
TMJ Daily
കേരളത്തില്‍ 192 പേര്‍ക്ക് കൂടി കോവിഡ്
06 Jun 2025 | 1 min Read
TMJ News Desk
കേരളത്തില്‍ 24 മണിക്കൂറിനിടെ 192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 1,679 ആയി. രണ്ട് പേര്‍ മരിക്കുകയും ചെയ്തു. 74 വയസുള്ള സ്ത്രീയും 79 കാരനായ പുരുഷനുമാണ് മരിച്ചത്.
രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരില്‍ 31 ശതമാനം പേരും കേരളത്തിലാണ്.
ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കോവിഡ് രോഗികളുടെ എണ്ണം 5,000 കടന്നു. നിലവില്‍ കോവിഡ് ബാധിച്ച് 5,364 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് വ്യാപനത്തിന് കാരണമായ പുതിയ നാല് വകഭേദങ്ങള്‍ക്കും വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവാണ്.
#Daily
Leave a comment


