TMJ
searchnav-menu
post-thumbnail

TMJ Daily

പാകിസ്താനിൽ കലാപം: 11 പേർ കൊല്ലപ്പെട്ടു

11 Oct 2025   |   1 min Read
TMJ News Desk
ഗാസയിൽ അമേരിക്ക  നടപ്പാക്കുന്ന കരാറിനെതിരെ  പാകിസ്താനിലെ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ  ടെഹ്രീക് -ഐ -ലബ്ബൈക് (TLP) പാകിസ്താൻ ഇസ്ലാമാബാദിൽ നടത്തിയ പ്രക്ഷോഭ മാർച്ചിൽ പോലീസ് വെടിവെപ്പിൽ 11 പാർട്ടി പ്രവർത്തകർ  കൊല്ലപ്പെട്ടതായി  മാതൃഭൂമി റിപ്പോർട്ട് ചെയ്തു. പോലീസിന്റെ അക്രമത്തിൽ ഇരുപതിൽ അധികം പ്രവർത്തകർക്ക് പരിക്കേറ്റതായും, സർക്കാർ വൈദ്യസഹായം നിഷേധിച്ചതായും ടിഎല്‍പി നേതാവ്  ആരോപിച്ചു.

അമേരിക്ക മുന്നോട്ട് വച്ച ഗാസ പദ്ധതി അവിടുത്തെ ജനതയെ വഞ്ചിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അമേരിക്കൻ നടപടിക്കെതിരെ ഇസ്ലാമാബാദിലെ അമേരിക്കൻ എംബസിയിലേക്ക് പ്രകടനം നടത്താൻ ടിഎല്‍പി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ടിഎല്‍പി നേതാവായ നയീം ഛാത്തയെ ഇസ്ലാമാബാദില്‍ പോലീസ് അറസ്റ്റ്‌ ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി. ഛാത്തയെ കൂടാതെ അനേകം നേതാക്കളെ  ലാഹോറിലും പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലാഹോറിൽ  പ്രകടനം നടത്തിയപ്പോഴാണ് പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടി വച്ചത്. 

തുടർന്ന് ടിഎല്‍പി നേതാവ് നേതാവ് സാദ് റിസ്‌വിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെന്നും റിസ്‌വിയുടെ ഭാര്യയെയും കുട്ടികളെയും മാതാവിനെയും കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ ഉണ്ട്.

#Daily
Leave a comment