ബംഗ്ലാദേശ് ഭൂചലനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു
ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ഭൂചലനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് ധാക്കയിലും പരിസര പ്രദേശങ്ങളിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാജ്യത്തുടനീളം കുറഞ്ഞത് 100 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാര്‍സിന്‍ഗ്ഡിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് കണക്കാക്കുന്നത്.
മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ധാക്കയിലെ ബരിധര പ്രദേശത്തും മുൻഷിഗഞ്ചിന്റെ പ്രാന്തപ്രദേശത്തുള്ള ഗസാരിയ പ്രദേശത്തും രണ്ട് കെട്ടിടങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു.


