
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 16,500 കുട്ടികള്‍
ഗാസയില്‍ ആക്രമണം ആരംഭിച്ചശേഷം ഇസ്രയേല്‍ ഇതുവരെ 16,500 കുട്ടികളെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. 2023 ഒക്ടോബറിലാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. ഗാസ ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഇസ്രായേല്‍ ഗാസ ഉപരോധിച്ചിരിക്കുന്നതിനാല്‍ ആവശ്യത്തിന് ഭക്ഷണം കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് ഇതുവരെ ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളുടെ കണക്ക് പുറത്ത് വന്നത്.
ഒരു വയസ്സിന് താഴെയുള്ള 916 കുഞ്ഞുങ്ങളും ഒരു വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള 4,365 കുട്ടികളും ആറ് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള 6,101 കുട്ടികളും 13നും 17 വയസ്സിനുമിടയില്‍ പ്രായമുള്ള 5,124 പേരും കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം പട്ടിണിയെ തുര്‍ന്ന് 29 കുട്ടികള്‍ മരിച്ചിരുന്നു. അടിയന്തരമായി ഭക്ഷണം എത്തിച്ചില്ലെങ്കില്‍ 14,000 കുട്ടികള്‍ ഗാസയില്‍ മരിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ 90 ലോഡ് സഹായങ്ങള്‍ ഗാസയില്‍ എത്തിയിട്ടുണ്ട്. 11 ആഴ്ച നീണ്ട ഉപരോധത്തിനൊടുവിലാണ് സഹായം എത്തിയത്.


