
TMJ Daily
ബീജാപൂരില്‍ 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
09 Feb 2025 | 1 min Read
TMJ News Desk
ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന നക്‌സല്‍ വിരുദ്ധ നടപടിയില്‍ 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.
മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ദ്രാവതി ദേശീയ പാര്‍ക്കിലെ വനത്തില്‍ പൊലീസ് സംഘം തിരച്ചില്‍ നടത്തുമ്പോള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിയെന്ന് ബസ്തര്‍ റേഞ്ചിലെ ഐജിയായ പി സുന്ദര്‍രാജ് പറഞ്ഞു.
രാവിലെ മുതല്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ നിന്നും ജില്ലാ റിസര്‍വ് ഗാര്‍ഡുകളില്‍ നിന്നും ഉള്ള ഓരോ ജീവനക്കാരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
#Daily
Leave a comment