TMJ
searchnav-menu
post-thumbnail

TMJ Daily

2034-ലെ ഫുട്‌ബോള്‍ ലോകകപ്പ്; സൗദി അറേബ്യ ആതിഥേയര്‍

12 Dec 2024   |   1 min Read
TMJ News Desk

2034-ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2030-ല്‍ സ്‌പെയിനും പോര്‍ച്ചുഗലും മൊറോക്കോയും സംയുക്ത ആതിഥേയരാകും. മത്സരത്തിന്റെ 100 വര്‍ഷങ്ങള്‍ തികയുന്നതിന്റെ ഭാഗമായി 2030-ല്‍ മൂന്ന് മത്സരങ്ങള്‍ അര്‍ജന്റീനയിലും പരാഗ്വയിലും ഉറുഗ്വേയിലും നടക്കും.

അസാധാരണമായ ഫിഫ കോണ്‍ഗ്രസ് യോഗത്തിലാണ് ആതിഥേയരെ തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന യോഗത്തില്‍ ഫിഫയുടെ അംഗരാജ്യങ്ങളായ 211 രാജ്യങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുത്തു. വോട്ടിങ്ങിലൂടെയാണ് രണ്ട് ടൂര്‍ണമന്റുകളുടേയും 2030-ലെ നൂറാം വാര്‍ഷികാഘോഷങ്ങളുടേയും ആതിഥേയരെ തീരുമാനിച്ചത്.

ക്യാമറയ്ക്ക് മുന്നില്‍ കൈയ്യടിച്ചാണ് രാജ്യങ്ങള്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്. 2034-ലെ ആതിഥേയരാകാനുള്ള മത്സരത്തിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം സ്ഥാനാര്‍ത്ഥിത്വം സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് മോഹമുപേക്ഷിച്ചു. സൗദി അറേബ്യ മാത്രമാണ് മത്സരാര്‍ത്ഥിയായി ഉണ്ടായിരുന്നത്.




#Daily
Leave a comment