
TMJ Daily
ഉംറ തീർത്ഥാടക സംഘത്തിന്റെ ബസ് കത്തി 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
17 Nov 2025 | 1 min Read
TMJ News Desk
സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർ മരിച്ചു. ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. സംഘത്തില്‍ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. മദീനയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മുഫറഹാത്ത് എന്ന സ്ഥലത്ത് ഇന്നലെ രാത്രി ഇന്ത്യൻ സമയം 1.30നാണ് അപകടം നടന്നത്.
43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഉംറ കഴിഞ്ഞ് തിരികെയുള്ള യാത്രയിലായതിനാൽ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
#Daily
Leave a comment


