TMJ
searchnav-menu
post-thumbnail

TMJ Daily

കേരള ഹൈക്കോടതിയിൽ നിന്നും നേരിട്ട് ജാമ്യം ലഭിച്ചത് 3286 പേർക്ക്

14 Oct 2025   |   1 min Read
TMJ News Desk

കേരള ഹൈക്കോടതിയെ നേരിട്ട് സമീപിച്ച്  മുൻ‌കൂർ ജാമ്യം നേടിയവരുടെ എണ്ണം സുപ്രീം കോടതി പുറത്തുവിട്ടു. 2024 ജൂലൈ ഒന്ന് മുതൽ 2025 സെപ്റ്റംബർ ഒന്ന് വരെ സെഷൻ കോടതിയിൽ ഫയൽ ചെയ്യാതെ ഹൈക്കോടതിയെ നേരിട്ട് സമീപിച്ച 3286 പേർക്ക് മുൻ‌കൂർ ജാമ്യം ലഭിച്ചെന്ന് അമിക്കസ്ക്യൂറിമാർ സുപ്രീം കോടതിയെ അറിയിച്ചു. ഒറീസ ഹൈക്കോടതി കഴിഞ്ഞാൽ നേരിട്ട് ഹർജിയുമായി എത്തുന്നവർക്ക് മുൻകൂർ ജാമ്യം നൽകുന്നത്തിൽ രണ്ടാമത് കേരള ഹൈക്കോടതിയാണെന്ന് അമിക്കസ്ക്യൂറി സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സിആർപിസി 438, ബിഎൻഎസ്എസ് 482 വകുപ്പുകളുടെ അടിസ്ഥാനത്തിൽ മുൻ‌കൂർ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷൻസ് കോടതിയെയാവണമെന്നും, ഇതിന്മേൽ സുപ്രീം കോടതി മാർഗ്ഗരേഖ ഇറക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നതിൽ 80% പേരും ഹൈക്കോടതിയെയാണ് സമീപിക്കുന്നതെന്നും, ഈ പ്രവണത ശരിയല്ല എന്നും കേരള ഹൈക്കോടതിക്ക് വേണ്ടി വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ചിതംബരേഷ് സുപ്രീം കോടതിയെ അറിയിച്ചു.

#Daily
Leave a comment