TMJ
searchnav-menu

ഊർജ്ജ പ്രതിസന്ധിയുടെ രാഷ്ട്രീയം

08 Jun 2022   |   0 min Read
TMJ

1970കളിൽ ലോകത്തുണ്ടായ പെട്രോളിയം പ്രതിസന്ധിക്ക് ശേഷം സമാനമായ മറ്റൊരു ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് ലോകരാജ്യങ്ങൾ. 2020ൽ ആരംഭിച്ച കോവിഡ് വ്യാപനം മുതൽ റഷ്യയുടെ യുക്രൈൻ അധിനിവേശം വരെ നിലവിലെ ഊർജ്ജ പ്രതിസന്ധിയിലേക്ക് ലോകത്തെ നയിച്ച കാരണങ്ങളാണ്. കോവിഡ് ലോക്ക്ഡൗണിൽ ലോകത്തെ ഊർജ്ജ ആവശ്യങ്ങൾക്ക് വലിയ തോതിൽ ഇടിവുണ്ടായതോടെയാണ് പെട്രോളിയം രാജ്യങ്ങൾ ഉൽപ്പാദനം ഗണ്യമായി കുറച്ചത്. ഈ സാഹചര്യത്തിൽ നിന്നും പൂർണ്ണ തോതിൽ തിരിച്ചു വരാൻ ലോക്ക്ഡൗണിന് ശേഷവും ഊർജ്ജ മേഖലയ്ക്ക് സാധിച്ചിട്ടില്ല. ഇതിന് പിറകെയാണ് ലോകത്തെ ഫോസിൽ ഇന്ധനങ്ങളുടെ പത്തിൽ ഒരു ഭാഗം സംഭാവന ചെയ്യുന്ന റഷ്യ യുക്രൈനുമായി സംഘർഷത്തിലേർപ്പെടുന്നതും ഇത് യൂറോപ്പിലാകെ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി തീരുന്നതും. ഫോസിൽ ഇന്ധനങ്ങളിൽ നിന്നും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള മാറ്റത്തിനു വേണ്ടി കൃത്യമായ ആസൂത്രണമില്ലാതെ ലോക രാജ്യങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുള്ള വിപരീത ഫലങ്ങളും ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ട ഒന്നാണ്.

Leave a comment