TMJ
searchnav-menu
post-thumbnail

TMJ Daily

രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ല: ഷാഫി പറമ്പിൽ 

23 Aug 2025   |   1 min Read
TMJ News Desk

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. താൻ എവിടേക്കും മുങ്ങിയിട്ടില്ലെന്നും പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബിഹാറിലെ പ്രവത്തനത്തിൽ പങ്കെടുക്കാൻ പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനെ മാധ്യമ പ്രവർത്തകർ വളച്ചൊടിച്ചത് ശരിയായില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. ബിഹാറിൽ നിന്നും മടങ്ങിയെത്തിയ ശേഷം വടകരയിൽ വച്ച് നടന്ന പരിപാടിയിലായിരുന്നു ഷാഫിയുടെ പ്രതികരണം.

രാഹുൽ വിഷയത്തിൽ തനിക്ക് ഇതുവരെ യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലെന്നും, രാഹുലിനെതിരെ ‌ആരോപണം ഉയർന്നപ്പോൾ കോടതി വിധിയോ ഒരു എഫ്ഐആർഒ വരുന്നതിന് മുൻപ് തന്നെ അദ്ദേഹം രാജിവച്ചു എന്നും ഷാഫി പ്രതികരിച്ചു. അതേസമയം ഇതൊരു സിപിഎം നേതാവാണ് രാജിവച്ചിരുന്നെങ്കിൽ അവിടെ ധാർമികതയെ കുറിച്ച് പറയാൻ ധാരാളം ആളുകൾ ഉണ്ടാവുമായിരിക്കുമെന്നും ഷാഫി പറഞ്ഞു. അധികം വിശദീകരണം നൽകാതെയാണ് ഷാഫി മാധ്യമങ്ങളോട് സംസാരിച്ചത്. 

തുടർന്നും രാഹുലിനെതിരെ പരാതികൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്ക്കാൻ ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സൂചന നൽകി. എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് താൻ രാജിവയ്ക്കില്ലെന്നും അക്കാര്യം ആലോചനയിൽ പോലും ഇല്ലെന്നും രാഹുൽ മനോരമ ന്യൂസിനോട് പറഞ്ഞു.

 

#Daily
Leave a comment