TMJ
searchnav-menu
post-thumbnail

Bamboo Fest

20-ാമത് കേരള ബാംബൂ ഫെസ്റ്റ്

18 Jan 2024   |   3 min Read
Advertorial

ആറുദിവസം, മുന്നൂറോളം സ്റ്റാളുകള്‍

കേരള സംസ്ഥാന ബാംബൂ മിഷന്റെ നേതൃത്വത്തില്‍ നടന്ന കേരള ബാംബൂ ഫെസ്റ്റ് 2024-ല്‍ മുന്നൂറോളം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ഈ സ്റ്റാളുകളിലായി നാനൂറോളം കരകൗശല തൊഴിലാളികളും. കേരളത്തിന് പുറത്തുനിന്ന് മാത്രമല്ല വിദേശത്ത് നിന്നുള്‍പ്പെടെ ഇത്തവണ തൊഴിലാളികള്‍ തങ്ങളുടെ ഉത്പ്പന്നങ്ങളുമായി മേളയ്ക്കെത്തി.  മിസോറാം, സിക്കിം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, തുടങ്ങിയ 12 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മുളയുല്‍പ്പന്നങ്ങള്‍ മേളയിലെത്തിയപ്പോള്‍ ജപ്പാനില്‍ നിന്നുള്ള തൊഴിലാളികള്‍ മേളയുടെ ചരിത്രത്തിലെ തന്നെ ആദ്യ അന്താരാഷ്ട്ര പങ്കാളിത്തമായി. അതോടൊപ്പം ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ കുട്ടികള്‍ ചെയ്ത മുള വര്‍ക്കുകളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

2004-ല്‍ ആരംഭിച്ച ബാംബൂ ഫെസ്റ്റിന്റെ ഇരുപതാമത് എഡിഷനായിരുന്നു ഈ വര്‍ഷം കൊച്ചിയില്‍ നടന്നത്. കേരളത്തിന്റെ പല ഭാഗത്ത് നിന്നുള്ള നിരവധി തൊഴിലാളികള്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഫെസ്റ്റ് സഹായകമായി. അതിലുപരിയായി തൊഴിലാളികള്‍ക്ക് ഫെസ്റ്റിലൂടെ വരുമാനം കണ്ടെത്താനും സാധിച്ചു. ഓര്‍ഗാനിക് ബാംബൂ ഹെയര്‍ ഓയില്‍, ബാംബൂ സോപ്പ്, മുളയില സോപ്പ്, മുളയരി ഇങ്ങനെ നിരവധി വസ്തുക്കള്‍ ഫെസ്റ്റില്‍ കാഴ്ച്ചക്കാര്‍ക്ക് കൗതുകമായി.

വ്യവയാസ വകുപ്പ്, സംസ്ഥാന ബാംബൂ മിഷന്‍, കെ ബിപ് എന്നിവര്‍ ചേര്‍ന്നാണ് കൊച്ചിയില്‍ ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചത്. ജനുവരി 12 ന് തുടങ്ങിയ ഫെസ്റ്റിവല്‍ അവസാനിച്ചത് ജനുവരി 17-നാണ്. ആറുദിവസം നീണ്ടുനിന്ന ഫെസ്റ്റില്‍ നിരവധി ആളുകള്‍ കാണികളായി എത്തി. നിരവധി മുളയുല്‍പ്പന്നങ്ങളാല്‍ സമ്പന്നമായ കേരള ബാംബൂ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആയിരുന്നു. എറണാകുളം കാക്കനാട് നിര്‍മ്മിച്ച അന്താരാഷ്ട്ര പ്രദര്‍ശന-വിപണന കേന്ദ്രം ഫെബ്രുവരിയില്‍ തുറക്കുമെന്ന് മന്ത്രി പി രാജീവ് ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തിരന്നു.______________________________________________________________

ബാംബൂ ഫെസ്റ്റിലെ സംഗീതം

എറണാകുളത്തെ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ഇരുപതാമത് ബാംബൂ ഫെസ്റ്റ് സംഗീതാത്മകമായിരുന്നു. ഓടക്കുഴല്‍ സ്റ്റാളില്‍ നിന്നുള്ള സംഗീതം ഫെസ്റ്റില്‍ നിറഞ്ഞ് നിന്നു. 300-ലധികം സ്റ്റാളുകളുള്ള മേളയില്‍ ചിത്രാംബരി എന്ന ഓടക്കുഴല്‍ സ്റ്റാളില്‍ നിന്നുമുള്ള സംഗീതമാണ് ശ്രദ്ധയാകര്‍ഷിച്ചത്. ടി എ ശിവദാസന്റെ സ്റ്റാളായ ചിത്രാംബരിയില്‍ നിന്നും ഓടക്കുഴല്‍ വായിക്കുന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ പ്രകാശനും. വൈകുന്നേരങ്ങളില്‍ മറൈന്‍ ഡ്രൈവിലെത്തുന്നവരുടെ കാതുകളിലേക്ക് ഓടക്കുഴല്‍ നാദമെത്തിക്കുന്ന പ്രകാശന്‍ അവിടെ നിന്നും അവധിയെടുത്താണ് ബാംബൂ ഫെസ്റ്റിന് എത്തിയിരിക്കുന്നത്.

ഈ ഓടക്കുഴല്‍ നാദം മാത്രമല്ല കേരള സംസ്ഥാന ബാംബൂ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിന്റെ പ്രത്യേകത. നിത്യജീവിതത്തില്‍ ആവശ്യമുള്ള നിരവധി വസ്തുക്കള്‍ മുളയുല്‍പ്പന്നങ്ങളായി മേളയിലുണ്ടായിരുന്നു.


______________________________________________________________
മുളഫെസ്റ്റില്‍ തത്സമയ മുളയാഭരണനെയ്ത്തും


ബാംബൂ ഫെസ്റ്റിന്റെ ഭാഗമായി ലൈവ് ഡെമോണ്‍സ്ട്രേഷന്‍ നടന്നു. വിവിധ തരത്തിലുള്ള മുളബാഗുകളും മറ്റും വിദഗ്ദരായ തൊഴിലാളികളും കലാകാരും നെയ്തെടുക്കുന്നത് കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഉറവ് എന്ന കരകൗശലസംഘത്തിലെ അംഗമായ പത്മാവതി മുള കൊണ്ട് എങ്ങനെ വളകളും മറ്റ് ആഭരണങ്ങളും രൂപപ്പെടുത്താം എന്നാണ് കാഴ്ചക്കാര്‍ക്ക് വിശദീകരിച്ച് കൊടുത്തത്. ചെത്തി വൃത്തിയാക്കി വെച്ച ചെറുമുളം കഷണങ്ങള്‍ അതി വേഗത്തില്‍ എങ്ങനെ ആഭരണങ്ങളും മറ്റുമായി മാറി എന്നത് കാഴ്ചക്കാരില്‍ വലിയ കൗതുകം ഉണ്ടാക്കി. ഉറവില്‍ നിന്നുള്ള അംബികയും പരിപാടിയില്‍ പങ്കെടുത്തു. 

വ്യവയാസ വകുപ്പ് , സംസ്ഥാന ബാംബൂ മിഷന്‍, കെ ബിപ് എന്നിവര്‍ ചേര്‍ന്നാണ് കൊച്ചിയില്‍ ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചത്. 

ഓര്‍ഗാനിക് ബാംബൂ ഹെയര്‍ ഓയില്‍,ബാംബൂ സോപ്പ്, മുളയില സോപ്പ്, മുളയരി ഇങ്ങനെ നിരവധി വസ്തുക്കള്‍ ഫെസ്റ്റില്‍ കാഴ്ച്ചക്കാര്‍ക്ക് കൗതുകമായി. മിസോറാം, സിക്കിം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, തുടങ്ങി 12 സംസ്ഥാനങ്ങല്‍ നിന്നുള്ള മുളയുല്‍പ്പന്നങ്ങളും മേളയിലെത്തി. ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ കുട്ടികള്‍ ചെയ്ത മുള വര്‍ക്കുകളും പ്രത്യേക ശ്രദ്ധ നേടി.


______________________________________________________________

കേരള ബാംബൂ ഫെസ്റ്റിന് മന്ത്രി പി രാജീവ് തിരിതെളിച്ചു

നി
രവധി മുളയുല്‍പ്പന്നങ്ങളാല്‍ സമ്പന്നമായ കേരള ബാംബൂ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി സംസ്ഥാന ബാംബൂ മിഷന്‍, കെ ബിപ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചത്. എറണാകുളം നിയമസഭാംഗം റ്റി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം പാര്‍ലമെന്റ് അംഗം ഹൈബി ഈഡന്‍ വിശിഷ്ടാതിഥിയായിരുന്നു. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം സെക്രട്ടറി മനോജ് അഹൂജ ഐ.എ.എസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.

എറണാകുളം കാക്കനാട് നിര്‍മ്മിച്ച അന്താരാഷ്ട്ര പ്രദര്‍ശന-വിപണന കേന്ദ്രം ഫെബ്രുവരിയില്‍ തുറക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ഈ പ്രദര്‍ശന-വിപണന കേന്ദ്രം ഒരുങ്ങുന്നതോടെ ബാംബൂ ഫെസ്റ്റിനുള്‍പ്പെടെ സ്ഥിരം വേദിയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.


________________________________________________________________

ഇരുപതാമത് ബാംബൂ ഫെസ്റ്റിവല്‍

കേരള സംസ്ഥാന ബാംബൂ മിഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ 20-മാത് കേരള ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചു. ജനുവരി 12 ന് തുടങ്ങിയ ഫെസ്റ്റിവല്‍ അവസാനിച്ചത് ജനുവരി 17 നാണ്. ആറുദിവസം നീണ്ടുനിന്ന ഫെസ്റ്റില്‍ നിരവധി ആളുകള്‍ കാണികളായി എത്തി. കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമായി നാനൂറോളം കരകൗശല തൊഴിലാളികള്‍ പങ്കെടുത്ത ഫെസ്റ്റില്‍ 300-ലധികം സ്റ്റാളുകളുണ്ടായിരുന്നു. അതോടൊപ്പം ഈ വര്‍ഷമാണ് ബാംബൂ ഫെസ്റ്റിവലില്‍ ആദ്യമായി വിദേശ പങ്കാളിത്തവുമുണ്ടായത്. ജപ്പാനില്‍ നിന്നുമുള്ള രണ്ടുപേര്‍ തങ്ങളുടെ മുളയുല്‍പ്പന്നങ്ങളുമായി ഫെസ്റ്റിവലില്‍ അണിചേര്‍ന്നതോടെ കാണികള്‍ക്ക് കൗതുകമായി.

2004 ല്‍ ആരംഭിച്ച ബാംബൂ ഫെസ്റ്റിന്റെ ഇരുപതാമത് എഡീഷനായിരുന്നു ഈ വര്‍ഷം കൊച്ചിയില്‍ അരങ്ങേറിയത്. കേരളത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള നിരവധി തൊഴിലാളികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഫെസ്റ്റ് സഹായമാകമായി. അതിലുപരിയായി തൊഴിലാളികള്‍ക്ക് ഫെസ്റ്റിലൂടെ വരുമാനം കണ്ടെത്താനും സാധിച്ചു. വര്‍ദ്ധിച്ച് വരുന്ന പ്ലാസ്റ്റികിന്റെ ഉപയോഗമുള്‍പ്പെടെ കുറയ്ക്കാന്‍ മുളയുല്‍പ്പന്നങ്ങള്‍ക്കാവും എന്നതും ഫെസ്റ്റിന്റെ മാറ്റുകൂട്ടി.
 Leave a comment