TMJ
searchnav-menu
post-thumbnail

TMJ Daily

ടിപ്പു ധീര ഭരണാധികാരി, കോൺഗ്രസ്; ഹിന്ദുക്കളുടെ കൊലയാളിയെന്ന് ബിജെപി

20 Mar 2023   |   1 min Read
TMJ News Desk

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക രാഷ്ട്രീയത്തിൽ പതിവു പോലെ ടിപ്പു സുൽത്താന്റെ പേര് ഉയർന്ന് വന്നിരിക്കുകയാണ്. കർണാടക മന്ത്രി സഭയിലെ ഹോർട്ടി കൾച്ചർ മന്ത്രി മുനിരത്‌നയുടെ ഉടമസ്തതയിലുള്ള പ്രൊഡക്ഷൻ ഹൗസ്  ടിപ്പു ഭരണാധികാരിയായിരിക്കുമ്പോൾ മൈസൂരിൽ കൊല്ലപ്പെട്ടുവെന്ന് ബിജെപി അവകാശപ്പെടുന്ന വൊക്കലിഗ തലവൻമാരായ ഉറി ഗൗഡയെയും നഞ്ചെ ഗൗഡയെയും കുറിച്ച് സിനിമ നിർമ്മിക്കുന്നു. ഈ വാർത്തയെ തുടർന്നാണ് ടിപ്പു സുൽത്താൻ വീണ്ടും സംസാരവിഷയമായത്.

ഉറിഗൗഡ, നഞ്ചെഗൗഡ എന്നീ വ്യാജ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് ബിജെപി യുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജനതാദൾ (സെക്കുലർ) നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.

അതേസമയം, ഉറി ഗൗഡയും നഞ്ചെ ഗൗഡയും യഥാർത്ഥമാണെന്നും അവരെ കുറിച്ച് ചരിത്രത്തിൽ പരാമർശങ്ങളുണ്ടെന്നും മുതിർന്ന ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ദ്ലാജെ പറഞ്ഞു. അവർ ടിപ്പുവിനോട് യുദ്ധം ചെയ്തത് മൈസൂർ മഹാരാജാക്കന്മാരുടെ കുടുംബത്തെയും സംസ്ഥാനത്തെയും സംരക്ഷിക്കാൻ വേണ്ടിയാണ്, എന്തിനാണ് കോൺഗ്രസും ജെഡിഎസും ഇതിൽ ആശങ്കപ്പെടുന്നത് എന്നും ശോഭ കരന്ദ്ലാജെ ചോദിച്ചു.

ടിപ്പു സുൽത്താൻ എന്നും കർണാടക രാഷ്ട്രീയത്തിലെ ഒരു ധ്രുവീകരണ ശക്തിയാണ്. ബ്രിട്ടീഷുകാർക്കെതിരെ നിലകൊണ്ട ധീരനായ ഭരണാധികാരിയെന്ന് ടിപ്പു എന്ന് കോൺഗ്രസ് പറയുമ്പോൾ, ബിജെപി യും ഹിന്ദു വലതുപക്ഷ സംഘടനകളും അവകാശപ്പെടുന്നത് അദ്ദേഹം ക്ഷേത്രങ്ങൾ തകർത്ത ഹിന്ദുക്കളുടെ കൂട്ടക്കൊലയാളിയാണെന്നാണ്.

#Daily
Leave a comment