TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേലില്‍ ബസുകളില്‍ സ്‌ഫോടന പരമ്പര; ഭീകരാക്രമണമെന്ന് സംശയം

21 Feb 2025   |   1 min Read
TMJ News Desk

ഇസ്രായേലിലെ ബാത് യാമില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം നടന്നു. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആര്‍ക്കും അപായമില്ല. രണ്ട് ബസുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെങ്കിലും പൊട്ടിത്തെറിച്ചില്ല. സംഭവ സ്ഥലം പൊലീസ് വളയുകയും സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയും ചെയ്യുന്നു.

രാജ്യത്തെ എല്ലാ ബസുകളും ട്രെയിനുകളും ലൈറ്റ് റെയില്‍ ട്രെയിനുകളും സേവനം നിര്‍ത്തിവച്ച് കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തുകയാണ്.

ചിലപ്പോള്‍ ഭീകരര്‍ ടൈമറില്‍ സെറ്റ് ചെയ്ത സമയം തെറ്റിപ്പോയത് ആയിരിക്കാമെന്ന് പൊലീസ് വക്താവ് ആര്യേ ഡോറോണ്‍ പറഞ്ഞു. എന്നാല്‍ നിഗമനങ്ങളില്‍ എത്താനുള്ള സമയമായില്ലെന്നും അദ്ദേഹം പറഞ്ഞു.

തുല്‍ക്കാറെമില്‍ നിന്നുള്ള പകവീട്ടല്‍ എന്ന സന്ദേശം പൊട്ടാത്ത ഒരു സ്‌ഫോടക വസ്തുവിനുമേല്‍ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ സൂചിപ്പിക്കുന്നതാണ് ഈ സന്ദേശം. സ്‌ഫോടക വസ്തുവിന് അഞ്ച് കിലോഗ്രാം ഭാരം ഉണ്ടായിരുന്നു.

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ പ്രവര്‍ത്തനത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രി മിരി രെഗേവ് മൊറോക്കന്‍ സന്ദര്‍ശനം റദ്ദാക്കി രാജ്യത്തിലേക്ക് മടങ്ങി.





#Daily
Leave a comment