TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്യത്തെ പി എസ് സി നിയമനങ്ങളില്‍ 56 ശതമാനവും കേരളത്തില്‍

02 Jan 2025   |   1 min Read
TMJ News Desk

കേരള പി എസ് സി 2024-ല്‍ നിയമ ശുപാര്‍ശ അയച്ചത് 34,309 പേര്‍ക്ക്. 2023-ല്‍ ഇത് 34110 ആയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ നടന്നത് കേരളത്തിലാണ്. ഇന്ത്യയില്‍ നടന്ന നിയമനങ്ങളില്‍ 56 ശതമാനവും കേരളത്തിലാണെന്ന് പി എസ് സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം പി എസ് സി 1387 റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അവശ്യമേഖലകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും നിലവിലുള്ള ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ് നിയമനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ 2,68,949 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. ഈ കാലയളവില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് 10511 പേര്‍ക്ക് നിയമനശുപാര്‍ശ അയച്ചിരുന്നു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലേക്ക് 7800 ശുപാര്‍ശകളും അയച്ചിരുന്നു.

ഈ വര്‍ഷം കൂടുതല്‍ പേര്‍ വിരമിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.





#Daily
Leave a comment