TMJ
searchnav-menu
post-thumbnail

TMJ Daily

നിയന്ത്രണ രേഖയില്‍ പാക് ഷെല്ലാക്രമണം 6 പേര്‍ കൊല്ലപ്പെട്ടു

07 May 2025   |   1 min Read
TMJ News Desk

പ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്താന്‍ സൈന്യം ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ കനത്ത ഷെല്ലാക്രമണം നടത്തുന്നു. പാക് വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ആറ് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ തിരിച്ചടി നല്‍കി.

പൂഞ്ച്, കുപ്വാര, ബാരാമുള്ള ജില്ലകളില്‍ വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടം സംഭവിച്ചു. അതേസമയം, ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

ജമ്മുകശ്മീരിലെ അതിര്‍ത്തിയിലേയും നിയന്ത്രണ രേഖയിലേയും ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കശ്മീര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.




 

#Daily
Leave a comment