TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്‍ഷ്വറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം

01 Feb 2025   |   1 min Read
TMJ News Desk

ന്‍ഷ്വറന്‍സ് മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചു. നേരത്തേയിത് 74% ആയിരുന്നു. ബജറ്റില്‍ സാമ്പത്തിക രംഗത്തെ പരിഷ്‌കരണങ്ങളുടെ ഭാഗമായി ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്.

ഗ്രാമീണ ഇന്ത്യയില്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കും. പൊതുമേഖലാ ബാങ്കുകള്‍ ഗ്രാമീണ്‍ ക്രെഡിറ്റ് സ്‌കോര്‍ വികസിപ്പിക്കും. പെന്‍ഷന്‍ ഉല്‍പന്നങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും സ്ഥാപിക്കും.

പരിഷ്‌കരിച്ച കേന്ദ്രീകൃത കെവൈസി രജിസ്ട്രി ഈ വര്‍ഷം നടപ്പിലാക്കുകയും റീ-കെവൈസികളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി പ്രക്രിയ ധാരാരേഖിതമാക്കുകയും ചെയ്യും.

2025-26 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 4.4 ശതമാനമായി നിജപ്പെടുത്തി.

പാലക്കാട് അടക്കമുള്ള ഐഐടികള്‍ക്ക് സഹായം ധനമന്ത്രി പ്രഖ്യാപിച്ചു. വാടകയ്ക്കുള്ള ടിഡിഎസ് ആറ് ലക്ഷമാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപയുടെ നികുതി ഇളവ് അനുവദിച്ചു.

36 ജീവന്‍ രക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്നും ഒഴിവാക്കി.





 

#Daily
Leave a comment