TMJ
searchnav-menu

റഷ്യ - യുക്രൈൻ സംഘർഷത്തിന്റെ 120 ദിവസങ്ങൾ

22 Jun 2022   |   1 min Read
TMJ

രണ്ടാം ലോക മഹായുദ്ധാനന്തരം യൂറോപ്പ്യൻ വൻകര സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അധിനിവേശം ആരംഭിച്ചിട്ട് നാല് മാസം തികയാൻ പോവുകയാണ്. ലോകത്തുള്ള ഭൂരിഭാഗം മനുഷ്യരെയും ഏതെങ്കിലുമൊരു രീതിയിൽ ബാധിക്കുന്ന ഒരു വിഷയമായി ഈ നാല് മാസം കൊണ്ട് റഷ്യ - യുക്രൈൻ സംഘർഷം മാറിക്കഴിഞ്ഞു. ശീതയുദ്ധാനന്തര ലോകമെന്ന ലോക ചരിത്രത്തിലെ ഒരധ്യയത്തിന്റെ അവസാനത്തിനും മറ്റൊരു ലോക ക്രമത്തിനുള്ള ആരംഭത്തിനും ഈ സംഘർഷം കാരണമായേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അപ്പോഴും ബാക്കിയാവുന്നത് രണ്ട് ആഴ്ച കൊണ്ട് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ട് ആരംഭിച്ച ഈ സംഘർഷം ഇനി എപ്പോൾ എങ്ങനെ അവസാനിക്കുമെന്ന ചോദ്യമാണ്.

Leave a comment