
TMJ Daily
ഗാസ സമാധാന ഉച്ചകോടി ഇന്ന്
13 Oct 2025 | 1 min Read
TMJ News Desk
ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ നടക്കും. ഐക്യരാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടിയെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മേലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ടർക്കിഷ് പ്രസിഡന്റ് തായിപ് എർദോഗൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവർ പങ്കെടുക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിപാടിയിൽ പങ്കെടുക്കില്ല. പകരം വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആയിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുക. ഇസ്രയേലും, ഹമാസും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും ഔദ്യോഗിക വെടി നിർത്തൽ കരാറിൽ ഇന്ന് ഒപ്പ് വയ്ക്കില്ല എന്നും അറിയിച്ചിട്ടുണ്ട്.
#Daily
Leave a comment


