TMJ
searchnav-menu
post-thumbnail

TMJ Daily

ഇറാൻ പ്രത്യാക്രമണത്തിൽ 40 പേർക്ക് പരിക്ക്

14 Jun 2025   |   1 min Read
TMJ News Desk

സ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേലിലുടനീളം ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 40 പേർക്ക് പരിക്കേറ്റു. ഇറാനിലെ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 78 പേർ കൊല്ലപ്പെട്ടതായും 320ലധികം പേർക്ക് പരിക്കേറ്റതായും ഇറാൻ പറഞ്ഞു.

സൈനിക നടപടി ആവശ്യമുള്ളിടത്തോളം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുന്നതിനെതിരെ അമേരിക്ക ഇറാന് മുന്നറിയിപ്പ് നൽകി. അതേ സമയം, ഇസ്രായേലിന്റെ ആക്രമണത്തിൽ നിന്ന് അകലം പാലിക്കുന്ന സമീപനമാണ് അമേരിക്ക ഇതു വരെ പുലർത്തുന്നത്.

ഇസ്രായേലിന്റെ കൊട്ടിഘോഷിച്ച "അയൺ ഡോമിനെക്കുറിച്ചും, ഡേവിഡ് സ്ലിംഗ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുമുള്ള എല്ലാ പ്രചാരണങ്ങളും ഉണ്ടായിരുന്നിട്ടും" ഇറാൻ നടത്തിയ വിജയകരമായ ആക്രമണങ്ങളെ മുതിർന്ന ഹമാസ് നേതാവ് ഇസാത്ത് അൽ-റിഷെഖ് പ്രശംസിച്ചു.





#Daily
Leave a comment