
TMJ Daily
ലഹരി മാഫിയയുമായുള്ള ഏറ്റുമുട്ടലിൽ ബ്രസീലിൽ 132 മരണം
30 Oct 2025 | 1 min Read
TMJ News Desk
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പോലീസ് റെയ്ഡിൽ 132 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. നഗരത്തിലെ ലഹരിമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന കൊമാൻഡോ വെർമെലോ സംഘത്തെ ലക്ഷ്യം വയ്ച്ചായിരുന്നു റെയ്ഡ്. ലഹരി മാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും ചേർന്ന് നടത്തിയ ഏറ്റവും വലിയ റെയ്‌ഡായിരുന്നു ഇത്.
പോലീസും സൈനികരും ഉൾപ്പെടെ 2,500 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് റെയ്ഡ് നടന്നതെന്ന് റിയോ സ്റ്റേറ്റ് ഗവർണർ ക്ലോഡിയോ കാസ്ട്രോ പറഞ്ഞു.
കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പെൻഹയിലെ ചത്വരത്തിൽ നിരത്തിവെച്ചാണ് ആളുകൾ പ്രതിഷേധം പ്രകടിപ്പിച്ചത്. റോഡ് സൈഡുകൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.
#Daily
Leave a comment


