TMJ
searchnav-menu
post-thumbnail

TMJ Cinema Politico

സിനിമകളെ പ്രൊപ്പഗണ്ടയാക്കുന്ന പെന്റഗൺ - സിഐഎ അജണ്ട

14 Jan 2023   |   1 min Read

പ്രൊപ്പഗണ്ടയാണെന്ന് ആളുകൾ മനസ്സിലാക്കാത്ത സമയത്താണ് ഏതൊരു പ്രൊപ്പഗണ്ടയും വിജയിക്കുന്നത്. യു എസ് മിലിറ്ററി സിനിമകളിൽ നടത്തുന്ന പ്രൊപ്പഗണ്ടയോട് കൂടിയ സ്വാധീനം അത്തരത്തിൽ ഉള്ളതാണ്. യു എസ് മിലിറ്ററി ഹോളിവുഡ് സിനിമകളെ സ്വാധീനിക്കുന്നില്ല എന്ന ഒരു ധാരണ നിലനിൽക്കുന്നുണ്ട്, അത് വളരെ തെറ്റായതാണ്. നിർമ്മിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് സിനിമകളിലും നിർമ്മിക്കപ്പെടാത്ത അനവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും ഇവർ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യു എസ് കുക്കറി ഷോകളിലെ മിലിറ്ററി അതിഥികളും ഗെയിം ഷോകളിലെ യു എസ് മിലിറ്ററി ആഘോഷങ്ങളും യാദൃശ്ചികമായി വരുന്നതല്ല, പെന്റഗണിന്റെയും CIA യുടെയും എന്റർടൈൻമെന്റ് ഓഫീസുകൾ ശ്രദ്ധാപൂർവ്വം രൂപപ്പെടുത്തിയ ആശയങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നതാണത്. ഇതിലൂടെ ലോകത്തിലെ യുദ്ധത്തെയും സമാധാനത്തെയും കുറിച്ചുള്ള സങ്കൽപ്പങ്ങളെ ഇവർ രൂപപ്പെടുത്തുന്നു. കൂടാതെ ലോകത്തെക്കുറിച്ചുള്ള ആളുകളുടെ സാമാന്യബോധത്തെ അപനിർമ്മിക്കുന്നതിലൂടെ മറ്റൊരു യാഥാർഥ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നു.

സിനിമാ പ്രേക്ഷകരുടെ എണ്ണം വളരെ കൂടുതലാണെന്നും, ആളുകൾ വിരസവും അവിശ്വസനീയവുമായ വാർത്താ പരിപാടികൾ കാണുകയോ അത്തരം പത്രങ്ങൾ വായിക്കുകയോ ചെയ്യില്ലെന്നും യു എസ് സൈന്യത്തിനും പെന്റഗണിനും അറിയാം, അതുകൊണ്ട് ഈ കാണികളെ ഉദ്ദേശിച്ച് തന്നെ സൈനിക ഉദ്യോഗസ്ഥർ പല പദ്ധതികളും ഗുഢാലോചനയും നടത്തും. അത് നമുക്കറിയാം കാരണം വിവരാവകാശ നിയമം നിരന്തരമായി ഉപയോഗപ്പെടുത്തുന്ന ചില ഗവേഷകരുടെ പ്രവർത്തനമാണ്, ഈ ഗവേഷകർക്ക് ആയിരക്കണക്കിന് മെമ്മോകളും, കുറിപ്പുകളും, സ്ക്രിപ്റ്റ് റീറൈറ്റുകളും ലഭിച്ചിട്ടുണ്ട്. ഈ രേഖകളെല്ലാം അവർ ഓൺലൈനിൽ നൽകിയിട്ടുണ്ടോ എന്നറിയില്ല, തീർച്ചയായും അവരത് ചെയ്യുമെന്നും അതിന്റെ ലിങ്ക് വ്യാപകമായി ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കാം. ഒരു പുതിയ സിനിമയുടെ അവസാനം അത്തരമൊരു ലിങ്ക് ഉണ്ടാവുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

പെന്റഗൺ

റോജർ സ്റ്റാൽ സംവിധാനവും എഡിറ്റിംങ്ങും നിർവ്വഹിച്ച THEATERS OF WAR : HOW THE PENTAGON AND CIA TOOK HOLLYWOOD എന്ന സിനിമയുടെ നിർമ്മാതാക്കളായ ടോം സെക്കർ, സെബാസ്റ്റ്യൻ കെംഫ് എന്നിവർ സിനിമയിലെ പെന്റഗൺ - CIA അജണ്ട വെളിപ്പെടുത്തുന്നതിലൂടെ ഒരു സാമൂഹിക പ്രവർത്തനമാണ് നടത്തുന്നത്. ചില ചലച്ചിത്ര നിർമ്മാതാക്കൾ യു എസ് സൈന്യവുമായോ CIA യുമായോ കരാർ ഒപ്പിടുന്നു. ഇതോടുകൂടി CIA പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തുന്നു. ഇത്തരത്തിൽ ഏകദേശം മൂവായിരം സിനിമകൾക്കും ആയിരക്കണക്കിന് ടെലിവിഷൻ ഷോകൾക്കും പെന്റഗൺ സ്റ്റൈൽ ട്രീറ്റ്മെന്റ് നൽകിയിട്ടുണ്ട്. ധാരാളം ചലച്ചിത്ര നിർമ്മാണങ്ങളിൽ സൈനികർ, സൈനിക താവളങ്ങൾ, ആയുധങ്ങൾ എന്നിവയുടെ ഉപയോഗം അനുവദിക്കുന്നതിലൂടെ സൈന്യം വീറ്റോ അധികാരമുള്ള ഒരു കോ-പ്രൊഡക്ഷൻ ആയി മാറിയിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ മാത്രമല്ല വളരെ ആക്റ്റീവ് ആയിട്ടുള്ള ഇടപെടലുകളും സൈന്യം നടത്തുന്നുണ്ട്. അവർ സിനിമ, ടെലിവിഷൻ നിർമ്മാതാക്കൾക്ക് പുതിയ ആശയങ്ങൾ സജീവമായി നൽകുന്നു, അത് നിങ്ങളുടെ അടുത്തുള്ള തീയറ്ററുകളിലേക്കോ ലാപ്ടോപ്പിലേക്കോ നിങ്ങളുടെ കൈവെള്ളയിലേക്കോ കൊണ്ടുവരാൻ കഴിയുന്ന പുതിയ ആശയങ്ങളെയും പുതിയ കൊളാബറേറ്റേഴ്സിനെയും അവർ അന്വേഷിക്കുന്നു. തീർച്ചയായും സൈനിക സഹായം ഇല്ലാതെ സിനിമകൾ ഉണ്ടാവുന്നുണ്ട്. പലരും ഇത്തരത്തിലുള്ള സഹായം ആഗ്രഹിക്കുന്നുമില്ല, എന്നാൽ വലിയൊരു ശതമാനം സിനിമകൾ സൈന്യത്തെ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ചില സീരീസുകളിലെ ആദ്യ സിനിമകൾ തന്നെ സൈന്യത്തെ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ തുടർന്നു വരുന്ന സീരീസുകൾ സൈന്യത്തിന്റെ താല്പര്യങ്ങൾ സ്വമേധയാ പിന്തുടരുന്ന സാഹചര്യം ഉണ്ടാവുന്നു. ഇത്തരത്തിലുള്ള സൈന്യത്തിന്റെ ഇടപെടലുകൾ ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു, റിക്രൂട്ട്മെന്റിന് പോലും സഹായിക്കുന്ന തരത്തിലുള്ള ഔട്ട്പുട്ടാണ്‌ സൈന്യം ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്.

സിനിമയിൽ അംഗീകരിക്കേണ്ടതും അംഗീകരിക്കാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സൈന്യത്തിന് റിട്ടൺ പോളിസികൾ ഉണ്ട്. ഇവ സൈന്യത്തിന്റെ പരാജയങ്ങളുടെയും ക്രൈമുകളുടെയും ചിത്രീകരണത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ യാഥാർഥ്യത്തെ ഇത് ഇല്ലാതാക്കുന്നു.

ചില പ്രത്യേക വിഷയങ്ങളിൽ ബ്ലോക്ബസ്റ്റർ സിനിമകൾ ഉണ്ടാവുന്നതിനുള്ള കാരണം സൈന്യവും ഹോളിവുഡും തമ്മിലുള്ള കൂട്ടുകെട്ടാണ്, സ്റ്റുഡിയോകൾ ഇറാൻ - കോൺട്ര പോലുള്ള സിനിമകൾക്കായി തിരക്കഥ എഴുതുകയും മികച്ച അഭിനേതാക്കളെ കാസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്, എന്നാൽ പെന്റഗൺ നിരസിച്ചതിനാൽ ആ സിനിമകൾ വെളിച്ചം കണ്ടിട്ടില്ല. അതുകൊണ്ട്തന്നെ ഒരു വാട്ടർ ഗേറ്റ് മൂവി കാണുന്നത് പോലെയോ വിനോദത്തിനു വേണ്ടിയോ ആരും ഇറാൻ - കോൺട്ര കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വളരെ കുറച്ചുപേർക്ക് മാത്രമേ ഈ സിനിമയെ കുറിച്ച് ധാരണയുള്ളു. യു എസ് മിലിട്ടറി വളരെ പൈശാചികമായ കാര്യങ്ങൾ ചെയ്യുന്നു എന്നുപറയുമ്പോൾ തന്നെ അവരെക്കുറിച്ച് നല്ല സിനിമകൾ ഉണ്ടാവുന്നത് എന്തുകൊണ്ടെന്ന് സ്വാഭാവികമായും സംശയം ഉണ്ടാവാം. എന്നാൽ അത്തരം സിനിമകൾ ഒന്നുകിൽ ഫാന്റസിയോ അല്ലെങ്കിൽ കാര്യങ്ങൾ വളച്ചൊടിച്ചതോ ആണ്. സിനിമകളിൽ പലപ്പോഴും യുദ്ധം ഒരു പ്രശ്നമായി കാണിക്കുന്നില്ല, ആര് എന്തിനുവേണ്ടി യുദ്ധം തുടങ്ങി എന്നത് ഒരു പ്രശ്നമല്ല, യുദ്ധരംഗങ്ങളിലെ സൈനികരുടെ വീര പ്രകടനത്തെയും അതിജീവനത്തെയും പ്രേക്ഷകരിലെത്തിക്കാനാണ് സ്ക്രിപ്റ്റ് റൈറ്റർ ശ്രമിക്കുന്നത്.

യാഥാർഥ്യ വിരുദ്ധമായി കാര്യങ്ങൾ പറയുന്നു എന്ന് പറഞ്ഞു പെന്റഗൺ നിരസിച്ച പലസിനിമകളും കഴമ്പുള്ളവയാണെന്ന് ചില സൈനികർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സേന അവരെ പരിഗണിച്ചില്ല, യാഥാർഥ്യങ്ങളെ മറച്ചുവെക്കുന്നതിനു വേണ്ടി മാത്രം പല സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്, അന്യഗ്രഹ ജീവികളോടും മാന്ത്രിക ജീവികളോടും സൈനികർ പോരാടുന്ന തരത്തിലുള്ള സിനിമകൾ. ഒരു വശത്ത് ഇത്തരം സിനിമകൾ ഉണ്ടാകുമ്പോൾ മറുവശത്ത് ചില രാജ്യങ്ങളെ ടാർഗെറ്റ് ചെയ്തുകൊണ്ട്, അവിടെയുള്ള മനുഷ്യർക്കെതിരെ മനുഷ്യ വിരുദ്ധമായി ചില കാര്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് സൈനിക സ്വാധീനമുള്ള സിനിമകൾ ഉണ്ടാവുന്നു.

Theaters of War ൽ Dont look up നെ കുറിച്ച് മെൻഷൻ ചെയ്തിട്ടില്ല, കൂടാതെ അതിൽ സൈനിക പങ്കാളിത്തം ഉണ്ടായിരുന്നില്ല. എന്നിട്ടും കാലാവസ്ഥ വ്യതിയാനത്തെ തടുക്കേണ്ടത് പോലുള്ള ഒരു സാധാരണ മിലിറ്ററി കൾച്ചർ ആശയം അതുപയോഗിക്കുന്നുണ്ട്, ആണവായുധം നിർമ്മിക്കുന്നത് നിർത്തേണ്ടുന്നത് പോലെ പ്രാധാന്യമുള്ളതാണ് ഈ സിനിമ എന്ന് നിരൂപകർ മനസ്സിലാക്കുന്നില്ല. സിനിമയിൽ അംഗീകരിക്കേണ്ടതും അംഗീകരിക്കാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സൈന്യത്തിന് റിട്ടൺ പോളിസികൾ ഉണ്ട്. ഇവ സൈന്യത്തിന്റെ പരാജയങ്ങളുടെയും ക്രൈമുകളുടെയും ചിത്രീകരണത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ യാഥാർഥ്യത്തെ ഇത് ഇല്ലാതാക്കുന്നു. വിമുക്ത ഭടന്മാരുടെ ആത്മഹത്യ, സൈന്യത്തിലെ വംശീയ വിദ്വേഷങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ വിഷയമാകുന്ന സിനിമകളെ സൈന്യത്തിന്റെ ഈ റിട്ടൺ പോളിസി എതിർക്കുന്നു. കൂടാതെ ഇത്തരം സിനിമകൾ റിയലിസ്റ്റിക് അല്ലാത്തത് കൊണ്ടാണ് കൊളാബറേറ്റ് ചെയ്യാത്തതെന്നവർ നടിക്കുകയും ചെയ്യുന്നു. സൈനിക പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട സിനിമകൾ നിങ്ങൾ നിരീക്ഷിക്കുകയാണെങ്കിൽ, ആണവായുധങ്ങൾ ഉപയോഗിക്കുകയും ശേഷം അതിജീവനം നടത്തുന്നത് സാധ്യവുമാണെന്ന് അവർ നിങ്ങളെ വിശ്വസിപ്പിക്കും. ഇത് ഹിരോഷിമയെയും നാഗസാക്കിയെയും കുറിച്ചുള്ള പെന്റഗണിന്റെ മിഥ്യാധാരണകളുടെ കഥയിലേക്ക് നിങ്ങളെ കൊണ്ടുപോകും. IRON MAN എന്ന സിനിമയുടെ ഒറിജിനൽ സ്ക്രിപ്റ്റിൽ നായകൻ weapon delers നെതിരെ തിരിയുന്നു എന്നാണ്, എന്നാൽ സൈന്യത്തിന്റെ സ്ക്രിപ്റ്റിലെ ഇടപെടൽ നായകനെ ഒരു Heroic weapon deler ആക്കിമാറ്റി, പിന്നീട് സിനിമ ഈ തീമിൽ കുടുങ്ങുകയാണ് ചെയ്തത്. Hulk, Super man, Fast and furious, Transformers എന്നീ സിനിമ സീരീസുകളിൽ യു എസ് സൈന്യം തങ്ങളുടെ ആയുധങ്ങൾ പരസ്യപ്പെടുത്തി, ജനങ്ങളെ ആയുധം വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിലേക്ക് ഇൻഡയറക്റ്റായി ഉപയോഗപ്പെടുത്തുന്നു.

THEATERS OF WAR കാണുന്നവർ ഭ്രാന്തന്മാരാണെന്ന് ലോകം കരുതും, എന്നിരുന്നാലും സിനിമകളിൽ കാണുന്നത് പോലെ അല്ല യുദ്ധം എന്ന് ആളുകൾ ചിന്തിക്കാൻ തുടങ്ങിയാൽ അതൊരു നല്ല തുടക്കമായിരിക്കും. THEATERS OF WAR അവസാനിക്കുന്നത് ഒരു അപേക്ഷയോടു കൂടിയാണ് : ഏതെങ്കിലും തരത്തിലുള്ള സൈനിക / CIA സഹകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ തുടക്കത്തിലേ സിനിമകൾ അത് വെളിപ്പെടുത്തേണ്ടതാണെന്നും അത്തരമൊരു വെളിപ്പെടുത്തൽ ഒരു കുറ്റകൃത്യത്തിന്റെ ഏറ്റുപറച്ചിൽ ആയേക്കാം എന്നുമാണത്.

ഡിസ്കവറി, ഹിസ്റ്ററി, നാഷണൽ ജിയോഗ്രഫിക്കൽ ചാനലുകൾ എന്നിവയിലെ ഡോക്യുമെന്ററികൾ ആയുധങ്ങൾക്കായുള്ള സൈനിക നിർമ്മിത പരസ്യങ്ങളാണ്. നാഷണൽ ജിയോഗ്രഫിക്കിലെ ഇൻസൈറ്റ് കോമ്പാക്ട് റെസ്ക്യൂ എന്നത് ഒരു റിക്രൂട്ട്മെന്റ് പ്രൊപ്പഗണ്ട കൂടിയാണ്. പലരും പല തരത്തിൽ ഇതിനുവേണ്ടി പ്രവർത്തിക്കുന്നു. അഭിനേത്രിയായ ജെന്നിഫർ ഗാർനർ അവർ ചെയ്ത സിനിമകളോടൊപ്പം റിക്രൂട്ട്മെന്റ് പരസ്യങ്ങളും ചേർക്കാറുണ്ട്, CIA യുടെ എന്റർടൈൻമെന്റ് വിഭാഗം തലവൻ THE RECRUIT എന്ന സിനിമ തന്നെ എഴുതിയിട്ടുണ്ട്. NCIS പോലുള്ള ഷോകളിൽ സൈന്യത്തിന്റെ പ്രൊപ്പഗണ്ട നടപ്പിലാക്കുന്നില്ല, എന്നാൽ റിയാലിറ്റി ഷോകളും ഗെയിം ഷോകളും, ടോക് ഷോകളും, കുക്കിങ് ഷോകളും, കോമ്പറ്റീഷൻ ഷോകളും സൈന്യം ചെയ്യുന്നു. കുടുംബ പ്രേക്ഷകരെ മുൻനിർത്തിയാണ് ഇത് ചെയ്യുന്നത്. EYE IN THE SKY അസംബന്ധമാണെന്നും ഡ്രോൺ കൊലപാതകങ്ങളെ കുറിച്ചുള്ള ആശയങ്ങൾ ആളുകളിൽ രൂപീകരിക്കുന്നതിന് യു എസ് സൈന്യത്താൽ സ്വാധീനിക്കപ്പെട്ടത് എങ്ങനെയാണെന്നും ഞാൻ പരസ്യമായി മുമ്പ് എഴുതിയിട്ടുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് പലർക്കും ചെറിയ ധാരണകളുണ്ട്, എന്നാൽ THE THEATERS OF WAR : HOW THE PENTAGON AND CIA TOOK HOLLYWOOD എന്ന സിനിമ കാര്യങ്ങളെ ആഴത്തിൽ മനസ്സിലാക്കി തരുന്നതാണ്, ഒരിക്കൽ നാമത് മനസ്സിലാക്കിയാൽ ലോക സമാധാനത്തിന് ഭീക്ഷണിയായി യു എസ് സൈന്യത്തെ ലോകത്തിന്റെ ഭൂരിപക്ഷം ആളുകളും ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പോളിംഗ് കണ്ടെത്തുന്നതിനെ പറ്റി ചില ഉൾക്കാഴ്ചകൾ നമുക്ക് ലഭിച്ചേക്കാം. എന്നാൽ യു എസിലെ ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നത് യുദ്ധങ്ങൾ ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നാണ്, അവർ സൈന്യത്തിന് നന്ദിയുള്ളവരായി തുടരുന്നു. യു.എസിൽ ഉള്ള ജനങ്ങൾ എങ്ങനെയാണ് കൂട്ടക്കൊലകളെയും, നാശനഷ്ടങ്ങളെയും ആണവായുധം ഉപയോഗിക്കുന്ന ഭീഷണികളെയുമൊക്കെ മഹത്വവത്കരിക്കുകയും സഹിക്കുകയും ചെയ്യുന്നതെന്നും യു എസിന് പ്രധാനപ്പെട്ട എതിരാളികൾ ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നതെന്നും മനസ്സിലാവാത്ത കാര്യമാണ്.

THEATERS OF WAR കാണുന്നവർ ഭ്രാന്തന്മാരാണെന്ന് ലോകം കരുതും, എന്നിരുന്നാലും സിനിമകളിൽ കാണുന്നത് പോലെ അല്ല യുദ്ധം എന്ന് ആളുകൾ ചിന്തിക്കാൻ തുടങ്ങിയാൽ അതൊരു നല്ല തുടക്കമായിരിക്കും. THEATERS OF WAR അവസാനിക്കുന്നത് ഒരു അപേക്ഷയോടു കൂടിയാണ് : ഏതെങ്കിലും തരത്തിലുള്ള സൈനിക / CIA സഹകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ തുടക്കത്തിലേ സിനിമകൾ അത് വെളിപ്പെടുത്തേണ്ടതാണെന്നും അത്തരമൊരു വെളിപ്പെടുത്തൽ ഒരു കുറ്റകൃത്യത്തിന്റെ ഏറ്റുപറച്ചിൽ ആയേക്കാം എന്നുമാണത്. പ്രൊപ്പഗണ്ട പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനെതിരെ അമേരിക്കയ്ക്ക് നിയമങ്ങൾ ഉണ്ട് എന്നും ഈ സിനിമ കുറിക്കുന്നു, ഞാൻ ഇതും കൂടെ കൂട്ടിച്ചേർക്കുന്നു. 1976 മുതൽ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി യുദ്ധത്തിനായുള്ള ഏതൊരു പ്രചാരണവും നിയമത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു.

കൗണ്ടർ പഞ്ചിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
പരിഭാഷ : മിസ്‌രിയ ചന്ദ്രോത്ത്

https://www.counterpunch.org/2022/01/10/the-pentagon-and-cia-have-shaped-thousands-of-hollywood-movies-into-super-effective-propaganda/

Leave a comment