TMJ
searchnav-menu

തമിഴിലുണ്ടോ, മാപ്പിളപ്പാട്ടിന്റെ വേരുകള്‍ ?

11 Mar 2023   |   1 min Read
മനോജ് കുറൂർ

കേരളത്തിന്റെ തനത് പാട്ട് വഴിയായാണ് മാപ്പിളപ്പാട്ടിനെ നമുക്ക് അറിയുക.ഏറെ  ജനപ്രിയമായ ഒരു വഴി. ഏറെയും മലബാര്‍ മേഖലയുമായി ബന്ധപ്പെടുത്തി കേരളം അറിഞ്ഞിട്ടുള്ളത്. മാപ്പിളപ്പാട്ടിന് തമിഴ് ഭാഷയുമായി ബന്ധമുണ്ടോ?, ഉണ്ടെങ്കില്‍ എത്രത്തോളമാണ് അത്? നേരത്തെ അധികം അന്വേഷിച്ച് കണ്ടിട്ടില്ലാത്ത ആ ഭാഗത്തേക്ക് ശ്രദ്ധ തിരിക്കുകയാണ് മനോജ് കുറൂര്‍. കേരളത്തിനും മലയാളഭാഷയ്ക്കും നേരത്തെ മുതല്‍ തമിഴ്ഭാഷയോടുള്ള അവിഭാജ്യ ബന്ധത്തിന്റെ വ്യക്തമായ തെളിവുകള്‍ മാപ്പിളപ്പാട്ടുകളിലും കാണാമെന്ന് അദ്ദേഹം പറയുന്നു. പ്രാചീന തമിഴ് , പില്‍ക്കാല തമിഴ് പാരമ്പര്യങ്ങളുടെയും പ്രവാചകപൂര്‍വ്വവും പ്രവാചകന് ശേഷവുമുള്ള  അറേബ്യന്‍ പാരമ്പര്യത്തിന്റെയും മാത്രമല്ല,  പില്‍ക്കാല മലയാളഭാഷയുടെയും, ഉത്തരേന്ത്യന്‍ രീതികളുടെയും ചേര്‍ച്ച അറിയാനാകുന്ന  വിപുലമായൊരു സാഹിത്യ/സംഗീതശാഖയായിത്തന്നെ മാപ്പിളപ്പാട്ടിനെ കാണാം. മാപ്പിളപ്പാട്ട് എന്ന കലയുടെ തമിഴ് പാരമ്പര്യത്തെയാണ് ഈ വീഡിയോയില്‍ പരിശോധിക്കുന്നത്.

മാപ്പിളപ്പാട്ടുകളും പഴയകാല തമിഴ് സാഹിത്യകൃതികളും പരിശോധിച്ചും വിശകലനം ചെയ്തും അറിഞ്ഞ മാപ്പിളപ്പാട്ടിന്റെ തമിഴ് വഴികളെയും വേരുകളെയും കുറിച്ച് അദ്ദേഹത്തിന്റെ വിശദമായ സംഭാഷണത്തിന്റെ ഒന്നാം ഭാഗം

Leave a comment