TMJ
searchnav-menu
post-thumbnail

TMJ Daily

തമിഴ്നാട് സ്കൂൾ വാനിൽ ട്രെയിനിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

08 Jul 2025   |   1 min Read
TMJ News Desk

മിഴ്നാട് കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികളെങ്കിലും മരിച്ചുവെന്ന് റിപ്പോർട്ടുകൾ. വാനിലെ മറ്റ് കുട്ടികൾക്ക് പരിക്കേറ്റു, പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വിഴുപുരം-മയിലാടുതുറൈ ട്രെയിനാണ് വാനിൽ ഇടിച്ചത്. ഒരു പ്രൈവറ്റ് സിബിഎസ്ഇ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 

കടലൂരിനും അളപ്പാക്കത്തിനും ഇടയിലുള്ള റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 170ൽ, വിദ്യാർഥികളെ കൊണ്ടുപോവുകയായിരുന്ന വാനിനെ, ട്രെയിൻ നമ്പർ 56813 വിഴുപുരം-മയിലാടുതുറൈ പാസഞ്ചർ ഇടിച്ചെന്നും, പ്രാഥമിക അന്വേഷണത്തിൽ ഗേറ്റ്കീപ്പർ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ വാനിനെ കടത്തിവിടാൻ വാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു എന്ന് ദക്ഷിണ റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു. റെയിൽവേ റിലീഫ് വാഹനം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും, ഡിവിഷനൽ റെയിൽവേ മാനേജറും ബ്രാഞ്ച് ഓഫീസർമാരും സ്ഥലത്തേക്ക് എത്തുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.


#Daily
Leave a comment