കുന്നത് ഈ വാചകങ്ങളിലാണ്. പ്രതിഭയാൽ അനുഗ്രഹീതരായ ആളുകൾ ആരും തന്നെ തങ്ങളുടെ കഴിവുകളെ വേണ്ടത്ര വിലവയ്ക്കാറില്ലെന്ന്, എത്രമാത്രം അമൂല്യമായ ഒരു വരദാനമാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്ന് അവർ ഒരിക്കലും തിരിച്ചറിയുന്നില്ലെന്ന് അയാൾ സങ്കടത്തോടെ പറയുന്നു. താൻ ജീവിതത്തിൽ കേട്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ഗാനങ്ങളായിരുന്നു ജൂലിയറ്റ് എന്ന ആൽബത്തിലേത് എന്ന് പറഞ്ഞുകൊണ്ട്, ആ സംഗീതം സൃഷ്ടിച്ചതിന് അയാൾക്ക് നന്ദി പറഞ്ഞുകൊണ്ട് നിറകണ്ണുകളോടെ പുറത്തേക്ക് പോകുന്ന ഡങ്കൻ ആ നിമിഷം ഒരു സങ്കടക്കാഴ്ചയാകുന്നു.

ഭാഗം രണ്ട്:
https://themalabarjournal.com/outlook-aaradhanayude-kanappoorangal-or-fifteen-years-missed-in-life-civic-john/

Leave a comment