TMJ
searchnav-menu
post-thumbnail

Uncategorized

സനീഷ് ഇളയടത്ത് ദ മലബാർ ജേണൽ സി ഇ ഒ & എക്സിക്യൂട്ടീവ് എഡിറ്റർ

11 Sep 2022   |   1 min Read
TMJ

മലബാർ ജേണലിന്റെ സി ഇ ഒ യും എക്സിക്യൂട്ടീവ് എഡിറ്ററുമായി സനീഷ് ഇളയടത്ത് ചുമതലയേറ്റ വിവരം അത്യധികം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കുന്നു. കേരളത്തിലെ ദൃശ്യമാധ്യമ പ്രവർത്തകരിൽ പ്രമുഖനായ സനീഷ് 20 വർഷത്തെ പ്രവർത്തന പരിചയവുമായാണ് ടി എം ജെയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത്. ഇന്ത്യാവിഷൻ, ഏഷ്യാനെറ്റ്, മീഡിയാവൺ, ന്യൂസ് 18 ചാനലുകളിൽ വാർത്ത അവതാരകനായും ചർച്ചകൾ നയിക്കുന്ന വ്യക്തിയെന്ന നിലയിലും കേരളത്തിലെ മാധ്യമ മേഖലയിലാകെ ശ്രദ്ധേയ സാന്നിധ്യമായ സനീഷിനെ മലബാർ ജേണലിലേക്ക് സ്വാഗതം ചെയ്യുന്നു.

ഇന്ത്യയിലെ ആദ്യ പ്രമേയാധിഷ്ഠിത (Theme-based) Bilingual Portal ആയ TMJ ഗൗരവസ്വഭാവമുള്ള വാർത്താ-വിശകലന മാധ്യമ പ്രവർത്തനത്തിന്‍റെ പേരിൽ ഇതിനകം മുഖ്യധാരയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. ടി എം ജെ ഇതുവരെ തുടർന്ന ആധികാരികതയും ഗൗരവസ്വഭാവവും നിലനിർത്തുന്നതിനൊപ്പം, നവ-ദൃശ്യ മാധ്യമ മേഖലയിൽ പുതിയ വഴികൾ തുറക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുവാൻ മികച്ച വാർത്താ അവതാരകനുള്ള സംസ്ഥാന സർക്കാർ അവാർഡ് അടക്കമുള്ളവ നേടിയ സനീഷിന്‍റെ വരവ് വഴിയൊരുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.

സനീഷിനെ ഹാർദ്ദമായി ഒരിക്കൽ കൂടി സ്വാഗതം ചെയ്തുകൊണ്ട്
ടീം മലബാർ ജേണലിനു വേണ്ടി
കെ പി സേതുനാഥ്
എഡിറ്റർ-ഇന്‍-ചീഫ്

Leave a comment