TMJ
searchnav-menu

തായ്‌വാനെ വിഴുങ്ങുമോ ചൈന

12 Jul 2022   |   1 min Read
TMJ

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനു പിന്നാലെ വൻശക്തിരാഷ്ട്രങ്ങളുടെ മറ്റൊരു ബലപരീക്ഷണ വേദിയാവുകയാണ് തായ്‌വാൻ. തായ്‌വാനെച്ചൊല്ലിയുള്ള അമേരിക്കയുടെയും ചൈനയുടെയും വാക്പോര് സൈനിക ബലപരീക്ഷണത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുയർത്തുന്നുണ്ട്. തായ്‌വാനെ പീപ്പിൾസ് റിപ്പബ്ലിക്കിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾ ചൈന ശക്തിപ്പെടുത്തിയതും, ചൈന ബലപ്രയോഗത്തിന് മുതിർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പു നൽകിയതുമാണ് തായ്‌വാൻ ചൈന തർക്കം ഒരിടവേളയ്ക്കുശേഷം വീണ്ടും അന്തർദേശീയ തലത്തിൽ സജീവചർച്ചയാക്കിയത്.

TMJ Across The Globe

Leave a comment