TMJ
searchnav-menu
post-thumbnail

Representational image: PTI

TMJ Daily

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഭൂചലനത്തിൽ 11 മരണം; ഉത്തരേന്ത്യയിലും പ്രകമ്പനം

22 Mar 2023   |   1 min Read
TMJ News Desk

റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 മരണം. പാക്കിസ്ഥാനിൽ 160 പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്.

ഭൂകമ്പസമയത്ത് റാവൽപിണ്ടിയിലെ മാർക്കറ്റുകളിൽ ജനങ്ങൾ തിക്കിലും തിരക്കിലും പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ജാഗ്രത പാലിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ദുരന്തനിവാരണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് പാക്കിസ്ഥാനെ കൂടാതെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂചലനത്തെത്തുടർന്ന് ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. രണ്ട് മിനിട്ട് നീണ്ടു നിന്ന പ്രകമ്പനമാണ് ഇന്ത്യയിൽ അനുഭവപ്പെട്ടത്. ഡൽഹി അടക്കമുള്ള നഗരങ്ങളിലെ ജനങ്ങൾ ഭയന്നു വിറച്ച് രാത്രി വീടുവിട്ട് പുറത്തേയ്ക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡൽഹി, നോയിഡ, ഗാസിയബാദ് തുടങ്ങിയ നഗരങ്ങളാണ് പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങൾ.


#Daily
Leave a comment