TMJ
searchnav-menu
post-thumbnail

TMJ Daily

ബംഗളുരുവിന്റെ ഗതാഗത കുരുക്ക് അഴിക്കാന്‍ 15,000 കോടി രൂപയുടെ പദ്ധതികള്‍

20 Jan 2025   |   1 min Read
TMJ News Desk

ബംഗളുരുവിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ ബംഗളുരു കോര്‍പറേഷന്‍ വന്‍പദ്ധതി തയ്യാറാക്കുന്നു. അടുത്തിടെ കോര്‍പറേഷന്‍ നിര്‍ദ്ദേശിച്ച 46 കിലോമീറ്റര്‍ ടണല്‍ റോഡ് പദ്ധതി വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയിലാണ് പുതിയ ഒരു ഡസന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. 15,000 കോടി രൂപയുടെ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

എലിവേറ്റഡ് കോറിഡോറുകള്‍, ഡബിള്‍ ഡക്കറുകളും അണ്ടര്‍പാസും പോലെയുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.

ബൃഹത് ബംഗളുരു മഹാനഗര പാലികെ (ബിബിഎംപി) 124.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതികളാണ് സമഗ്ര ഗതാഗത മാനേജ്‌മെന്റ് പ്ലാനില്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതികള്‍ നഗര റോഡുകളിലെ ഗതാഗത സ്തംഭനം ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂഡല്‍ഹിയിലെ ആള്‍ടിനോക് കണ്‍സള്‍ട്ടിങ് എഞ്ചിനീയറിങ് ഇന്‍ക് നടത്തിയ സാധ്യത പഠനത്തില്‍ 11 എലിവേറ്റഡ് പദ്ധതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതില്‍ അഞ്ചെണ്ണത്തിന് 10,000 കോടി രൂപയുടെ ചെലവ് വരുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

ഈ വന്‍പദ്ധതികളെ കൂടാതെ ഹ്രസ്വദൂര പദ്ധതികളും ഫ്‌ളൈഓവറുകളും അണ്ടര്‍പാസുകളും ഉണ്ട്. ഈ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ വിഹിതം ലഭിക്കുമെന്നാണ് കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നത്.





 

#Daily
Leave a comment