TMJ
searchnav-menu
post-thumbnail

TMJ Daily

അജിത് പവാറിനെതിരെയുള്ള 1000 കോടി രൂപയുടെ ബിനാമി കേസ് അവസാനിപ്പിച്ചു

08 Dec 2024   |   1 min Read
TMJ News Desk

ഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസമായി ട്രിബ്യൂണല്‍ വിധി. 2021-ല്‍ പിടിച്ചെടുത്ത 1,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ സംബന്ധിച്ച കേസ് ട്രിബ്യൂണല്‍ തള്ളി. അജിത് പവാറും കുടുംബവും 1000 കോടി രൂപ മൂല്യമുള്ള ബിനാമി സ്വത്തുക്കള്‍ കൈവശം വെക്കുന്നുവെന്ന ആരോപണം ബിനാമി സ്വത്ത് ഇടപാടുകള്‍ തടയുന്നതിനുള്ള അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളിയതിനെ തുടര്‍ന്ന് ഐടി വകുപ്പ് കേസ് അവസാനിപ്പിച്ചു.

മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണല്‍ കുറ്റപത്രം തള്ളിയത്. ബിനാമി സ്വത്തുക്കളും പവാര്‍ കുടുംബവും തമ്മില്‍ ബന്ധം സ്ഥാപിക്കുന്നതില്‍ ഐടി വകുപ്പ് പരാജയപ്പെട്ടുവെന്നും ട്രിബ്യൂണല്‍ പറഞ്ഞു.

ബിനാമി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് 2021 ഒക്ടോബര്‍ 7 ന് അജിത് പവാറും കുടുംബവുമായും ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡല്‍ഹിയിലെ ഫ്‌ലാറ്റ്, ഗോവയിലെ റിസോര്‍ട്ട് തുടങ്ങി നിരവധി സ്വത്തുക്കള്‍ കേസില്‍ കണ്ടുകെട്ടിയിരുന്നു. അന്വേഷണത്തില്‍, സ്വത്തുക്കളൊന്നും അജിത് പവാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.


#Daily
Leave a comment