TMJ
searchnav-menu
post-thumbnail

Outlook

ദരിദ്രരാഷ്ട്രങ്ങളിലെ ജല കൊള്ളകൾ

20 Apr 2022   |   1 min Read
Tamara Pearson

മെക്സിക്കോയിൽ വെള്ളം കുപ്പികളിലാക്കി തദ്ദേശനിവാസികൾക്ക് വിൽക്കുന്നത് വഴി പെപ്സി (Pepsi), കൊക്ക കോള (Coca-Cola), ദാനോൺ (Danone) എന്നീ മെഗാ കോർപറേഷനുകൾ അവർ ചിലവഴിക്കുന്നതിന്റെ ഏതാണ്ട് 494 മടങ്ങു ലാഭം ഉണ്ടാക്കുന്നുണ്ട്. മെക്സിക്കോയിലും മറ്റു പല ദരിദ്ര രാജ്യങ്ങളിലും പുഴകൾ, ഉറവകൾ, കുളങ്ങൾ എന്നിവയിൽ നിന്നും കമ്പനികൾ വെള്ളമെടുത്തു പ്ലാസ്റ്റിക് കുപ്പികളിലാക്കുകയോ മധുരവും ഫ്ലേവറും ചേർത്ത പാനീയങ്ങളാക്കുകയോ ചെയ്ത് വിറ്റതിനു ശേഷം മലിനവും ഉപയോഗിച്ചതുമായ വെള്ളം തിരിച്ചു ജലസ്രോതസ്സുകളിലേക്ക് തന്നെ ഒഴുക്കി വിടുന്നു.

ഇതിനോടൊപ്പം വ്യാവസായിക മലിനീകരണം മൂലം ദരിദ്ര, ഗ്രാമീണ സമൂഹങ്ങളിലേക്ക് ക്രമാതീതമായി പുറന്തള്ളപ്പെടുന്ന മാലിന്യം കൂടിയാകുമ്പോൾ, തദ്ദേശനിവാസികൾക്ക് പൈപ്പ് വെള്ളം കുടിക്കാൻ പറ്റാതെ വരികയും അവർ യൂറോപ്യൻ, യൂ എസ് കോർപറേഷനുകൾക്ക് അന്യായമായ വില കൊടുക്കാൻ നിർബന്ധിതരാകുകയും ചെയുന്നു. മെക്സിക്കോയുടെ വെള്ളം എടുക്കുന്നതിന് പകരമായി ഈ കോർപറേഷൻസിന് മെക്സിക്കൻ നിവാസികൾ പ്രതിവർഷം 66 ബില്യൺ യൂ എസ് ഡോളർ കൊടുക്കേണ്ടി വരുന്നു. വെള്ളം കുപ്പിയിലാക്കുകയും ജങ്ക് ഭക്ഷണം ഉത്പാദിപ്പിക്കുകയും ചെയുന്ന കൊക്ക കോള, പെപ്സി, ദാനോൺ, നെസ്‌ലെ (Nestle), ബിംബോ (Bimbo) തുടങ്ങിയ കമ്പനികൾ ഏതാണ്ട് 133 ബില്യൺ ലിറ്റർ വെള്ളം ഊറ്റി, കുറഞ്ഞത് 119 ബില്യൺ ലിറ്റർ മലിനജലം എങ്കിലും ജല സംഭരണികളിലേക്ക് ഒഴുക്കി കളയുന്നു.

ജല ലഭ്യതയിലെ അസമത്വം

പരിമിതമായ ജലശേഖരം മാത്രമുള്ള ഒരു വരണ്ട പ്രദേശമാണ് മെക്സിക്കോ. എന്നാൽ, കോർപറേഷനുകൾക്ക് അവർക്കിഷ്ടമുള്ള അത്രയും വെള്ളം ഉപയോഗിക്കാൻ അനുമതി കൊടുക്കുക വഴി കൃഷിയാവശ്യങ്ങൾക്കും ഗൃഹസംബന്ധമായ കാര്യങ്ങൾക്കും സാധാരണജനത്തിന് വെള്ളം പോരാതെ വരുന്നു.

പ്യൂബ്ല (Puebla) നഗരത്തിൽ ദാനോന്റെ ബ്രാൻഡ് ആയ ബോണഫോണ്ടിന്റെ (Bonafont) കൊള്ളയ്‌ക്കെതിരെ ഒരുമിച്ച യുണൈറ്റഡ് പീപ്പിൾസിന്റെ (United Peoples) നേതാവ് നഹുയിയുമായി (Nahui) ഞാൻ സംസാരിച്ചു. സ്വന്തം സുരക്ഷ ഉറപ്പുവരുത്താനായി അവർ അവരുടെ മുഴുവൻ പേരും ഇവിടെ ഉപയോഗിക്കരുതെന്നു അഭ്യർഥിച്ചു. “പുഴകളെയും മരങ്ങളെയുമെല്ലാം ആചാരങ്ങൾ പ്രകാരം നന്നായി പരിചരിക്കുന്നത് കൊണ്ട് തന്നെ, ആദിമനിവാസികൾ (original peoples) താമസിക്കുന്ന പ്രദേശങ്ങളോട് വളരെ അധികം താല്പര്യം ഉണ്ടാകുന്നുണ്ട് ”, നഹുയി പറഞ്ഞു. ഇതിനോടൊപ്പം വിവേചനം കൂടിയാകുമ്പോൾ ഇത്തരം പ്രദേശങ്ങളിൽ കമ്പനികൾ ആകൃഷ്ടരാകുന്നു എന്നായിരുന്നു അവരുടെ വാദം.

2021 ഓഗസ്റ്റിൽ മെക്സിക്കോയിലെ പ്യുബ്ല സ്റ്റേറ്റിലെ ബൊണഫോണ്ട് കമ്പനിയുടെ പ്ലാന്റിനെതിരെ തദ്ദേശവാസികൾ നടത്തിയ പ്രതിഷേധം. Photo: tamara pearson

യുണൈറ്റഡ് പീപ്പിൾസ് ആ പ്രദേശത്തെ ഏതാണ്ട് 20 നഹ്വ (Nahua) സമൂഹങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നു. കഴിഞ്ഞ വർഷത്തിന്റെ ആരംഭത്തിൽ അവർ അടച്ചു പൂട്ടി, സ്ഥലത്തെ ബോണഫോണ്ട് ബോട്ടിലിംഗ് പ്ലാന്റ് കൈയ്യടക്കി, അതൊരു കമ്മ്യൂണിറ്റി സെന്റർ ആക്കി മാറ്റിയെങ്കിലും, ഇക്കഴിഞ്ഞ മാസം മെക്സിക്കോയുടെ ദേശീയവും പ്രാദേശികവുമായ സെക്യൂരിറ്റി ഫോഴ്‌സുകൾ എല്ലാം തന്നെ കോർപറേഷനുകളുടെ വശം പിടിച്ച്‌ അവരെ പുറത്താക്കുകയും ചെയ്‌തു.

മെക്സിക്കോ നഗരത്തിലെ ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി സെന്റർ ഫോർ സസ്‌റ്റൈനബിലിറ്റി (Transdisciplinary University Center for Sustainability, CENTRUS) യിലെ ഗവേഷകയായ അഡ്രിയാന ഫ്ളോറെസുമായും (Adriana Flores) ഞാൻ സംസാരിച്ചു. “കൊക്ക കോള, നെസ്‌ലെ, പിന്നെ മറ്റു ചില ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവയ്ക്ക് ജലാശയങ്ങളിലേക്ക് (aquifer) പ്രവേശനത്തിനുള്ള അനുമതി കൊടുത്തിരിക്കുന്നു; അതായത്, ഒരു വരൾച്ച ഉണ്ടാകുമ്പോൾ അവർ അത് കാര്യമാക്കുന്നില്ല. അവർ അപ്പോഴും വെള്ളം എടുത്തുകൊണ്ടേ ഇരിക്കുന്നു. വെള്ളത്തിന്റെ ലഭ്യത ഇത്തരത്തിൽ തികച്ചും അസമമാണ്. കൂടുതൽ സാമ്പത്തികം ഉള്ളവർക്ക് ലഭ്യത ഉറപ്പാക്കുന്നു.” ,അവർ അഭിപ്രായപ്പെട്ടു. അതേ സമയം, മെക്സിക്കോയിൽ ഏതാണ്ട് 12 മില്യൺ ജനങ്ങൾക്ക് പൈപ്പ് വെള്ളം ഇപ്പോഴും ലഭ്യമല്ല.

ജല മോഷണവും ജല സ്രോതസ്സുകളുടെ മലിനീകരണവും വലിയ ലാഭം കൊയ്യുന്ന ഏർപ്പാടുകൾ

2020ൽ കുപ്പിവെള്ളത്തിന്റെ ആഗോള മാർക്കറ്റിന്റെ മൂല്യം 230.4 ബില്യൺ യൂ എസ് ഡോളർ ആയിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആകട്ടെ യൂ എസ്സിലെയും യൂറോപ്പിലെയും കമ്പനികളും. പെപ്സി കമ്പനിയുടെ അക്വാഫിന (Aquafina) ബ്രാൻഡ് ആണ് ഇതിൽ ഒന്നാമത്. തൊട്ടു പിറകെ കൊക്ക കോളയുടെ ദസനി (Dasani), ഗ്ലാഷിയോ സ്മാർട്ട് വാട്ടർ (Glaceau Smartwater), നെസ്‌ലെയുടെ പെരിയർ (Perrier), ദാനോൺ (Danone), ഒസാർക (Ozarka) തുടങ്ങിയവയും ഉണ്ട്.

വെള്ളം ഊറ്റാനായി ഈ കമ്പനികൾ പല വളഞ്ഞ വഴികളും ആശ്രയിക്കുന്നു. തങ്ങളുടെ പ്രദേശം മുനിസിപ്പൽ നിയമങ്ങളാൽ ആണോ തദ്ദേശീയ നിയമങ്ങളാൽ ആണോ ഭരിക്കപ്പെടേണ്ടത് എന്ന് നിശ്ചയിക്കാനായി നഹ്വയിലെ ഒരു ടൗണിലെ ജനങ്ങൾ ഈയടുത്ത് ഒരു വോട്ടെടുപ്പ് നടത്തി. വോട്ടിംഗ് ബൂത്തിലെ തൊഴിലാളികൾ എല്ലാം തന്നെ കൈയ്യിൽ ബോണഫോണ്ടിന്റെ കുപ്പിവെള്ളവുമായി കാണപ്പെട്ടു. തെക്ക് ചിയാപാസിൽ (Chiapas) കൊക്ക കോളയുടെ മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി തദ്ദേശനിവാസികളുടെ വീടുകൾ വരെ വിതരണകേന്ദ്രങ്ങളാക്കിയിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന PET കുപ്പികളുടെ നിരോധനത്തെ തുടർന്ന് ഓക്‌സാകയിൽ (Oaxaca) ഒരു നിയമപോരാട്ടം തന്നെ നടത്തി കമ്പനി. റ്റോലുകയിലാകട്ടെ (Toluca) ആഗോളതലത്തിലെ കമ്പനിയുടെ ഏറ്റവും വലിയ പ്ലാന്റ് പ്രവർത്തിച്ചു പോരുന്നു. എന്നാൽ ഈ പ്രദേശം കടുത്ത വരൾച്ച അനുഭവിക്കുന്നുണ്ട്. കൊക്ക കോള കമ്പനി എടുക്കുന്ന 3 ബില്യൺ ലിറ്റർ വെള്ളം ഈ പ്രതിസന്ധി കൂട്ടുകയാണ് ചെയ്യുന്നത്. മലിനീകരണം നടത്താനും പിടിക്കപെടാതെ ഇരിക്കാനും താരതമ്യേന എളുപ്പമാണെന്ന കാരണത്താൽ കോർപറേഷനുകൾ കരുതിക്കൂട്ടി തന്നെയാണ് ദരിദ്ര രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത്.

പ്ലാസ്റ്റിക്ക് മാലിന്യം ഏറ്റവും കൂടുതൽ കയറ്റിയയ്ക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് യൂ എസ്സ്. തങ്ങളുടെ മാലിന്യം മുഴുവനും കാനഡ , ദക്ഷിണ കൊറിയ, തായ്‌വാൻ, ചൈന, ഹോംഗ് കോംഗ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മെക്സിക്കോ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അയക്കുന്നു.

വ്യാവസായിക മേഖലയ്ക് സമീപമുള്ള സാന്റിയാഗോ (Santiago) പുഴ ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിൽ പതഞ്ഞു പൊങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും പഴി ചാരുന്നത് ഇപ്പോൾ നൊവാർട്ടിസ് (Novartis) എന്നറിയപ്പെടുന്ന സ്വിസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിബ ഗെയ്‌ജിയെയാണ് (Ciba Geigy) . മെക്സിക്കോയിൽ, തങ്ങൾ മണ്ണിലേക്കും വെള്ളത്തിലേക്കും ഒഴുക്കി വിടുന്ന മാലിന്യ വസ്തുക്കൾ എന്തൊക്കെയാണെന്ന് പ്രഖ്യാപിക്കേണ്ട ആവശ്യം വരുന്നില്ല കമ്പനികൾക്ക്. കൂടാതെ, തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ ബെൻസിന് (benzene) , ബിസ്‌ഫെനോൾ (bisphenol) തുടങ്ങിയ മാരകവസ്തുക്കളുടെ ഉപയോഗം നിരോധിക്കപ്പെട്ട പല യൂറോപ്പ്യൻ കമ്പനികൾക്കും അത്തരത്തിൽ ഒരു തടസ്സവും മെക്സിക്കോയിൽ ഉണ്ടാകുന്നില്ല. മെക്സിക്കോ മുതലായ രാജ്യങ്ങൾ പരിസ്ഥിതി സംബന്ധമായ നിയമനിർവഹണത്തിൽ അനുവദിക്കുന്ന ഇളവുകൾ അശ്രദ്ധ മൂലമുള്ളവയല്ല. ദരിദ്ര രാജ്യങ്ങൾ 'വികസന' ത്തിന്റെ പേരിൽ മലിനീകരണം നടത്തുന്ന വ്യവസായങ്ങളെ സ്വീകരിക്കാൻ സമ്മർദം നേരിടുന്നുണ്ട്. മെക്സിക്കോയിലെ ജലം ചൂഷണം ചെയുന്നതിനായുള്ള ലൈസൻസുകൾ 1995-2019 കാലയളവിൽ 3191% കൂടിയിട്ടുണ്ട്. ഇതേ കാലയളവിലാണ് മെക്സിക്കോയെ കാനഡയിലേയും യൂ എസ്സിലേയും വ്യവസായങ്ങൾക് മുഴുവനായും തുറന്നു കൊടുക്കുകയും, അവയ്ക്കെതിരെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ നിന്നു മെക്സിക്കോയെ വിലക്കുകയും ചെയ്ത NAFTA കരാർ നിലനിന്നിരുന്നത്.

പ്ലാസ്റ്റിക്ക് മാലിന്യം ഏറ്റവും കൂടുതൽ കയറ്റിയയ്ക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് യൂ എസ്സ്. തങ്ങളുടെ മാലിന്യം മുഴുവനും കാനഡ , ദക്ഷിണ കൊറിയ, തായ്‌വാൻ, ചൈന, ഹോംഗ് കോംഗ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മെക്സിക്കോ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അയക്കുന്നു. കാനഡ പോലുള്ള ചില രാജ്യങ്ങൾ ഈ മാലിന്യം വീണ്ടും കയറ്റിയയക്കാറുമുണ്ട്. കൂടാതെ, ദരിദ്ര രാജ്യങ്ങൾക്ക് കോർപ്പറേറ്റ് മലിനീകരണം നിരീക്ഷിച്ച് അവരെ ശിഷിക്കാനും, മലിനജലം ശുദ്ധീകരിക്കാനുമെല്ലാം സാമ്പത്തിക ഉപാധികൾ തീർത്തും കുറവാണ്. മെക്സിക്കോയിൽ തന്നെ 25-57 % മലിനജലം മാത്രമേ ട്രീറ്റ് ചെയ്യപ്പെടുന്നുള്ളു. പകുതിയോളം ട്രീറ്റുമെന്റ് പ്ലാന്റുകളാകട്ടെ പ്രവർത്തനരഹിതവുമാണ്. 80% ജലസ്രോതസ്സുകൾ വ്യാവസായിക മാലിന്യങ്ങളാൽ ഉപയോഗശൂന്യമാണ്.

ഉയർന്ന കുപ്പി വെള്ള ഉപഭോഗവും, രൂക്ഷമായ ജലമലിനീകരണവും പരസ്പരബന്ധിതം

പൈപ്പ് വെള്ളം ട്രീറ്റ് ചെയ്ത് മലിനീകരണം തടയാൻ കഴിഞ്ഞിരുന്നെങ്കിൽ, വെള്ളം കുപ്പിയിലാക്കി വിൽക്കുന്നതിനു വേണ്ട വിഭവശേഷി കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേനെ. എന്നാൽ, അതല്ല സംഭവിക്കുന്നത്. മറിച്ച്, കുപ്പിവെള്ളം ഒരു ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണെന്ന മാർക്കറ്റിംഗ് പ്രചാരണങ്ങൾക്ക് സ്വീകാര്യതയുള്ള പല യൂറോപ്പ്യൻ രാജ്യങ്ങളെയും മാറ്റി നിർത്തിയാൽ, കുപ്പിവെള്ളത്തിന്റെ ഉപഭോക്താക്കളായ മറ്റു രാജ്യങ്ങളെല്ലാം തന്നെ അവ ഉപയോഗിക്കാൻ നിർബന്ധിതരായതാണ്. കുപ്പിവെള്ളത്തിന്റെ പെർ ക്യാപിറ്റ ഉപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ മെക്സിക്കോ, തായ്‌ലൻഡ്, എൽ സാൽവദോർ, ഇന്തോനേഷ്യ, ചൈന, ബ്രസീൽ, റൊമാനിയ, ജർമ്മനി, യൂ എസ് , ഇന്ത്യ തുടങ്ങിയവയാണ്. ഏറ്റവും മോശം ജലമുള്ളതാകട്ടെ ഇന്ത്യ, ജർമ്മനി, ഇന്തോനേഷ്യ, ബ്രസീൽ, ചൈന, തായ്‌ലൻഡ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലും.

ശുദ്ധമായ കുടിവെള്ളം എന്നത് ഇപ്പോഴും സമ്പന്ന രാജ്യങ്ങളുടെ ഒരു കുത്തകാവകാശമായി നിലനിൽക്കുന്നു. മറ്റിടങ്ങളിൽ, ശുദ്ധമായ പൈപ്പ് വെള്ളത്തിന്റെ ലഭ്യതക്കുറവ് നിലനിൽക്കുന്ന അസമത്വങ്ങളെ വർധിപ്പിക്കുകയാണ്

ശുദ്ധമായ കുടിവെള്ളം എന്നത് ഇപ്പോഴും സമ്പന്ന രാജ്യങ്ങളുടെ ഒരു കുത്തകാവകാശം ആയി നിലനിൽക്കുന്നു. മറ്റിടങ്ങളിൽ, ശുദ്ധമായ പൈപ്പ് വെള്ളത്തിന്റെ ലഭ്യതക്കുറവ് നിലനിൽക്കുന്ന അസമത്വങ്ങളെ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വരൾച്ചയും പ്രതിസന്ധികളും ജലത്തിന്റെ ലഭ്യതക്കുറവും തരണം ചെയ്യാൻ ദരിദ്ര മേഖലകൾ കൂടുതൽ കഷ്ടപ്പെടുന്നു. ജലത്തിലെ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചികിൽസിക്കാനും ദരിദ്ര മേഖലകൾക്ക് ബുദ്ധിമുട്ടേണ്ടി വരുന്നു. ജലത്തിന്റെ അഭാവം ചെറുകിട കർഷകരുടെ അതിജീവനം എളുപ്പമല്ലാതാക്കുന്നു.

വരൾച്ചയും പ്രതിസന്ധികളും ജലത്തിന്റെ ലഭ്യതക്കുറവും തരണം ചെയ്യാൻ ദരിദ്ര മേഖലകൾ കൂടുതൽ കഷ്ടപ്പെടുന്നു. ജലത്തിലെ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചികിത്സിക്കാനും ദരിദ്ര മേഖലകൾക്ക് ബുദ്ധിമുട്ടേണ്ടി വരുന്നു. ജലത്തിന്റെ അഭാവം ചെറുകിട കർഷകരുടെ അതിജീവനം എളുപ്പമല്ലാതാക്കുന്നു. മൃഗങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. പൈപ്പ് വെള്ളത്തിനെ അപേക്ഷിച്ചു 1400 മടങ്ങ് ഹാനികരമാണ് കുപ്പിവെള്ളം. പരിസ്ഥിതി മലിനീകരണത്തിനൊപ്പം വംശനാശത്തിനും ഇത് കാരണമാകുന്നു .

ഭൂതദയ ജല അസമത്വം പരിഹരിക്കില്ല

പല ചാരിറ്റി സംഘടനകളും ദരിദ്ര മേഖലകളിലെ ജല പ്രതിസന്ധിയോട് വ്യതിരിക്തമായ സമീപനം പുലർത്തുന്നവരാണ്. എന്നാൽ, അവർ സമാഹരിക്കുന്ന സംഭാവനകൾ ഒന്നും തന്നെ കോർപറേഷനുകൾ നടത്തിപോരുന്ന ദുരുപയോഗത്തിനു തടയിടാൻ പ്രാപ്തമല്ല. പ്ലാസ്റ്റിക് കുപ്പികളുടെ ദോഷ വശങ്ങളെ പറ്റി ബോധവത്കരണം നടത്തുന്ന ഒട്ടേറെ ചാരിറ്റികളും എൻ ജീ ഓ കളുമുണ്ട്. ഈ സന്ദേശങ്ങൾ കൃത്യവും ഫലപ്രദവും ആകുമ്പോൾ തന്നെ, അവ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പുകളെയാണ്. ആഗോള അധികാര വിന്യാസത്തെയും, സാമ്പത്തിക അസമത്വങ്ങളെയും അവ പാടെ അവഗണിക്കുന്നു. ചില സംഘടനകളാകട്ടെ, ഈ വ്യവസായങ്ങളുമായി “സഹകരിക്കു”ന്നതിനെ പറ്റി പോലും സംസാരിക്കുന്നു. എന്നാൽ, ദാനോൻ പോലുള്ള കമ്പനികൾ അവരാൽ ബാധിക്കപെടുന്ന സമൂഹങ്ങളോട് ഒരു രീതിയിലും സംവദിക്കാനോ അവർ പറയുന്നത് കേൾക്കാനോ തയാറല്ല എന്നതാണ് വാസ്തവം.

പരിഭാഷ: അപർണ്ണ .ആർ

Leave a comment