TMJ
searchnav-menu
post-thumbnail

TMJ Daily

എട്ട് അവശ്യ മരുന്നുകള്‍ക്ക് 50% വിലവര്‍ദ്ധനവ്

15 Oct 2024   |   1 min Read
TMJ News Desk

സ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന എട്ട് അവശ്യ മരുന്നുകളുടെ വിലയില്‍ 50 ശതമാനം വര്‍ധനവ്. ഇന്ത്യയുടെ അപെക്സ് ഡ്രഗ് പ്രൈസിങ് റെഗുലേറ്ററാണ് വില വര്‍ദ്ധിപ്പിക്കാന്‍  അനുമതി നല്‍കിയത്. വിലനിയന്ത്രണ നടപടികള്‍ മൂലം മരുന്നുകളുടെ ഉല്‍പ്പാദനം 'പ്രായോഗികമല്ല' എന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ (എന്‍പിപിഎ) നീക്കം എട്ട് മരുന്നുകളുടെ 11 ഫോര്‍മുലേഷനുകളില്‍ കുത്തനെയുള്ള വിലക്കയറ്റത്തിന് ഇടയാക്കും. മൊത്തവില സൂചികയെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഉയര്‍ന്ന സീലിങ്ങില്‍ വില നിശ്ചയിക്കാറുണ്ട്. നാല് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 384 മരുന്നുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഉല്‍പ്പാദകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു വില കൂട്ടാനുള്ള സവിശേഷാധികാരം പ്രയോഗിച്ചതെന്നും മരുന്നു ലഭ്യതയും താങ്ങാവുന്ന വിലയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും എന്‍പിപിഎ വ്യക്തമാക്കി. 2019 ലും 2021 ലും മരുന്നുവില 50% വര്‍ധിപ്പിച്ചിരുന്നു. എല്ലാ വര്‍ഷവും മൊത്തവില സൂചികയെ അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാരാണ് അവശ്യ മരുന്നുകളുടെ പരമാവധി വില നിശ്ചയിക്കുന്നത്.




#Daily
Leave a comment