TMJ
searchnav-menu

കൃഷ്ണകുമാറിനെ വിവാൻ സുന്ദരം ഓർക്കുമ്പോൾ

04 Apr 2023   |   1 min Read
മാങ്ങാട് രത്നാകരൻ

ഇന്ത്യയിലെ ചിത്ര-ശില്പ കലയുടെ മേഖലയിൽ സംഭവിച്ച തീരാനഷ്ടമായിരുന്നു കൃഷ്ണകുമാറിന്റെ മരണം. 1989 ഡിസംബർ 26ന് ജീവിതം അവസാനിക്കുമ്പോൾ 31 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കൃഷ്ണകുമാർ, അതിനകം ഇന്ത്യൻ ചിത്ര-ശില്പ കലാ രംഗത്തെ അസാധാരണമായ പ്രതിഭയായി തിരിച്ചറിയപ്പെട്ടിരുന്നു. കൃഷ്ണകുമാറിന്റെ ജീവിതത്തെയും കലാ പ്രവർത്തനങ്ങളെയും ദീർഘകാലമായി പിന്തുടരുന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമാണ് മാങ്ങാട് രത്‌നാകരൻ. കൃഷ്ണകുമാറിനെപ്പറ്റി വിഖ്യാത കലാകാരനായ വിവാൻ സുന്ദരവുമായി രത്‌നാകരൻ നടത്തുന്ന സംഭാഷണം ഇന്ത്യൻ ചിത്ര-ശില്പ കലയുടെ ചരിത്രത്തിലെ വേറിട്ട അനുഭവമാണ്. കഴിഞ്ഞ ദിവസം അന്തരിച്ച വിവാൻ സുന്ദരത്തിനുള്ള ആദരാഞ്ജലി കൂടിയാണ് ഈ ദൃശ്യരേഖ.

#Art
Leave a comment