TMJ
searchnav-menu
post-thumbnail

TMJ Cinema Politico

ഇളയരാജയും സിനിമാ ഗാനങ്ങളും

09 Jan 2023   |   1 min Read

ഇന്ത്യൻ സിനിമയുടെ മുഖമുദ്രകളിൽ ഒന്നാണ് സിനിമ പാട്ടുകൾ. നിശ്ശബ്ദ സിനിമകളിൽ നിന്നും ശബ്ദ സിനിമയിലേക്കുള്ള മാറ്റത്തിന് മുൻപ് തന്നെ സംഗീതം സിനിമയുടെ അവിഭാജ്യഘടകമാണെങ്കിലും പാട്ടുകൾ ഇന്ത്യൻ സിനിമകളിലെ പോലെ ലോകത്തിലെ മറ്റു സിനിമകളിൽ കാണാനാവില്ല. ഇന്ത്യൻ സിനിമകളെ പറ്റിയുള്ള വിചാരങ്ങളിൽ പാട്ടും സംഗീതവും ഒഴിവാക്കാനാവില്ല. ഇന്ത്യൻ സിനിമകളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന തമിഴ് സിനിമകളിലെ പാട്ടുകളുടെ ഈണവും സംഗീതവും ചിട്ടപ്പെടുത്തന്നതിൽ ദിശാമാറ്റത്തിന് വഴിയൊരുക്കിയ ഇളയരാജയുടെ പങ്കിനെ പറ്റി തിയഡോർ ഭാസ്‌കരൻ എഴുതിയ റിട്ടേൺ ഓഫ് ദി ഡ്രംസ്: ഇളയരാജ ആൻഡ് ദി തമിഴ് ഫിലിം സ്‌ക്രീൻ എന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

സിനിമ സംഗീതത്തിലുള്ള പ്രാവീണ്യവും ജനപ്രീതിയും ഇളയരാജയ്ക്ക് ലഭിച്ചതുപോലെ കലാരംഗത്തുള്ള മറ്റാർക്കും ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം. മുപ്പത് വർഷമായി തമിഴ് സിനിമയിൽ പ്രവർത്തിക്കുന്ന അദ്ദേഹം അഞ്ച് ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതം നല്കിയിട്ടുണ്ട്. തമിഴ് പ്രവാസികളെ സംബന്ധിച്ചിടത്തോളം, ഇളയരാജ ഒരു സാംസ്‌കാരിക സ്വാധീനമായി ഉയർന്നുവന്ന വ്യക്തിത്വമാണ്. സിനിമ സംഗീത മേഖല രൂപപ്പെട്ട് 45 വർഷങ്ങൾക്ക് ശേഷമാണ് ഇളയരാജ ഈ രംഗത്തേയ്ക്ക് കടന്നുവരുന്നത്. 1970 കളുടെ മധ്യത്തിൽ, അദ്ദേഹം തമിഴ് സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുമ്പോൾ സിനിമാ സംഗീതത്തിലും നിർമ്മിച്ചിരുന്ന സിനിമകൾക്കുമിടയിലെ ആശയക്കുഴപ്പം പ്രകടമായിരുന്നു. സിനിമ മേഖലയിൽ ചേർന്ന് വിവിധ ചലച്ചിത്ര ഓർക്കസ്ട്രകളിൽ അംഗമായ അദ്ദേഹം, ആദ്യനാളുകളിൽ സംഗീത സംവിധായകൻ ജി കെ വെങ്കിടേഷിന്റെ സഹായിയായി. ഗ്രാമീണ, നാടോടി ഈണങ്ങൾ ഉപയോഗിച്ച് വ്യത്യസ്തത പുലർത്തി അന്നക്കിളിയിൽ (1976) സംഗീത സംവിധായകനായി അരങ്ങേറ്റം നടത്തി. സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഗാനമാണ്- 'അന്നക്കിളി ഉന്നൈ തേടി'. നാടോടി ഈണത്തിലുള്ള പാട്ടിലെ ഈരടികൾ വൈകാതെ തന്നെ തമിഴ്നാട്ടിലുടനീളം പ്രചാരത്തിലുമായി.

 

ഇളയരാജ

 

പിന്നീട്, 1977 ൽ പുറത്തിറങ്ങിയ കാവിക്കുയിൽ എന്ന സിനിമ, ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സ്ഥാനം സുസ്ഥിരമാക്കി. പ്രത്യേകിച്ചും രീതിഗൗള രാഗത്തിൽ ഇളയരാജ ചിട്ടപ്പെടുത്തി, എം ബാലമുരളീകൃഷ്ണ പാടിയ 'ചിന്നക്കണ്ണൻ അഴൈകിരൺ' (കണ്ണൻ നിന്നെ വിളിക്കുന്നു) വേറിട്ടുനിന്ന ഗാനമാണ്. ഇളയരാജയുടെ മുന്നോട്ടുള്ള സംഗീത സംവിധാനത്തിന്റെ തുടക്കമാണ് ഈ ഗാനമെന്ന് ഒരു നിരൂപകൻ പരാമർശിക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഗാനത്തിലുടനീളം കർണാടിക് സംഗീതത്തിനെ പാശ്ചാത്യ തന്ത്രികളിൽ ആധിപത്യം സ്ഥാപിക്കുന്നതിനോ, പാശ്ചാത്യ സംഗീതത്തിലൂടെ കർണാടിക് രാഗത്തെ ഒതുക്കി നിർത്തുന്നതിനോ അനുവദിച്ചില്ല. ഇത്തരത്തിൽ, ഇളയരാജയുടെ സംഗീതത്തിന്റെ ബഹുസ്വര മണ്ഡലത്തിൽ, വേറിട്ട വിഭാഗങ്ങളുടെ സഹവർത്തിത്വം ഉണ്ടായിരുന്നു.

 

ഇളയരാജയുടെ സംഗീതത്തിൽ മൂന്ന് ഘടകങ്ങളുണ്ട്. ആദ്യത്തേത് തമിഴ് ശൈലിയിലെ നാടോടി സംഗീതം, വേലപ്പാട്ടുകൾ, മാർച്ച് ഗാനങ്ങൾ എന്നിവയാണ്. രണ്ടാമത്തേത് കർണാടിക് സംഗീതം, മൂന്നാമത്തേത് യൂറോപ്യൻ ശാസ്ത്രീയ സംഗീതം. തമിഴ് സിനിമകളിൽ മുമ്പ് നാടോടി സംഗീതം ഉപയോഗിച്ചിരുന്നുവെങ്കിലും ശാസ്ത്രീയ സംഗീത ശൈലിയിലൂടെ തികച്ചും വ്യത്യസ്തമായുള്ള അവതരണമായിരുന്നു. എന്നാൽ ഇളയരാജ അതിന്റെ ആധികാരിക ഉപകരണങ്ങളായ തറൈ, തപ്പട്ടൈ (ഡ്രംസ്) തുടങ്ങിയവ ഉപയോഗിച്ച് നാടൻപാട്ടിനെ അതിന്റെ തൻമയത്വത്തോടെ തന്നെ അവതരിപ്പിച്ചു.

 

ചലച്ചിത്ര സംഗീതത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചലച്ചിത്ര കഥാനിരൂപണത്തിൽ അദ്ദേഹം ചെയ്തതുപോലെ അതിന്റെ പങ്കിനെക്കുറിച്ചും ധാരണ തെളിയിച്ചിട്ടുള്ള സംഗീത സംവിധായകർ വളരെ കുറവാണ്. സിനിമാസംഗീതം ഒരു സിനിമയുടെ സൗണ്ട് ട്രാക്കിൽ സ്ഥാപിക്കുന്ന സംഗീതം മാത്രമല്ലെന്നും അത് കേവലം ശ്രവണാനുഭൂതിക്ക് മാത്രമായി സൃഷ്ടിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമായി കാണിച്ചുതരുന്നു.

 

1943 ൽ തമിഴ്‌നാട്ടിലെ പന്നൈപുരത്ത് ഒരു എസ്റ്റേറ്റ് സൂപ്പർവൈസറുടെ എട്ടാമത്തെ മകനായാണ് രാജയ്യ ജനിച്ചത്. പാവലർ ബ്രദേഴ്‌സ് എന്ന സംഗീതസംഘം രൂപീകരിക്കുന്നതിനായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന തന്റെ സഹോദരൻ വരദരാജനോടൊപ്പം അദ്ദേഹം ചേർന്നു. ഇലക്ഷൻ സമയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണത്തിനായി സംഗീത പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജോലി തേടി കൗമാരപ്രായത്തിൽത്തന്നെ അദ്ദേഹം മദ്രാസിലേക്ക് ചേക്കേറി. അവിടെ നിന്ന് പാശ്ചാത്യ സംഗീതം പഠിക്കുകയും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിലും രചനയിലും സാങ്കേതികതയിലും പരിജ്ഞാനം നേടുകയും ചെയ്തു.

 

വാസ്തവത്തിൽ, 1968 ൽ ഒരു സ്റ്റുഡിയോയിൽ തന്റെ ആദ്യ ഓഡീഷന് പോയപ്പോൾ, അദ്ദേഹം ഹാർമോണിയത്തിൽ വായിച്ചത് ഡോ. സിവാഗോ എന്ന സിനിമയിലെ ലാറയുടെ പ്രമേയമായിരുന്നു. വളരെക്കാലം കഴിഞ്ഞ്, ചലച്ചിത്ര സംഗീത രംഗത്ത് ആധിപത്യം പുലർത്തിയ ശേഷം, 1989 ൽ അദ്ദേഹം തന്റെ ആദ്യത്തെ സ്വതന്ത്ര ആൽബമായ ''ഹൗ ടു നെയിം ഇറ്റ്'' പുറത്തിറക്കുകയും, തന്റെ ഫ്യൂഷൻ സംഗീതത്തിലെ വൈദഗ്ധ്യം തെളിയിക്കുകയും ചെയ്തു. സംഗീത സംവിധായകനെന്ന നിലയിൽ ഇളയരാജയുടെ വിജയത്തിന്റെ അടിസ്ഥാനമായി, സംഗീത നിരൂപകൻ സി എസ് ജി പ്രസാദ് ചൂണ്ടിക്കാട്ടുന്നത് നാല് ഘടകങ്ങളാണ്. നാടോടി അല്ലെങ്കിൽ ക്ലാസിക്കൽ ആകട്ടെ, അദ്ദേഹം തെരഞ്ഞെടുക്കുന്ന മേഖലയോടുള്ള വിശ്വസ്തത, അദ്ദേഹത്തിന്റെ സംഗീത ഭാവന ഉണർത്തുന്നവയാണ്. കൂടാതെ പശ്ചാത്തല സംഗീതം, ഓരോ പാട്ടിനെയും അതേപടി നിയന്ത്രിക്കുന്ന അദ്ദേഹത്തിന്റെ ഇണക്കബോധം, അവസാനമായി അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ഓർക്കസ്ട്രേഷൻ എന്നിവയാണ്.

 

ഇളയരാജ | PHOTO : TWITTER

 

ഗായകനും മൃദംഗം കലാകാരനുമായ ടി വി ഗോപാലകൃഷ്ണനിൽ നിന്നാണ് ഇളയരാജ കർണാടിക് സംഗീതം പഠിച്ചത്. പല സിനിമകളിലൂടെയും കർണാടിക് സംഗീതത്തിലുള്ള തന്റെ കഴിവ് അദ്ദേഹം പ്രകടമാക്കിയിട്ടുണ്ട്. നിരന്തരമായ പരീക്ഷണങ്ങളും പുതുമകളും ആവശ്യപ്പെടുന്ന ഒരു വിഭാഗമാണെങ്കിലും, ചലച്ചിത്ര സംഗീതത്തെ പലപ്പോഴും ശാസ്ത്രീയ സംഗീതവുമായി താരതമ്യപ്പെടുത്തുന്നതായി അദ്ദേഹം നിരീക്ഷിച്ചു. ശാസ്ത്രീയ സംഗീതജ്ഞർ പുതുമയുള്ളവരല്ലെന്നും രാഗങ്ങളും പാട്ടുകളും വെറുതെ ആവർത്തിക്കപ്പെടുകയാണെന്നും 1989 ൽ ക്ലാസിക്കൽ മ്യൂസിഷ്യൻസ് ഫോറം അദ്ദേഹത്തെ ആദരിക്കുന്ന വേളയിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. സിനിമാ സംഗീതത്തിന്റെ മത്സര ലോകത്ത് അതിജീവിക്കണമെങ്കിൽ സിനിമാ സംഗീതജ്ഞർ സർഗ്ഗാത്മകത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സിനിമകളിലെ സംഗീതത്തിന്റെ പങ്കിനെക്കുറിച്ച് ഇളയരാജയുടെ ധാരണയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ചലച്ചിത്ര സംഗീതത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചലച്ചിത്ര കഥാനിരൂപണത്തിൽ അദ്ദേഹം ചെയ്തതുപോലെ അതിന്റെ പങ്കിനെക്കുറിച്ചും ധാരണ തെളിയിച്ചിട്ടുള്ള സംഗീത സംവിധായകർ വളരെ കുറവാണ്. സിനിമാസംഗീതം ഒരു സിനിമയുടെ സൗണ്ട് ട്രാക്കിൽ സ്ഥാപിക്കുന്ന സംഗീതം മാത്രമല്ലെന്നും അത് കേവലം ശ്രവണാനുഭൂതിക്ക് മാത്രമായി സൃഷ്ടിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമായി കാണിച്ചുതരുന്നു. ഇവ പ്രായോഗിക സംഗീതമാണ്. അത് കഥയുമായി സംയോജിപ്പിക്കണം, എന്നാൽ അതിലേക്ക് കടന്നുകയറരുത്. സ്‌ക്രീനിൽ തെളിയുന്ന ചിത്രങ്ങളുമായി അവ ഒത്തുപോകുകയും കഥാ സാഹചര്യത്തെ പിന്തുണച്ച് സിനിമയുടെ നിലവാരം ഉയർത്തുകയും വേണം. ഇത് ഒരു കാഴ്ചാനുഭവത്തിന്റെ ഭാഗമാണ്. ആ ദൗത്യം വിജയിക്കാൻ സിനിമയുടെ സൗന്ദര്യശാസ്ത്രം, അതിന്റെ രൂപം, സ്വഭാവം, സാധ്യതകൾ, സിനിമ പോലുള്ള ഒരു ദൃശ്യമാധ്യമത്തിൽ ശബ്ദത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് സംഗീത സംവിധായകന് പരിചിതനായിരിക്കണം.

 

അദ്ദേഹം സിനിമ പൂർണ്ണമായി കാണുകയും സിനിമയുടെ അടിസ്ഥാനമെന്തെന്ന് ഗ്രഹിക്കുകയും പശ്ചാത്തലത്തിൽ ഉചിതമായ സംഗീതം ചേർക്കുകയും ചെയ്യുന്നു. ഭാവനാത്മകതയ്ക്ക് ദൃശ്യാവിഷ്‌കാരവും അവയുടെ സിനിമാറ്റിക് നിലവാരവും വർധിപ്പിക്കാൻ കഴിയുന്നത് പോലെ, പശ്ചാത്തല സംഗീതത്തിനും കഴിയുമെന്ന് ഇളയരാജ തെളിയിച്ചു. ഇത് അദ്ദേഹത്തിന്റെ നിർവ്വചിക്കുന്ന സ്വാധീനമായി ചൂണ്ടിക്കാണിക്കാം.

 

സിനിമകളിലെ സംഗീത വിഭാഗങ്ങൾ

 

ഡൈജറ്റിക്, നോൺ-ഡൈജെറ്റിക് എന്ന രണ്ട് വിഭാഗങ്ങളെക്കുറിച്ച് സംഗീതജ്ഞർ സിനിമാ സംഗീതത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. സിനിമയിലെ ഡൈജറ്റിക് സംഗീതത്തിന്റെ ഉറവിടം സ്‌ക്രീനിൽ തന്നെ കാണാൻ കഴിയും: ഒരു കഥാപാത്രം പാടുന്നതിലൂടെയോ അല്ലെങ്കിൽ ഒരു റേഡിയോ പ്ലേ ചെയ്യുന്നതിലൂടെയോ ആകാം. നോൺ-ഡൈജെറ്റിക് സംഗീതത്തിന് സിനിമയുടെ കഥയുമായി ഒരു ബന്ധവുമില്ല. പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നതോ, ചെറിയ ശബ്ദമോ ആയിരിക്കും. അതിലൂടെ പ്രേക്ഷകർക്ക് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയേക്കാം. ദ്വിമാന ചിത്രത്തിന് സംഗീതം ഒരു മൂന്നാം മാനം നൽകുന്നുവെന്ന് നിരവധി ചലച്ചിത്ര സൈദ്ധാന്തികർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിന് ഒരു പ്രത്യേക സീനുമായി ബന്ധപ്പെട്ട വികാരങ്ങൾ ഉയർത്താനും സ്വീകൻസുകൾക്കിടയിൽ ഒരു പാലമായി പ്രവർത്തിക്കാനും ആഖ്യാനത്തിന്റെ ഭാഗമാകാനും കഴിയും.

 

തമിഴ് സിനിമകളിൽ പശ്ചാത്തല സംഗീതം അല്ലെങ്കിൽ റീ-റെക്കോർഡിംഗ് എന്ന് വിളിക്കപ്പെടുന്ന സംഗീതത്തിന്റെ രണ്ടാമത്തെ വിഭാഗത്തെ എല്ലായ്പ്പോഴും ഉചിതമായി ഉപയോഗിക്കാറില്ല. വാദ്യോപകരണങ്ങൾ ഉപയോഗിച്ച് സൗണ്ട് ട്രാക്ക് നിറയ്ക്കുന്നത് കമ്പനി നാടകത്തിന്റെ പാരമ്പര്യമായിരുന്നു. അതിപ്പോഴും നിലവിലുണ്ട്. നിശബ്ദത ഒരിക്കലും ശബ്ദ ട്രാക്കിന്റെ ഭാഗമായിരുന്നില്ല. സിനിമയിൽ സംഗീതത്തിനുള്ള സ്ഥാനം ഇളയരാജക്കറിയാം എന്ന് വ്യക്തമാണ്. ഇന്ത്യൻ സിനിമയിൽ പശ്ചാത്തല സംഗീതത്തിന് ഒരു പുതിയ അർത്ഥം നൽകിയതും അദ്ദേഹമാണ്. പശ്ചാത്തല സംഗീതത്തിന്റെ സാധ്യതകളും സ്‌ക്രീൻ ചിത്രങ്ങളും സംഗീതവും തമ്മിലുള്ള ബന്ധവും താൻ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം തെളിയിച്ചു. മനുഷ്യ വികാരങ്ങൾ ഉണർത്തുന്നതിൽ വാക്കുകളേക്കാൾ വളരെ ഫലപ്രദമാണ് സംഗീതമെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

 

ഇളയരാജയും രജനികാന്തും : PHOTO : TWITTER

 

സിനിമ എന്ന കലയോടും സ്‌ക്രീൻ ഇമേജുകളോടും ആത്മാർത്ഥത പുലർത്തിയെങ്കിൽ മാത്രമേ ഒരു നല്ല സംഗീത രചയിതാവിന് നല്ല സംഗീത സംവിധായകനാകാൻ കഴിയൂ. സിനിമയെക്കുറിച്ചുള്ള ഇളയരാജയുടെ ഗ്രാഹ്യബോധം അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതങ്ങളിൽ പ്രകടമാണ്. അവയ്ക്കൊരു പുതിയ മാനം നൽകാൻ അദ്ദേഹത്തിന് സാധിക്കുന്നു . വളരെ കുറച്ചുപേർ ചെയ്തതുപോലെ അദ്ദേഹം ഈ വശം ശ്രദ്ധാപൂർവ്വം ഗ്രഹിക്കുന്നതാണ്. അദ്ദേഹം സിനിമ പൂർണ്ണമായി കാണുകയും സിനിമയുടെ അടിസ്ഥാനമെന്തെന്ന് ഗ്രഹിക്കുകയും പശ്ചാത്തലത്തിൽ ഉചിതമായ സംഗീതം ചേർക്കുകയും ചെയ്യുന്നു. ഭാവനാത്മകതയ്ക്ക് ദൃശ്യാവിഷ്‌കാരവും അവയുടെ സിനിമാറ്റിക് നിലവാരവും വർധിപ്പിക്കാൻ കഴിയുന്നത് പോലെ, പശ്ചാത്തല സംഗീതത്തിനും കഴിയുമെന്ന് ഇളയരാജ തെളിയിച്ചു. ഇത് അദ്ദേഹത്തിന്റെ നിർവ്വചിക്കുന്ന സ്വാധീനമായി ചൂണ്ടിക്കാണിക്കാം. തമിഴ് സിനിമകളിൽ പശ്ചാത്തല സംഗീതത്തിന് പുതിയ വേഷവും കഥാപാത്രവും സൃഷ്ടിച്ചതിലൂടെ, 'പശ്ചാത്തല സംഗീതത്തിന് ഒരിക്കലും സിനിമയിൽ നിന്ന് വേറിട്ട വ്യക്തിത്വം ഉണ്ടാകരുത്' എന്ന സത്യജിത് റേയുടെ ആശയം പ്രകടമാക്കി.

 

ബാലു മഹേന്ദ്രയുടെ വീട് (1988) എന്ന ചിത്രമാണ് ഇത് വ്യക്തമാക്കുന്ന ഒരുദാഹരണം. സിനിമയിൽ പാട്ടില്ലായിരുന്നു. ഇളയരാജയുടെ ഫ്യൂഷൻ ആൽബമായ 'ഹൗ ടു നെയിം ഇറ്റിലെ' ഭാഗങ്ങൾ ബാലു മഹേന്ദ്ര പശ്ചാത്തല സംഗീതമായി ഉചിതമായ സീക്വൻസുകളിൽ ഉപയോഗിച്ചു. ആഖ്യാനത്തിൽ ഏത് സീക്വൻസിലാണ് ഏത് ഭാഗമാണ് ഉപയോഗിക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ സംവിധായകനായ ബാലു മഹേന്ദ്രയാണ് തീരുമാനിച്ചത്. എന്നിരുന്നാലും, സംഗീതത്തിന്റെ ശബ്ദം ഒരിക്കലും ദൃശ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നില്ല, മാത്രമല്ല ചലച്ചിത്ര നിർമ്മാതാവ് സൃഷ്ടിച്ച ചിത്രങ്ങളെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്നുമുണ്ട്.

മുൻകാല സംഗീത സംവിധായകർ ചെയ്തതുപോലെ, പശ്ചാത്തല സംഗീതത്തിൽ ചിത്രത്തിലെ ഗാനങ്ങളുടെ ഈണങ്ങൾ ഉപയോഗിക്കുന്നത് അദ്ദേഹം ഒഴിവാക്കിയിരുന്നു. തമിഴ് സിനിമയിലെ സംഭാഷണ രചയിതാക്കളിൽ ഭൂരിഭാഗവും, അവരുടെ മികച്ച വർഷങ്ങളിൽ പോലും, ഓരോ സ്വീകൻസുകളെയും പരാമർശിക്കാതെയാണ് സംഭാഷണം എഴുതിയിരുന്നത്.


ചില സിനിമയിലെ നായക കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സംഗീതമൊരുക്കുന്നതിനും ഇളയരാജ ശ്രമിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ ഇതൊരു പുതുമയായിരുന്നു. കഥാപാത്രത്തെയും അവരുടെ ഉള്ളിലെ വികാരങ്ങളെയും മനസ്സിലാക്കാൻ താൻ ശ്രമിക്കുമെന്നും തുടർന്ന് കഥാപാത്രത്തിന് അനുയോജ്യമായ സംഗീതവും ഉപകരണങ്ങളും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുൻകാല സംഗീത സംവിധായകർ ചെയ്തതുപോലെ, പശ്ചാത്തല സംഗീതത്തിൽ ചിത്രത്തിലെ ഗാനങ്ങളുടെ ഈണങ്ങൾ ഉപയോഗിക്കുന്നത് അദ്ദേഹം ഒഴിവാക്കിയിരുന്നു. തമിഴ് സിനിമയിലെ സംഭാഷണ രചയിതാക്കളിൽ ഭൂരിഭാഗവും, അവരുടെ മികച്ച വർഷങ്ങളിൽ പോലും, ഓരോ സ്വീകൻസുകളെയും പരാമർശിക്കാതെയാണ് സംഭാഷണം എഴുതിയിരുന്നത്. തമിഴ് സിനിമയിലെ മുൻകാല സംഗീത സംവിധായകർ, ഒരു സിനിമയുടെ സൗണ്ട് ട്രാക്കിൽ സംഗീതവും ഗാനങ്ങളും മാറ്റിയതിലൂടെ അപൂർവ്വത ഉണർത്തുന്ന പശ്ചാത്തല സംഗീതത്തിന് രൂപം നൽകി. ഹിന്ദി ചലച്ചിത്ര സംഗീത രംഗത്ത് സലിൽ ചൗധരി ഈ നേട്ടം കൈവരിച്ചിരുന്നു. അദ്ദേഹം സംഗീതം ഒരുക്കിയ 'അഴിയാത്ത കോലങ്ങൾ' (എൻഡ്യൂറിംഗ് പാറ്റേൺസ് 1979) ഉൾപ്പെടെ ഏതാനും തമിഴ് സിനിമകളിൽ ഈ പരീക്ഷണം പ്രകടമാണ്.


മൂടുപണി (കോടമഞ്ഞ്, 1982) എന്ന സിനിമയിൽ തുടങ്ങി ഇരുപത്തിയഞ്ച് വർഷത്തിനിടെ ബാലു മഹേന്ദ്ര ഇളയരാജയ്‌ക്കൊപ്പം പത്തിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര സംഗീതത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള തന്റെ ധാരണ വിശദീകരിക്കാൻ ബാലു മഹേന്ദ്ര നദിയുടെ രൂപകത്തെ ഉപയോഗിച്ചതായി 1981 ൽ ഇളയരാജയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടയിൽ ചലച്ചിത്രകാരൻ അനുസ്മരിച്ചിരുന്നു. വിവിധ ഭൂപ്രദേശങ്ങളിലെ നദിയുടെ സ്വഭാവം നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രമാണ്. പർവ്വതങ്ങളിൽ നിന്ന് താഴേക്ക് ഉത്ഭവിക്കുമ്പോൾ അത് ശക്തിയോടെ ഒഴുകുന്നു, പാറകൾക്കിടയിൽ വെളുത്ത നുരയായ വെള്ളമായി കുതിക്കുകയും സമതലങ്ങളിൽ ശാന്തമായി ഒഴുകുകയും ചെയ്യുന്നു. അതുപോലെ സിനിമയുടെ ആഖ്യാന ഘടനയാണ് ഒരു സിനിമയുടെ സൗണ്ട് ട്രാക്കിലേക്ക് പോകേണ്ട സംഗീതം തീരുമാനിക്കുന്നത്. ചലച്ചിത്ര സംഗീതത്തിന്റെ ഈ നിർവ്വചനത്തോട് ഇളയരാജയും യോജിച്ചിരുന്നു.

 

എസ് ജാനകി, ഇളയരാജ, എസ് പി ബാലസുബ്രഹ്മണ്യം : PHOTO : TWITTER

കവി സുബ്രഹ്‌മണ്യഭാരതിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഭാരതി (1998) എന്ന സിനിമയുടെ തിരക്കഥ വിവരിച്ചതിനു ശേഷം, സീനുകൾ ഒന്നായി വിശദീകരിച്ചപ്പോൾ ചിത്രത്തിന്റെ ഉള്ളടക്കം കവിയുടെ പ്രശസ്തമായ വരികളാണെന്ന് ഇളയരാജ പെട്ടെന്ന് മനസ്സിലാക്കിയതായി സിനിമാ സംവിധായകൻ ഗ്നന രാജശേഖരൻപറഞ്ഞിരുന്നു.

''ഒരു നല്ല വീണ നിർമ്മിച്ചതിനു ശേഷം, നിങ്ങൾ ഈ വീണ മീട്ടുമോ? അതിന്റെ തടി പൊടിയിൽ നശിച്ചെങ്കിലോ?''

അവസാന ഭാഗത്ത് ഓഫ്‌സ്‌ക്രീൻ വോയ്‌സ് ആയാണ് ഈ ഗാനം നൽകിയിരിക്കുന്നത്. ഈ ഗാനവും സിനിമയും അവസാനിപ്പിക്കാൻ ഇളയരാജ തന്റെ ഹൃദ്യമായ ശബ്ദം ഉപയോഗിച്ചിരുന്നു. ചലച്ചിത്ര സംഗീതം പ്രായോഗിക സംഗീതമാണെന്നും സൗണ്ട് ട്രാക്കിലെ കേവലം പറിച്ചുനടലല്ലെന്നും അദ്ദേഹം ഈ സിനിമയിൽ ഫലപ്രദമായി തെളിയിക്കുന്നുണ്ട്. കൂടാതെ പല സിനിമകളിലും താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇളയരാജ പാടിയിട്ടുണ്ട്.

തമിഴ് സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാർക്ക് തുല്യമായ പ്രതിഫലമാണ് ഇളയരാജ ഇപ്പോൾ ആവശ്യപ്പെടുന്നത്. കൂടാതെ, അദ്ദേഹം സിനിമാ രംഗത്തെ ആകർഷങ്ങളിലൊന്നായി നിലനിൽക്കുന്നു 'ഹൗ ടു നെയിം ഇറ്റ്, നത്തിംഗ് ബട്ട് വിൻഡ് എന്നീ രണ്ട് സ്വതന്ത്ര സംഗീത ആൽബങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. രണ്ടിലും തന്റെ ഫ്യൂഷൻ പരീക്ഷണങ്ങൾ നടത്തിയിട്ടുമുണ്ട്. മൊസാർട്ടിന്റെ 40-ാമത് സിംഫണിയുടെ വയലിൻ ആലാപനത്തോടൊപ്പം ഫ്ലൂട്ടിസ്റ്റ് ഹരിപ്രസാദ് ചൗരസ്യ കല്യാണി രാഗം വായിക്കുന്ന 'ഐ ലവ് യു മൊസാർട്ട്' അദ്ദേഹത്തിന്റെ രചനയുടെ മറ്റൊരു ഉദാഹരണമാണ്.

തമിഴ് സിനിമയിലെ ഉയർന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ അരാഷ്ട്രീയവാദിയായി നിലകൊള്ളുന്ന ഇളയരാജ, വിജയത്തിന്റെ ഉന്നതിയിലേയ്ക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. തിരുവണ്ണാമലൈയിലെ 'വിസിരി സാമിയാർ' എന്നറിയപ്പെടുന്ന യോഗി ശരത് കുമാർ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായിരുന്നു. തന്റെ ദാർശനിക ചിന്തകളെ അഭിസംബോധന ചെയ്ത് യൂറോപ്യൻ യാത്രാവിവരണമായ 'സംഗീത കനവുകൾ', 'വേട്ടവേലിയിൽ കൊട്ടി കിടക്കുത്'' എന്നീ രണ്ട് പുസ്തകങ്ങൾ തമിഴിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

 

ഇളയരാജ | Photo: wiki Commons

 

വിനോദമായി ഗൃഹാതുരുത്വം

 

സിഡി, മ്യൂസിക് സിസ്റ്റം എന്നീ ആധുനിക സംവിധാനങ്ങളുടെ വരവോടെ സിനിമാഗാനങ്ങൾ അതിന്റെ അടിത്തറ വിശാലമാക്കിയപ്പോഴും സിനിമാസംഗീതത്തിലെ ഗൃഹാതുരുത്വം തമിഴ്നാട്ടിൽ പ്രചാരം നേടുകയും പഴയ സിനിമാസംഗീതത്തോടുള്ള ആസ്വാദനം വർധിക്കുകയും ചെയ്തു. ചെന്നൈയിൽ, പഴയ ചലച്ചിത്രസംഗീത പ്രേമികൾ വിന്റേജ് ഹെറിറ്റേജ് എന്ന ഒരു ക്ലബ്ബ് രൂപീകരിച്ചുകൊണ്ട് പഴയ സിനിമകൾ പ്രദർശിപ്പിക്കുകയും 1940കളിലും 1950 കളിലും ചലച്ചിത്രഗാനങ്ങളെ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സിനിമകൾ തങ്ങളുടെ കൗമാര കാലഘട്ടത്തിൽ ഇറങ്ങിയ സിനിമകൾ ആയിരുന്നതുകൊണ്ടും വീണ്ടും കാണുന്നതിലൂടെ അവരുടെ ചെറുപ്പകാലം ഓർമ്മപ്പെടുത്തുന്നതിനാലും ക്ലബ്ബിന്റെ ജനപ്രീതി ഉയർന്നു. വാഗ്ദാനങ്ങളും സാധ്യതകളും നിറഞ്ഞ യുവ പ്രേക്ഷകർക്ക് മുന്നിൽ ജീവിതം അവസരങ്ങളേറെ തുറന്നിട്ടു. അവരുടെ ചിന്തകൾ പ്രണയാതുരമാകുകയും അയൽവാസിയായുള്ള ആൺകുട്ടിയോടോ പെൺകുട്ടിയോടോ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പഴയ സിനിമകൾ ഒരാളുടെ ജീവിതത്തിൽ ആ കാലഘട്ടത്തിന്റെ ഓർമ്മകൾ ഉണർത്തുന്നതിലൂടെ അവ മികച്ചതായിരുന്നു എന്ന മിഥ്യാബോധം അവശേഷിപ്പിക്കുന്നു. ഇന്ത്യയിൽ, സിനിമാ ഗാനങ്ങൾ ഗൃഹാതുരത്വത്തിന്റെ ഓർമ്മകളെ ഉണർത്തുന്നതിൽ ഘടകമായി മാറുകയും ആ കാലഘട്ടത്തിന്റെ രസകരമായ നിമിഷങ്ങളെ തിരികെ കൊണ്ടുവരുകയും ചെയ്യുന്നവയാണ്.

 

ബിഗ് സ്‌ക്രീനിലൂടെ ചലച്ചിത്ര ആസ്വാദനം ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ്. ആസ്വാദനം പൂർണ്ണമാകേണ്ടതിന് ഒരു ഇരുണ്ട ഹാളിൽ വെച്ചായിരിക്കണം പ്രൊജക്ഷൻ നടത്തേണ്ടത്. അല്ലെങ്കിൽ, സിനിമ എന്ന മാന്ത്രികതയുടെ പലതും നഷ്ടപ്പെടാൻ ഇടയാകും. ശ്രദ്ധിക്കപ്പെടുന്നില്ല എന്ന ഉറപ്പോടെ ഇരുട്ടിൽ ചിരിക്കുകയോ കരയുകയോ ചെയ്യാൻ ആസ്വാദകന് സാധിക്കണം. ആർക്കൈവൽ അല്ലെങ്കിൽ ഫിലിം സൊസൈറ്റി പ്രദർശനങ്ങളിലേതുപോലെ ഇടവേള ഇല്ലെങ്കിൽ അത് ഒരു അധിക നേട്ടമായി കണക്കാക്കാം. നിങ്ങളുടെ സിനിമാ അനുഭവം തടസ്സപ്പെട്ടിട്ടില്ല എന്നും അനുമാനിക്കാം. ബാംഗ്ലൂരിലെ ഫിലിം ആർക്കൈവ്സിലെ ഒരു പ്രദർശനത്തിനിടയിൽ അത്തരം അനുയോജ്യമായ സാഹചര്യങ്ങളിൽ അമരദീപം (എറ്റേണൽ ലാമ്പ്, 1956) കണ്ടത് ഞാൻ ഓർക്കുന്നു. ജിപ്‌സി ദീപയായി പത്മിനി, ശേഖറായി കടുത്ത വിഷാദാവസ്ഥയിൽ കഴിയുന്ന ശിവാജിക്ക് വേണ്ടി പാടുന്നു; തുമ്പം സൂഴും നേരം, എന്നൈ കൊഞ്ചും പാരും (അന്ധകാരം നിറയുമ്പോൾ നീ എന്റെ നേരെ തിരിയുന്നു). എന്നതായിരുന്നു കഥാതന്ദു.

 

ഇളയരാജയുടെ തദ്ദേശീയമായ ഡ്രംസ് തമിഴ് സംഗീത രംഗത്ത് ആധിപത്യം പുലർത്തുന്ന സമയത്തും, എ ആർ റഹ്‌മാൻ റോജ (1993) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ഇന്ത്യൻ സിനിമാ സൗണ്ട് ട്രാക്കിലേക്ക് ആഗോള തലത്തിലുള്ള ശബ്ദങ്ങളും ന്യൂജെൻ സംഗീതവും അവതരിപ്പിച്ചു.

 

പഴയ സിനിമകൾ ഇന്നത്തെ സിനിമകളേക്കാൾ മികച്ചതാണെന്ന് ലോകമെമ്പാടുമുള്ള പഴയ സിനിമാ പ്രേമികൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഈ ചിന്ത സംശയാസ്പദമാണ്. കാരണം നമ്മളിൽ പലരും സിനിമയോടുള്ള നമ്മുടെ കാഴ്ചപ്പാടിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അതിനാൽ ഇന്നത്തെ മികച്ച സിനിമകളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 1940-50 കാലഘട്ടങ്ങളിൽ അധികം തമിഴ് സിനിമകൾ ഇല്ലായിരുന്നു. അവ ഫോട്ടോഗ്രാഫ് ചെയ്ത നാടകങ്ങളോ വൈവിധ്യമാർന്ന വിനോദങ്ങളോ ആയിരുന്നു. ഇവിടെ ഗൃഹാതുരത്വം കൂടുതൽ ഉണർത്തുന്നത് പാട്ടുകളാണ്. നന്ദനാർ (1942) എന്ന സിനിമയിൽ, ദണ്ഡബാനി ദേശിഗർ മികച്ച ഗാനങ്ങൾ ആലപിച്ചെങ്കിലും അദ്ദേഹത്തിന്റെ അഭിനയം മരവിച്ചതായിരുന്നു. അദ്ദഹം അവിടെ നിന്നുകൊണ്ട് ഹൃദയം നിറഞ്ഞു പാടി. വാസ്തവത്തിൽ ഒരു പാട്ട് മുഴുവനും ദൈർഘ്യമേറിയ ഒരു ടേക്കിൽ ആയിരുന്നു എടുത്തത്. വിമർശനാത്മക വിലയിരുത്തലുകൾക്ക് ഏത് കാലഘട്ടത്തിലും പ്രസക്തമായ പഴയ നല്ല സിനിമകളുടെ കൂട്ടത്തിൽപ്പെടുന്നതാണ് 'എഴയ് പാടും പാടു' (പാവങ്ങളുടെ ദുരവസ്ഥ, 1952) അല്ലെങ്കിൽ പ്യാസ് (ദാഹം, ഹിന്ദി 1957) എന്നിവ. അപൂർവ്വമാണെങ്കിലും, ഈ സിനമകളും ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്.

 

ടെലിവിഷനിലൂടെ നിരവധി ചാനലുകളുടെ കടന്നുവരവും വീഡിയോ വിപ്ലവവും ഗൃഹാതുരത്വ സ്മരണകൾക്ക് ഒരു നിറവായി. ഗൃഹാതുരത്വത്തെ വിനോദമെന്ന നിലയിൽ അംഗീകരിക്കുകയും അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. പല ചാനലുകളും ഉച്ചകഴിഞ്ഞ് പഴയ സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. ഓഡിയോ വ്യവസായം പഴയ പാട്ടുകളുടെ വ്യത്യസ്ത ശേഖരങ്ങൾ പുറത്തിറക്കുന്നതായും കണ്ടുവരുന്നു. തമിഴ് നാട്ടിൽ നിരവധി 'റെക്കോർഡിംഗ് ഷോപ്പുകൾ' നിലവിലുണ്ട്, അവിടെ നിങ്ങൾ ട്യൂൺ മാത്രം മുഴക്കിയാൽ മതി, പാട്ട് നിങ്ങൾക്കായി റെക്കോർഡുചെയ്യും. ഒരിക്കൽ എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്കുള്ള യാത്രയിൽ, 1950 കളിലെയും 1960 കളിലെയും തമിഴ് സിനിമകളിലെ ഹിറ്റുകളുടെ ഒരു ലിസ്റ്റ് കണ്ടപ്പോൾ എനിക്കതിയായ സന്തോഷം തോന്നിയിരുന്നു. ആ പാട്ടുകളെ കോർത്തിണക്കിയവർ ആരായാലും ഹൃദയാലുവായ ഒരാളായിരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. കാരണം, തമിഴ് പ്രവാസികൾക്കിടയിൽ ഈ ഗാനങ്ങൾ ഒരു തലമുറയെ തന്നെ ഒന്നിച്ചു നിർത്തുന്നതായി തോന്നിയിട്ടുണ്ട്.

 

തിയഡോർ ഭാസ്‌കരൻ | Photo: Wiki Commons

സിനിമാ ഗാനങ്ങളുടെ പ്രസക്തി

സിനിമാഗാനങ്ങളുടെ പ്രചാരം വർധിക്കുന്നുണ്ടെങ്കിലും സിനിമയുടെ പശ്ചാത്തലത്തിൽ പ്രശ്‌നങ്ങളുണ്ട്. മിക്ക തമിഴ് സിനിമകളിലും, ഒരു ടെലിവിഷൻ ഷോയിലെ പരസ്യങ്ങൾ പോലെ ഗാനരംഗങ്ങൾ ഇടവേളകളായി പ്രത്യക്ഷപ്പെടാറുണ്ട്. അവ ചലച്ചിത്ര ആഖ്യാനത്തെ തടസ്സപ്പെടുത്തുകയും; പ്രധാന കഥയുമായി ബന്ധമില്ലാത്തതും അപ്രസക്തവുമായി തുടരുന്നു. ഈ പ്രവണത സിനിമയുടെ ഘടനയെ ദുർബലപ്പെടുത്തുന്നതാണ്. ഒരു വ്യവസായമെന്ന നിലയിൽ ചലച്ചിത്ര സംഗീതത്തിന്റെ ഇത്തരത്തിലുള്ള അവതരണം സിനിമയുടെ വളർച്ചയെ ബാധിക്കുന്നതാണ്. എംടിവിയുടെ ആവിർഭാവവും തമിഴ് സിനിമയിൽ അതിന്റെ സ്വാധീനവും ഗാനരംഗങ്ങളുടെ ഈ സ്വഭാവത്തിന് ഊന്നൽ നൽകി. 1980 കളുടെ അവസാനം മുതലുള്ള സിനിമകളിൽ ഈ സ്വാധീനം കാണാൻ കഴിയും.


ഇളയരാജയുടെ തദ്ദേശീയമായ ഡ്രംസ് തമിഴ് സംഗീത രംഗത്ത് ആധിപത്യം പുലർത്തുന്ന സമയത്തും, എ ആർ റഹ്‌മാൻ റോജ (1993) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ഇന്ത്യൻ സിനിമാ സൗണ്ട് ട്രാക്കിലേക്ക് ആഗോള തലത്തിലുള്ള ശബ്ദങ്ങളും ന്യൂജെൻ സംഗീതവും അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഘടകങ്ങൾ ഇന്ത്യൻ പ്രവാസികളെ ആകർഷിക്കുകയും ചലച്ചിത്ര സംഗീതത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്തു. യുഎസിൽ എ ആർ റഹ്‌മാന്റെ സംഗീതം പ്രവാസി ഇന്ത്യൻ യുവാക്കൾക്ക് ഏറെ ഇഷ്ടമാണ്. പശ്ചാത്തല സംഗീതത്തേക്കാളുപരി പാട്ടുകൾക്കാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സിനിമകളിൽ ചലച്ചിത്രഗാനങ്ങളുടെ സ്വതന്ത്രമായ അവതരണത്തിന് ഊന്നൽ നല്കുന്നു. എന്നാൽ സ്‌ക്രീനിലെ ചിത്രങ്ങളുമായോ അവ പാടുന്ന കഥാപാത്രങ്ങളുമായോ അവയ്ക്ക് വലിയ ബന്ധമില്ല.

 

പരിഭാഷ: അനിറ്റ് ജോസഫ്

 

 

 

 

 

 

 

 

Leave a comment