
ഇറാൻ ആക്രമണത്തിൽ 3 മരണം
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി മണിക്കൂറുകൾക്കകം, ഇറാൻ ടെൽ അവീവിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫയിലും ഇറാൻ ആക്രമണം നടത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 224 ആയി ഉയർന്നു. ഇതിൽ 70 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇസ്രായേലിൽ കുറഞ്ഞത് 70 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ഇസ്രായേലി ആക്രമണങ്ങളിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവിയും മറ്റ് രണ്ട് ജനറൽമാരും കൊല്ലപ്പെട്ടു.
ഇറാനെതിരായ ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കുമ്പോൾ ഇറാൻ തിരിച്ചടി അവസാനിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രായേലിനും, ഇറാനും ഇനിയും ഒരു കരാറിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നു. അതോടൊപ്പം, ഇസ്രായേലിന്റെ പ്രതിരോധത്തിനുള്ള പിന്തുണ വാഷിംഗ്ടൺ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


