TMJ
searchnav-menu
post-thumbnail

Outlook

'ലവ് ജിഹാദ്' നിയമങ്ങളുടെ മിഥ്യാലോകം

13 Jan 2023   |   1 min Read
Chander Uday Singh

ILLUSTRATION : SAVINAY SIVADAS

ത്ര തവണ കുഴിച്ചുമൂടിയാലും വീണ്ടും ഉയര്‍ത്തെഴുന്നേറ്റു വരികയാണ് 'ലവ് ജിഹാദ്' എന്ന മിത്ത്. ഓരോ തവണയും അതിന്റെ ഭൂതം പലയിടങ്ങളിലായി തലപൊക്കുന്നു. ഹിന്ദുത്വ ശക്തികളും, സര്‍ക്കാരുകളും, കോടതികളും തമ്മില്‍ നടക്കുന്ന അത്രയൊന്നും രഹസ്യമല്ലാത്ത ഗൂഢാലോചനയുടെ ഫലമായാണ് അത് വീണ്ടും ഉയര്‍ന്നു വരുന്നത്.

2022 മാര്‍ച്ച് മാസത്തിലാണ് ഹരിയാന സര്‍ക്കാര്‍ മതം മാറ്റത്തിന് എതിരായ പുതിയ നിയമം കൊണ്ടുവന്നത്. സെപ്തംബര്‍ 30 ന് കര്‍ണാടക, പ്രൊട്ടക്ഷന്‍ ഓഫ് ഫ്രീഡം ഓഫ് റിലിജിയണ്‍ ആക്റ്റ്, 2022 എന്ന പേരില്‍ നിയമം പാസ്സാക്കി. വര്‍ഷം അവസാനിക്കുന്ന വേളയിലാണ് കിരാതമായ 2018 ലെ ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലിജിയല്‍ ആക്റ്റ്, കൂടുതല്‍ കടുത്തതാക്കുന്ന മാറ്റങ്ങള്‍ക്ക് അവിടത്തെ ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത്. മിശ്ര വിവാഹിതരെ നിരീക്ഷണ വിധേയമാക്കുന്ന വിജ്ഞാപനവുമായി മഹാരാഷ്ട്ര മന്ത്രിസഭയും രംഗത്തുവന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ ബിജെപിക്ക് വേണ്ടി സ്ഥിരമായി ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന ഒരാളുടെ നാലാമത്തെ ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കുകയാണ് സുപ്രീം കോടതി.

നിലവില്‍ പതിനൊന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് 'ലവ് ജിഹാദ്' നിയമങ്ങള്‍ ഉള്ളത്. എന്നാല്‍, ഈ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഹിമാചല്‍ പ്രദേശ് 2019 ലും, ഗുജറാത്തും മദ്ധ്യ പ്രദേശും 2021 ലും അവരുടെ 'ഫ്രീഡം ഓഫ് റിലിജിയണ്‍' നിയമങ്ങള്‍ മാറ്റി കൂടുതല്‍ കടുത്ത നിയമങ്ങള്‍ കൊണ്ടുവരികയുമുണ്ടായി. പ്രധാനമായും ഹിന്ദു പെണ്‍കുട്ടികള്‍ മറ്റു മതത്തില്‍ പെട്ടവരെ വിവാഹം ചെയ്യുന്നത് തടയുന്നത് ഉദ്ദേശിച്ചുള്ളതായിരുന്നു ഈ മാറ്റം.

representational image : wiki commons

ഒഡീഷ (1967), ഛത്തീസ്ഗഡ് (1968), അരുണാചല്‍ പ്രദേശ് (1978), ഝാര്‍ഖണ്ഡ് (2017) എന്നീ സംസ്ഥാനങ്ങളിലും മതം മാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, ഇവ വിവാഹമെന്ന സ്വകാര്യ മേഖലയിലേക്ക് കടന്നു കയറുന്നവയല്ല. ഉത്തരാഖണ്ഡ് (2018), ഉത്തര്‍ പ്രദേശ് (2020), കര്‍ണാടക (2021), ഹരിയാന (2022) എന്നിവയാണ് ഈ കൂട്ടത്തിലേക്ക് പുതുതായി എത്തിയ സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളാകട്ടെ, യാതൊരു മറയുമില്ലാതെ കൂടിവരുന്ന ലവ് ജിഹാദ് പ്രവണതയ്ക്ക്' എതിരെ എന്ന ഉദ്ദേശ്യം വ്യക്തമാക്കിയാണ് നിയമം നിര്‍മ്മിച്ചിരിക്കുന്നത്. മാത്രല്ല മഹാരാഷ്ട്ര പോലെ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ പുതിയ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍, മിശ്രവിവാഹത്തിന് ശ്രമിക്കുന്ന നിസ്സഹായാരായ യുവാക്കളെയും പ്രണയ ബന്ധങ്ങളെയും പോലും നിരീക്ഷിക്കുന്നതിനായും വിജ്ഞാപനം ഇറക്കിയിരിക്കുകയാണ് അവര്‍.

ഹിന്ദു പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന മുസ്ലീം പുരുഷന്മാരുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിച്ചു എന്ന് കാണിച്ചാണ് ഈ നിയമങ്ങളത്രയും പ്രാബല്യത്തില്‍ വരുന്നത്. ഉത്തരാഖണ്ഡ് ബില്ലിന്റെ ആദ്യഭാഗത്തുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ പറയുന്നത്, 'വ്യക്തിപരമായും കൂട്ടമായും ഉള്ള മതം മാറ്റത്തിന്റേതായ ഒട്ടനവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്' എന്നാണ്. മാത്രമല്ല അത് തുടരുന്നത് ഇങ്ങനെയാണ്, '…തങ്ങളുടെ മതത്തിലെ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി മറ്റു മതത്തിലെ പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുന്നതിന് ആളുകള്‍ അവരെ വിവാഹം ചെയ്യുന്നു…' കൂടാതെ, 'ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനായി മാത്രം അവരുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും വിവാഹ ശേഷം പെണ്‍കുട്ടിയെ മറ്റ് മതത്തിലേക്ക് മാറ്റുന്ന അനവധി കേസുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്' എന്നും ബില്ലില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

'ലവ് ജിഹാദ്' എന്ന പ്രയോഗത്തിന്റെ ഉത്ഭവം കേരളത്തിലാണ്. 2009 ല്‍ കത്തോലിക്ക ബിഷപ്പ്‌സ് കൗണ്‍സിലില്‍ ഒരു ബിഷപ്പ് തെളിവുകളൊന്നും നിരത്താതെ ഒരു പ്രസംഗം നടത്തുകയുണ്ടായി. വളരെയധികം കത്തോലിക്ക പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ ആകര്‍ഷിച്ച് വിവാഹം ചെയ്യുന്നു എന്നാണ് അയാള്‍ പ്രസംഗിച്ചത്. എന്നാല്‍, ആ പ്രയോഗത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചത് രണ്ട് വ്യത്യസ്ത കോടതി കേസ്സുകളുടെ സഹായത്തോടെയാണ്.

ഇത്തരം 'സംഭവങ്ങളുടെ' വെളിച്ചത്തില്‍, പ്രണയത്തെ കുറ്റകൃത്യമാക്കുക മാത്രമല്ല ഉത്തരാഖണ്ഡ് നിയമസഭ ചെയ്യുന്നത്. തെളിവുകള്‍ നിരത്താനുള്ള ബാധ്യത ആരോപണ വിധേയന്റെ തലയിലാക്കുകയും വിവാഹത്തിന് മുമ്പോ ശേഷമോ മതം മാറ്റം നടന്നാല്‍, ആ വിവാഹത്തെ തന്നെ റദ്ദാക്കാനുള്ള വഴി തുറക്കുകയും ചെയ്യുന്നു. സമാനമായ ബില്ലുകള്‍ അവതരിപ്പിക്കവേ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ വാദങ്ങളാണ് ഉന്നിയിച്ചത്. ലവ് ജിഹാദുമായി' ബന്ധപ്പെട്ട ഇത്തരം അതിഭാവുകത്വങ്ങള്‍ ഈയിടെ വന്ന മതം മാറ്റ നിയമങ്ങള്‍ ഓരോന്നിന്റെയും മുന്നോടിയായിരുന്നു. എന്നാല്‍, ഇവയ്ക്ക് വസ്തുതകളോ, യാഥാര്‍ത്ഥ്യമോ, കണക്കുകളോ ആയി യാതോരു ബന്ധവുമില്ല എന്നതാണ് സത്യം. അതുകൊണ്ട്, ഇത്തരം വാദങ്ങളെ സാധൂകരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുകളുണ്ടോ എന്ന് നോക്കുന്നത് ആവശ്യമായി വന്നിരിക്കുകയാണ്.

ആദ്യകാല കേസുകള്‍

'ലവ് ജിഹാദ്' എന്ന പ്രയോഗത്തിന്റെ ഉത്ഭവം കേരളത്തിലാണ്. 2009 ല്‍ കത്തോലിക്ക ബിഷപ്പ്‌സ് കൗണ്‍സിലില്‍ ഒരു ബിഷപ്പ് തെളിവുകളൊന്നും നിരത്താതെ ഒരു പ്രസംഗം നടത്തുകയുണ്ടായി. വളരെയധികം കത്തോലിക്ക പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ ആകര്‍ഷിച്ച് വിവാഹം ചെയ്യുന്നു എന്നാണ് അയാള്‍ പ്രസംഗിച്ചത്. എന്നാല്‍, ആ പ്രയോഗത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചത് രണ്ട് വ്യത്യസ്ത കോടതി കേസ്സുകളുടെ സഹായത്തോടെയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും ഹൈക്കോടതികളിലാണ് ഈ കേസ്സുകള്‍ നടന്നത്. മുസ്ലിം ചെറുപ്പക്കാര്‍ തങ്ങളുടെ പെണ്‍മക്കളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു എന്ന അച്ഛന്മാരുടെ പോലീസ് പരാതിയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു രണ്ട് കേസുകളും.

മിശ്രവിവാഹവുമായി ബന്ധപ്പെട്ട കേസ്സുകളില്‍ ഷഹന്‍ ഷാ, സിറാജുദ്ദീന്‍ എന്നീ രണ്ട് മുസ്ലിം ചെറുപ്പക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിച്ചത് കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ ടി ശങ്കരന്‍ ആയിരുന്നു. കേസ് പരിഗണിച്ചുകൊണ്ട് 2009, സെപ്റ്റംബര്‍ 29 ന് ജസ്റ്റിസ് ശങ്കരന്‍ ദീര്‍ഘമായ ഒരു വിധി പ്രഖ്യാപിക്കുകയുണ്ടായി. 'ലവ് ജിഹാദ് അഥവാ റോമിയോ ജിഹാദ് എന്നൊരു പദ്ധതി ഉള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്' എന്ന കാരണം പറഞ്ഞാണ് അദ്ദേഹം അവര്‍ക്ക് ജാമ്യം നിഷേധിച്ചത്.

ജസ്റ്റിസ് കെ ടി ശങ്കരന്‍ | photo : wiki commons

അത് കൂടാതെ കേരള ഡിജിപിക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയുണ്ടായി. എട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ഇത്തരം പദ്ധതികള്‍ നടക്കുന്നുണ്ടോ, ഇന്ത്യയില്‍ ഏതെല്ലാം സംഘടനകളാണ് അതിന് പിന്നില്‍, ഏങ്ങനെയാണ് അവര്‍ക്ക് പണം ലഭിക്കുന്നത്, രാജ്യത്തുടനീളം നടക്കുന്നുണ്ടോ, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ ഇസ്ലാമിലേക്ക് മതം മാറി, 'ലവ് ജിഹാദ് പദ്ധതിയും' കള്ളനോട്ട്, കള്ളക്കടത്ത്, മയക്ക് മരുന്ന്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നിവയായിരുന്നു ചോദ്യങ്ങള്‍. ആ ചെറുപ്പക്കാര്‍ക്ക് ജഡ്ജി മുന്‍കൂര്‍ ജാമ്യം നല്‍കിയില്ലെന്ന് മാത്രമല്ല, തന്റെ ഉത്തരവ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് അയച്ചു നല്‍കി ഉടന്‍ പ്രതികരണം തേടാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഏതാണ്ട് അതേ സമയത്ത് തന്നെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ കേസ് കൈകാര്യം ചെയ്യുന്നത്. സി സെല്‍വരാജ് എന്ന വ്യക്തി ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ 2009 ഒക്‌റ്റോബര്‍ 21ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയുണ്ടായി. തന്റെ മകള്‍ സില്‍ജാ രാജിനെ ഒരു മുസ്ലിം ചെറുപ്പക്കാരന്‍ ചാമരാജ് നഗറില്‍ നിന്ന് കേരളത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും അവിടെവച്ച് മതപഠനം നടത്തി വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നു എന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറി വിവാഹം കഴിച്ചതെന്ന് സില്‍ജ കോടതിയെ അറിയിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് നടപടികളുമായി മുന്നോട്ടുപോയി. 'ലവ് ജിഹാദുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനകള്‍' അന്വേഷിക്കുന്നതിന് കര്‍ണാടക ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കോടതി രൂപീകരിച്ചു. മാത്രമല്ല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയിലെത്തുംവരെ മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ സില്‍ജയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

2009 ഡിസംബര്‍ 31 നാണ് കര്‍ണാടക ഡിജിപി ഡി വി ഗുരുപ്രസാദ് കോടതിയില്‍ അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. 2005-09 കാലഘട്ടത്തിലെ 21,890 മിസ്സിംഗ് കേസ്സുകള്‍ സിഐഡി പരിശോധിച്ചെന്നും അവയില്‍ 229 പേര്‍ മാത്രമേ മറ്റു മതത്തില്‍ പെട്ടവരെ വിവാഹം ചെയ്തതായി കാണുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കൂട്ടത്തില്‍ ആകെ 63 പെണ്‍കുട്ടികള്‍ മാത്രമേ മതം മാറിയിട്ടുള്ളൂ എന്നും ഡിജിപിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

സില്‍ജയുടെ മതം മാറ്റത്തിനും അക്ഷര്‍ എന്നയാളുമായുള്ള വിവാഹത്തിനും പിന്നില്‍ ഗൂഢാലോചനയൊന്നുമില്ലെന്നും 'ലവ് ജിഹാദ്' പദ്ധതി നടക്കുന്നുണ്ട് എന്നതിന് യാതൊരു തെളിവുമില്ലെന്നാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 24 സിഐഡി ടീമുകള്‍ കര്‍ണാടകയിലെ എല്ലാ ജില്ലകളിലെയും പെണ്‍കുട്ടികളുടെ മിസ്സിംഗ് കേസ്സുകള്‍ പരിശോധിച്ച ശേഷമാണ് 2009 നവംബര്‍ 13ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ, സില്‍ജയും ഭര്‍ത്താവും ഒരുമിക്കുകയും സില്‍ജയ്ക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാനുള്ള അവകാശമുണ്ടെന്ന് ജസ്റ്റിസ് കെ ശ്രീധര്‍ റാവുവും ജസ്റ്റിസ് രവി മല്ലിമഠും അടങ്ങിയ ബെഞ്ച് പ്രഖ്യാപിക്കുകയും ചെയ്തു.

2009 ഡിസംബര്‍ 31 നാണ് കര്‍ണാടക ഡിജിപി ഡി വി ഗുരുപ്രസാദ് കോടതിയില്‍ അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. 2005-09 കാലഘട്ടത്തിലെ 21,890 മിസ്സിംഗ് കേസ്സുകള്‍ സിഐഡി പരിശോധിച്ചെന്നും അവയില്‍ 229 പേര്‍ മാത്രമേ മറ്റു മതത്തില്‍ പെട്ടവരെ വിവാഹം ചെയ്തതായി കാണുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കൂട്ടത്തില്‍ ആകെ 63 പെണ്‍കുട്ടികള്‍ മാത്രമേ മതം മാറിയിട്ടുള്ളൂ എന്നും ഡിജിപിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. മേല്‍പ്പറഞ്ഞ 229 മിശ്രവിവാഹങ്ങളില്‍ 149 ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലിം പുരുഷന്മാരെയും, 38 മുസ്ലിം പെണ്‍കുട്ടികളും 20 ക്രിസ്റ്റ്യന്‍ പെണ്‍കുട്ടികളും ഹിന്ദു പുരുഷന്മാരെയും, 10 ഹിന്ദു പെണ്‍കുട്ടികള്‍ ക്രിസ്റ്റ്യന്‍ പുരുഷന്മാരെയും 11 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം പുരുഷന്മാരെയും, ഒരു മുസ്ലിം പെണ്‍കുട്ടി ക്രിസ്ത്യന്‍ പുരുഷനെയും വിവാഹം ചെയ്തതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഇതുകൂടാതെ, മുസ്ലീങ്ങളെ വിവാഹം ചെയ്യുന്നതിന് പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്ന തരത്തില്‍ യാതൊരുവിധ സംഘടിത ശ്രമങ്ങളും നടക്കുന്നില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് കര്‍ണാടക ഹൈക്കോടതി അംഗീകരിക്കുകയും സര്‍ക്കാരിന്റെ ഭാഗവും കേട്ടശേഷം 2013 നവംബര്‍ 6 ന് വിധി പ്രഖ്യാപിക്കുകയും ചെയ്തു. 'സര്‍ക്കാര്‍ അഭിഭാഷകന്‍ പറയുന്നതനുസരിച്ച് കര്‍ണാടക സംസ്ഥാനത്ത് ലവ് ജിഹാദ് സംഭവങ്ങള്‍ ഒന്നും തന്നെയില്ല' എന്ന് കോടതി ഉത്തരവില്‍ കുറിച്ചു. എന്നാല്‍ കേരളത്തിലാകട്ടെ ജസ്റ്റിസ് കെ ടി ശങ്കരന്‍ താന്‍ ചമച്ച ഗൂഢാലോചനാ സിദ്ധാന്തത്തില്‍ നിന്ന് പുറത്തുവരാന്‍ കൂട്ടാക്കിയില്ല.

ജേക്കബ് പുന്നൂസ് | photo : fACEBOOK

കേരളത്തിന്റെ കാര്യം

കേരള ഡിജിപി ജേക്കബ് പുന്നൂസ് 2009 ഒക്‌ടോബര്‍ 18 ന് തന്നെ കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. 14 ജില്ലകളിലെ പോലീസ് മേധാവികളുടെ റിപ്പോര്‍ട്ടുകളും സ്‌റ്റേറ്റ് സിഐഡി, പോലീസ് ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ സെല്‍, ക്രൈം ബ്രാഞ്ച് എന്നിവയുടെ നാല് റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഡിജിപിയുടെ സത്യവാങ്മൂലം.

2009 സെപ്റ്റംബര്‍ 29 ന് ജഡ്ജി ഉന്നയിച്ച എട്ട് ചോദ്യങ്ങള്‍ക്കും ഡിജിപി ഉത്തരം നല്‍കിയതോടെ സംഘടിത ശ്രമങ്ങളോ ഗൂഢാലോചനയോ വിവാഹക്കാര്യത്തിലില്ല എന്ന് വ്യക്തമായി. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അത്തരമൊരു ആരോപണം ഉയര്‍ന്നുകേട്ടത് ഷഹന്‍ ഷായുടെയും സിറാജുദ്ദിന്റെയും കേസില്‍ മാത്രമാണെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഇങ്ങനയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും ചില വിവരങ്ങളും ആരോപണങ്ങളും ഉയരുന്നതിനാല്‍, ഇന്റലിജന്‍സ് വിഭാഗം സ്‌കൂളുകളിലും കോളേജുകളില്‍ ശ്രദ്ധവെക്കുമെന്നും, ഇങ്ങനയുള്ള സംഭവങ്ങളുണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

മതം മാറിയ വ്യക്തികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട് എന്നൊക്കെ നീട്ടിയെഴുതിയ ശേഷം പ്രായപൂര്‍ത്തിയായ മക്കളുടെ വിവാഹത്തിലും ജോലിക്കാര്യത്തിലും മാതാപിതാക്കള്‍ക്ക് ഇടപെടാന്‍ അവകാശമുണ്ട് എന്നു പോലും അദ്ദേഹം എഴുതിവച്ചു. ജാമ്യഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കാതിരുന്ന അദ്ദേഹം ഹര്‍ജിക്കാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.

എന്നാല്‍, ഈ സാഹചര്യത്തിലും മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിക്കാന്‍ ഷഹന്‍ ഷായെയും സിറാജ്ജുദ്ദിനെയും ജസ്റ്റിസ് കെ ടി ശങ്കരന്‍ അനുവദിച്ചില്ല. മാത്രമല്ല മേല്‍പ്പറഞ്ഞ 18 റിപ്പോര്‍ട്ടുകളും രഹസ്യമായി കോടതിക്ക് കൈമാറാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. ചില വിവരങ്ങളും ആരോപണങ്ങളും ഉള്ള സ്ഥിതിക്ക് കേസ് അന്വേഷണം എന്തിനാണ് അവസാനിപ്പിക്കുന്നത് എന്ന് ഡിജിപിയോട് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

2009 നവംബര്‍ 9 ന് കേരള ഡിജിപി 18 റിപ്പോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിച്ചു. ലഭിച്ചിരിക്കുന്ന വിവരങ്ങളെയും ആരോപണങ്ങളെയും സ്ഥാപിക്കുന്നതിന് തെളിവുകളില്ലെന്നും, എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പോലും ജാഗ്രത പാലിക്കുന്നതിന് ഇന്റലിജന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി രണ്ടാമത്തെ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.

ഡിസംബര്‍ ഒന്നിന് കേന്ദ്ര സര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിച്ചു. 'ലവ് ജിഹാദുമായി' ബന്ധപ്പെട്ട് പദ്ധതികളോ സംഘടനകളോ ഒന്നും നിലനില്‍ക്കുന്നില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു കേന്ദ്രത്തിന്റെ സത്യവാങ്മൂലം. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ട് ജസ്റ്റിസ് ശങ്കരന്‍ വിശദമായ വിധിയെഴുതി. ജില്ലാ പോലീസ് മേധാവികള്‍ സമര്‍പ്പിച്ച 14 റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളുകയും അവ്യക്തമായ വിവരങ്ങളും മേല്‍വിലാസമില്ലാത്ത ആരോപണങ്ങളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ വിധി. വിധിയുടെ 43-ാം പാരഗ്രാഫില്‍ ഇങ്ങനെ പറയുന്നു, 'ഒരു മതത്തില്‍ പെട്ട പെണ്‍കുട്ടികളെ മറ്റൊന്നിലേക്ക് മാറ്റുന്നതിന് സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന ചില സംഘടനകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നതെന്നും വ്യക്തമാണ്.'

representational image | wiki commons

മതം മാറിയ വ്യക്തികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട് എന്നൊക്കെ നീട്ടിയെഴുതിയ ശേഷം പ്രായപൂര്‍ത്തിയായ മക്കളുടെ വിവാഹത്തിലും ജോലിക്കാര്യത്തിലും മാതാപിതാക്കള്‍ക്ക് ഇടപെടാന്‍ അവകാശമുണ്ട് എന്നു പോലും അദ്ദേഹം എഴുതിവച്ചു. ജാമ്യഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കാതിരുന്ന അദ്ദേഹം ഹര്‍ജിക്കാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു. എന്നാല്‍, ഭാഗ്യമെന്ന് പറയട്ടെ, ഷഹന്‍ ഷായുടെയും സിറാജുദ്ദിന്റെയും ദുരിതം ഒരാഴ്ചയ്ക്ക് ശേഷം അവസാനിച്ചു. തങ്ങള്‍ക്ക് എതിരായ പരാതികള്‍ തള്ളിക്കളയെണമെന്ന അവരുടെ ഹര്‍ജി ജസ്റ്റിസ് എം ശശിധര്‍ നമ്പ്യാര്‍ അംഗീകരിക്കുകയും കേസിലെ തുടര്‍ നടപടികള്‍ തടയുകയും ചെയ്തു.

ജസ്റ്റിസ് കെ ടി ശങ്കരന്‍ ഇക്കാര്യത്തില്‍ തീവ്രമായി പ്രതികരിച്ചിരുന്നത് കാരണം തിരുവനന്തപുരം, എറണാകുളം ജില്ലാ ജഡ്ജിമാരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ജസ്റ്റിസ് നമ്പ്യാര്‍ തേടുകയുണ്ടായി. ഒരു വര്‍ഷത്തിന് ശേഷം 2010 ഡിസംബര്‍ 10 ന് കേസ് അവസാനിച്ചു. 'ലവ് ജിഹാദിനെ' സാധൂകരിക്കാന്‍ തെളിവുകളില്ലെന്ന ജില്ലാ ജഡ്ജിമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഷഹന്‍ ഷായ്ക്കും സിറാജുദ്ദിനും എതിരായ കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്ന വസ്തുതയും ചൂണ്ടിക്കാട്ടിയാണ് കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്.

(തുടരും)

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ലേഖകന്‍

livelaw.in ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ: തോമസ് കൊമരിക്കല്‍

https://www.livelaw.in/columns/busting-the-myth-behind-love-jihad-laws-made-by-eleven-states-column-by-cu-singh-senior-advocate-218349

Leave a comment