
ജയ്പൂരില്‍ പെട്രോള്‍ പമ്പ് കത്തിക്കാന്‍ ശ്രമിച്ച 20 പേര്‍ അറസ്റ്റില്‍
ജയ്പൂരില്‍ ക്ഷേത്ര വിഗ്രഹത്തിന് കേടുവരുത്തിയതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് കത്തിക്കാന്‍ ശ്രമിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിശ്വഹിന്ദു പരിഷത്തിലേയും ബജറംഗ് ദളിലേയും പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
നഗരത്തിലെ സംഗനെര്‍ മേഖലയിലാണ് സംഭവം. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു.
ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ച 34 വയസ്സുകാരനായ സിദ്ധാര്‍ത്ഥ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ജോലിയിലെ പ്രശ്‌നങ്ങള്‍ കാരണം മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും അതിനാല്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവെന്നും പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ദേഷ്യം വന്ന് വിഗ്രഹം തകര്‍ക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ തേജസ്വിനി ഗൗതം പറഞ്ഞു. രാവിലെ 3 മണിയോടെയാണ് സംഭവം. വാര്‍ത്ത പെട്ടെന്ന് തന്നെ പരക്കുകയും അക്രമിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിന് സമീപം ആളുകള്‍ തടിച്ചു കൂടുകയും ചെയ്തു.
തുടര്‍ന്ന് ജയ്പൂര്‍-ടോങ്ക് ദേശീയ പാത മൂന്ന് മണിക്കൂറുകളോളം ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു.