TMJ
searchnav-menu
post-thumbnail

TMJ Daily

ഇറാഖിലെ ഹൈപ്പർമാൾ തീപിടുത്തത്തിൽ 60 മരണം

17 Jul 2025   |   1 min Read
TMJ News Desk

കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലെ ഒരു ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ കുറഞ്ഞത് 60 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തതായി നഗരത്തിലെ ആരോഗ്യ അധികൃതരും രണ്ട് പോലീസ് വൃത്തങ്ങളും വ്യാഴാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അൽ-കുട്ടിലെ അഞ്ച് നില കെട്ടിടത്തിൽ രാത്രി മുഴുവൻ തീ പടരുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാണിക്കുന്നു. എന്നാൽ ഈ വീഡിയോകളുടെ സത്യാവസ്ഥ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്ത ഏജൻസികൾ വ്യക്തമാക്കി.  

"തിരിച്ചറിഞ്ഞ 59 ഇരകളുടെ പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, എന്നാൽ ഒരു മൃതദേഹം വളരെ മോശമായി കത്തിക്കരിഞ്ഞതിനാൽ അത് തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്," ഒരു ആരോഗ്യ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് സ്ഥിതീകരിച്ചു.

"അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇനിയും കണ്ടെത്താനാകാത്ത കൂടുതൽ പേർ ഉണ്ടാവാം," നഗര ഉദ്യോഗസ്ഥൻ അലി അൽ-മായാഹി പറഞ്ഞു.

തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല, എന്നാൽ അന്വേഷണത്തിൻ്റെ പ്രാഥമിക ഫലങ്ങൾ 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രവിശ്യാ ഗവർണർ പറഞ്ഞതായി സംസ്ഥാന വാർത്താ ഏജൻസി ഐഎൻഎ റിപ്പോർട്ട് ചെയ്തു. "കെട്ടിടത്തിൻ്റെയും മാളിൻ്റെയും, ടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്," ഗവർണറെ ഉദ്ധരിച്ച് ഐഎൻഎ വ്യക്തമാക്കി.


#Daily
Leave a comment