TMJ
searchnav-menu
post-thumbnail

TMJ Daily

2021 മുതല്‍ ലഭിച്ചത് 38 ലക്ഷം സൈബര്‍ തട്ടിപ്പ് പരാതികള്‍: കേന്ദ്രം

13 Mar 2025   |   1 min Read
TMJ News Desk

2021 മുതല്‍ 2025 ഫെബ്രുവരി വരെ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ 38 ലക്ഷത്തിലധികം സൈബര്‍ തട്ടിപ്പ് പരാതികള്‍ ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൈബര്‍ തട്ടിപ്പുകളില്‍ ആകെ 36,448 കോടി രൂപ നഷ്ടമുണ്ടായെന്ന് ഈ പരാതിക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ തുക നഷ്ടമായത് മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കാണ്.

ഇതില്‍ 4,380 കോടി രൂപ ബാങ്ക് അക്കൗണ്ടുകളില്‍ മരവിപ്പിച്ചു. എന്നാല്‍ വെറും 60.5 കോടി രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നും മന്ത്രാലയം പറഞ്ഞു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളിലൂടെ 2022നും 2025 ഫെബ്രുവരിക്കും ഇടയില്‍ 2,576 കോടി രൂപ ഇന്ത്യാക്കാര്‍ക്ക് നഷ്ടമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

ഈ കാലയളവില്‍ പോര്‍ട്ടലില്‍ ഡിജിറ്റല്‍ അറസ്റ്റ് സംബന്ധിച്ച് 2.4 ലക്ഷം പരാതികളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചതും നഷ്ടമുണ്ടായതും 2024ലാണ്. 1.2 ലക്ഷം പരാതികള്‍ ലഭിച്ചപ്പോള്‍ 1,935 കോടി രൂപ നഷ്ടമായെന്നും മന്ത്രാലയം അറിയിച്ചു.







#Daily
Leave a comment