
TMJ Daily
ഇറാനിൽ കൊല്ലപ്പെട്ടവർ 585
18 Jun 2025 | 1 min Read
TMJ News Desk
ഇസ്രായേലി ആക്രമണങ്ങളിൽ ഇതുവരെ ഇറാനിൽ കുറഞ്ഞത് 585 പേർ കൊല്ലപ്പെടുകയും 1,326 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് എന്ന സംഘടന പറയുന്നു. മരിച്ചവരിൽ 239 പേർ സാധാരണക്കാരും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്നും സംഘടന പറഞ്ഞു.
സംഘർഷത്തിനിടെ ഇറാൻ പതിവായി മരണസംഖ്യ പ്രസിദ്ധീകരിക്കുന്നില്ല. തിങ്കളാഴ്ച പുറത്തിറക്കിയ അതിന്റെ അവസാന അപ്‌ഡേറ്റിൽ 224 പേർ കൊല്ലപ്പെട്ടുവെന്നും, 1,277 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നുമാണ് പറഞ്ഞിട്ടുള്ളത്.
2022-ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് നടന്ന പ്രതിഷേധങ്ങളിൽ ഉണ്ടായ നാശനഷ്ട കണക്കുകൾ വിശദമായി നൽകിയ മനുഷ്യാവകാശ പ്രവർത്തകരാണ് ഇപ്പോഴത്തെ കണക്കുകളും തയ്യാറാക്കിയിട്ടുള്ളത്.
#Daily
Leave a comment


